Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ചാപ്പലും പ്രതികരിച്ചു... ഇര്‍ഫാനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, എന്തിനും തയ്യാര്‍

irfan

സിഡ്‌നി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ ദിവസങ്ങള്‍ക്കു മുമ്പ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലിനെതിരേ പലരും വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിരുന്നു. ഇര്‍ഫാന്റെ കരിയര്‍ നേരത്തേ അവസാനിക്കാന്‍ കാരണം ചാപ്പലാണെന്നായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്. ബൗളറായി കരിയര്‍ ആരംഭിച്ച ഇര്‍ഫാനെ ബാറ്റിങിലും മുന്നിലേക്ക് ഇറക്കി ഓള്‍റൗണ്ടറായി വളര്‍ത്തിയെടുത്തത് ചാപ്പല്‍ കോച്ചായപ്പോഴായിരുന്നു. എന്നാല്‍ പരിക്കുകള്‍ താരത്തിന്റെ കരിയര്‍ തകര്‍ത്തു. ഇതിനെക്കുറിച്ച് ഇര്‍ഫാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. മറ്റു പലതും മൂടിവയ്ക്കുന്നതിനാണ് ചിലര്‍ ഇങ്ങനെ ആരോപിക്കുന്നത് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഇര്‍ഫാന്റെ വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ചാപ്പല്‍. ഇര്‍ഫാനെ വാനോളെം പുകഴ്ത്തിയ അദ്ദേഹം നിസ്വാര്‍ഥനായ താരമാണ് ഇര്‍ഫാനെന്നും ചൂണ്ടിക്കാട്ടി. ടീമില്‍ എന്തു റോള്‍ നല്‍കിയാലും അത് സന്തോഷത്തോടെ തന്നെ ഏറ്റെടുക്കാന്‍ തയ്യാറുള്ള താരമായിരുന്നു ഇര്‍ഫാന്‍. ധൈര്യശാലിയും നിസ്വാര്‍ഥനുമായിരുന്നു അദ്ദേഹമെന്നും ചാപ്പല്‍ പറഞ്ഞു.

മികച്ചൊരു ഓള്‍റൗണ്ടര്‍ കൂടിയാണ് താനെന്നു ഇര്‍ഫാന്‍ തെളിയിച്ചു കഴിഞ്ഞതാണ്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും താരം നേടേണ്ടതായിരുന്നു. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്‌ലയില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇര്‍ഫാന്‍ 93 റണ്‍സെടുത്തിരുന്നു. പന്ത് വളരെ നന്നായി സ്വിങ് ചെയ്യിക്കാനുള്ള മിടുക്ക് താരത്തിനുണ്ടായിരുന്നു. കരിയറില്‍ കത്തിനില്‍ക്കെ പാകിസ്താനെതിരേ കറാച്ചിയില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഓവറില്‍ ഹാട്രിക്കും ഇര്‍ഫാന്‍ നേടിയിരുന്നതായി ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 7, 2020, 19:48 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+