For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വിക്കറ്റ് പോവാതെ 102, എന്നിട്ടും പഞ്ചാബ് തോറ്റു! തട്ടകത്തില്‍ ജയിച്ചുകയറി ലഖ്‌നൗ

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 11ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോറ്റ് പഞ്ചാബ് കിങ്‌സ്. 21 റണ്‍സിനാണ് തട്ടകത്തില്‍ ലഖ്‌നൗ ജയിച്ചത്. ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 8 വിക്കറ്റിന് 199 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടാനായത്..

മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവും രണ്ട് വിക്കറ്റ് നേടിയ മൊഹ്‌സിന്‍ ഖാനുമാണ് ലഖ്‌നൗവിന്റെ വിജയ ശില്‍പ്പികളായത്. 11.4 ഓവറില്‍ 1 വിക്കറ്റിന് 102 എന്ന നിലയില്‍ നിന്നാണ് പഞ്ചാബ് തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.

ഒരു സിക്‌സും ഫോറും പറത്തി 9 പന്തില്‍ 15 റണ്‍സുമായി ഫോമിലേക്കുയര്‍ന്ന രാഹുലിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കി. ജോണി ബെയര്‍സ്‌റ്റോയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് രാഹുല്‍ പുറത്തായത്. പരിക്കിന്റെ പിടിയിലുള്ള രാഹുല്‍ ഇംപാക്ട് പ്ലയറായാണ് കളിച്ചത്.

മൂന്നാമനായെത്തിയ ദേവ്ദത്ത് പടിക്കല്‍ തുടക്കത്തിലേ ഞെട്ടിച്ചു. 2 ബൗണ്ടറി ഉള്‍പ്പെടെ 6 പന്തില്‍ 9 റണ്‍സ് നേടിയ താരത്തെ സാം കറെനാണ് പുറത്താക്കിയത്. നായകന്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ദേവ്ദത്ത് മടങ്ങിയത്. നാലാമനായി എത്തിയ മാര്‍ക്കസ് സ്റ്റോയിണിസിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല

. 12 പന്ത് നേരിട്ട താരം രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 19 റണ്‍സാണ് നേടിയത്. രാഹുല്‍ ചഹാറിനെ തുടര്‍ച്ചയായി മൂന്നാമത്തെ സിക്‌സറിന് ശ്രമിച്ച സ്റ്റോയിണിസിന് പിഴച്ചു. ക്ലീന്‍ബൗള്‍ഡായാണ് സ്റ്റോയിണിസിന്റെ മടക്കം.

ഒരു വശത്ത് ക്വിന്റന്‍ ഡീകോക്ക് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. 38 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സ് നേടിയ ഡീകോക്കിനെ അര്‍ഷ്ദീപ് സിങ് മടക്കി. ടൈം ഔട്ടിന് ശേഷം എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ഡീകോക്കിനെ പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്.

shikhar dhawan

അര്‍ഷ്ദീപിന്റെ ബൗണ്‍സറില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഡീകോക്കിന് പിഴച്ചു. ഇതോടെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്ക് അനായാസ ക്യാച്ച് നല്‍കി ഡീകോക്കിന് മടങ്ങേണ്ടി വന്നു.

നായകന്‍ നിക്കോളാസ് പുരാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 21 പന്ത് നേരിട്ട് 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടിയ പുരാനെ കഗിസോ റബാഡ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓഫ് സൈഡിലെത്തിയ പന്തിനെ ഷോട്ടിന് ശ്രമിച്ച പുരാന്‍ പ്ലേ ഡൗണായാണ് മടങ്ങിയത്.

ആയുഷ് ബദോനിക്ക് ഈ സീസണില്‍ പ്രതീക്ഷിച്ച മികവ് കാട്ടാനാവുന്നില്ല. 10 പന്തില്‍ 8 റണ്‍സാണ് ബദോനി നേടിയത്. സാം കറെന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയുടെ ക്യാച്ചിലാണ് മടക്കം. തൊട്ടടുത്ത പന്തില്‍ രവി ബിഷ്‌നോയിയെ കറെന്‍ ഗോള്‍ഡന്‍ ഡെക്കാക്കി.

മൊഹ്‌സിന്‍ ഖാന്‍ (2) അവസാന ഓവറില്‍ റണ്ണൗട്ടായി. ഒരുവശത്ത് വെടിക്കെട്ട് നടത്തിയ ക്രുണാല്‍ പാണ്ഡ്യ 22 പന്തില്‍ പുറത്താവാതെ 43 റണ്‍സ് നേടി. 4 ഫോറും 2 സിക്‌സുമാണ് ക്രുണാലിന്റെ സമ്പാദ്യം. ഇതോടെ 8 വിക്കറ്റിന് 199 എന്ന മികച്ച സ്‌കോറിലേക്കും ലഖ്‌നൗവെത്തി. പഞ്ചാബിനായി സാം കറെന്‍ 3 വിക്കറ്റും അര്‍ഷ്ദീപ് രണ്ട് വിക്കറ്റും റബാഡയും രാഹുല്‍ ചഹാറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിക്കിറങ്ങിയ പഞ്ചാബിന് സ്വപ്‌ന തുല്യമായ തുടക്കമാണ് ശിഖര്‍ ധവാനും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം ബെയര്‍സ്‌റ്റോ പുറത്തായി. 29 പന്ത് നേരിട്ട് 3 വീതം ഫോറും സിക്‌സും ഉള്‍പ്പെ 42 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്.

മായങ്ക് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമന്‍ പ്രഭ്‌സിംറാന്‍ സിങ് അതിവേഗം റണ്‍സുയര്‍ത്തി. 7 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 19 റണ്‍സുമായി താരം കത്തിക്കയറി.

അപകടകാരിയാകുമെന്ന് തോന്നിക്കവെ പ്രഭ്‌സിംറാനെ മായങ്ക് യാദവ് പുറത്താക്കി. വമ്പനടിക്കാരനായ ജിതേഷ് ശര്‍മയേയും (9 പന്തില്‍ 6) മായങ്ക് പുറത്താക്കി. ഒരുവശത്ത് ശിഖര്‍ ധവാന്‍ പട നയിച്ചു.

50 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 70 റണ്‍സ് നേടിയ ധവാനെ മൊഹ്‌സിന്‍ ഖാന്‍ പുറത്താക്കിയതോടെ പോരാട്ടം മുറുകി. സാം കറെനെ മൊഹ്‌സിന്‍ ഖാന്‍ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ വിക്കറ്റ് പോവാതെ 102 റണ്‍സില്‍ നിന്ന് 5ന് 141 എന്ന നിലയിലേക്ക് പഞ്ചാബ് തകര്‍ന്നു.

ലിയാം ലിവിങ്സ്റ്റണ്‍ (17 പന്തില്‍ 28*) പൊരുതി നോക്കിയെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ല. ശശാങ്ക് സിങ് (9*) പുറത്താവാതെ നിന്നു. യുവ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് തോല്‍ക്കേണ്ട കളി ലഖ്‌നൗവിനെ ജയിപ്പിച്ചതെന്ന് പറയാം.

പ്ലേയിങ് 11: പഞ്ചാബ് കിങ്സ്- ശിഖര്‍ ധവാന്‍ (c), ജോണി ബെയര്‍സ്റ്റോ, സാം കറെന്‍, ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്ദീപ് സിങ്

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്- ക്വിന്റന്‍ ഡീകോക്ക്, ദേവ്ദത്ത് പടിക്കല്‍, കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, നിക്കോളാസ് പുരാന്‍ (c), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്നോയ്, മൊഹ്സിന്‍ ഖാന്‍, മായങ്ക് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്

Story first published: Saturday, March 30, 2024, 16:45 [IST]
Other articles published on Mar 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+