Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെ x മുംബൈ, പകരം വീട്ടാന്‍ രോഹിത്തും സംഘവും, അര്‍ജുന്‍ അരങ്ങേറിയേക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായപ്പോള്‍ സിഎസ്‌കെയുടെ പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചതാണ്. ഐപിഎല്ലിലെ ഏറ്റവും ശക്തമായ ചാമ്പ്യന്‍നിരയാണ് മുംബൈയും സിഎസ്‌കെയും. അതുകൊണ്ട് തന്നെ പോരാട്ടത്തില്‍ തീപാറുമെന്നുറപ്പ്. മുംബൈ 11 മത്സരത്തില്‍ രണ്ട് ജയവും 9 സമനിലയുമടക്കം നാല് പോയിന്റോടെ അവസാന സ്ഥാനത്തുള്ളപ്പോള്‍ സിഎസ്‌കെ 11 മത്സരത്തില്‍ നാല് ജയവും ഏഴ് തോല്‍വിയുമായി എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ്.

തുടര്‍ച്ചയായി രണ്ട് ജയങ്ങള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റിരുന്നു. മുംബൈയുടെ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ അഭാവം കടുത്ത തിരിച്ചടിയാണ്. പരിക്കേറ്റ സൂര്യകുമാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. മുംബൈക്ക് കറെന്‍ പൊള്ളാര്‍ഡിന്റെ ഫോമാണ് പ്രധാന പ്രശ്‌നം. നായകന്‍ രോഹിത് ശര്‍മക്ക് സ്ഥിരതയില്ല. പൊള്ളാര്‍ഡിന് പകരം മുംബൈ ഡെവാള്‍ഡ് ബ്രെവിസിന് അവസരം നല്‍കിയേക്കും.

1

ടിം ഡേവിഡില്‍ ഫിനിഷറെന്ന നിലയില്‍ മുംബൈ വലിയ പ്രതീക്ഷവെക്കുന്നു. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്‍ -രോഹിത് ശര്‍മ കൂട്ടുകെട്ട് പൊളിഞ്ഞാല്‍ മുംബൈക്ക് കാര്യങ്ങള്‍ കടുപ്പമാവും. പേസര്‍ ജസ്പ്രീത് ബുംറ ഫോമിലേക്കെത്തിയത് മുംബൈക്ക് ആശ്വാസമായിട്ടുണ്ട്. ഡാനിയല്‍ സാംസും മോശമല്ലാത്ത രീതിയില്‍ പന്തെറിയുന്നു. സ്പിന്നര്‍ മുരുഗന്‍ അശ്വിനും തരക്കേടില്ല. എന്നാല്‍ ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം. മുംബൈ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.

സിഎസ്‌കെയെ സംബന്ധിച്ചും കാര്യങ്ങള്‍ എളുപ്പമല്ല. പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത വളരെ കുറവാണെങ്കിലും പുറത്തായെന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല. അതുകൊണ്ട് തന്നെ തുടര്‍ ജയങ്ങള്‍ തന്നെയാണ് സിഎസ്‌കെയുടെ ലക്ഷ്യം. രവീന്ദ്ര ജഡേജ പരിക്കിനെത്തുടര്‍ന്ന് പുറത്തായത് സിഎസ്‌കെയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ ഡെവോന്‍ കോണ്‍വേ - റുതുരാജ് ഗെയ്ക് വാദ് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായത് സിഎസ്‌കെയ്ക്ക് കരുത്ത് പകരുന്നു.

1

മുകേഷ് ചൗധരിയും ഡ്വെയ്ന്‍ ബ്രാവോയും സിമര്‍ജീത് സിങ്ങും മഹേഷ് തീക്ഷണയുമെല്ലാം നന്നായി പന്തെറിയുന്നു. ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ ഫോമും സിഎസ്‌കെയ്ക്ക് കരുത്താകുന്നു. എംഎസ് ധോണി ഫിനിഷര്‍ റോളില്‍ മൂര്‍ച്ച കുറയാതെ നില്‍ക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ വരവ്.

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്കാണ് മുന്‍തൂക്കം. 33 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 19 തവണ മുംബൈയും 14 തവണ സിഎസ്‌കെയും ജയിച്ചു. എന്നാല്‍ സീസണിലെ ആദ്യ പാദത്തില്‍ മൂന്ന് വിക്കറ്റിന് ജയം സിഎസ്‌കെയ്ക്കായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും മുംബൈ ഇറങ്ങുന്നത്.

Story first published: Thursday, May 12, 2022, 10:36 [IST]
Other articles published on May 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+