Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കരുത്തുകാട്ടി ബൗളര്‍മാര്‍, ചെന്നൈയെ മുട്ടുകുത്തിച്ച് ആര്‍സിബി, നാലാം സ്ഥാനത്ത്

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ സിഎസ്‌കെയെ 13 റണ്‍സിന് വീഴ്ത്തി ആര്‍സിബി. ആദ്യം ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ സിഎസ്‌കെ 20 ഓവറില്‍ എട്ട് വിക്കറ്റ് 160 റണ്‍സാണ് നേടാനായത്. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് നേടിയ ഗ്ലെന്‍ മാക്‌സ് വെല്ലും ആര്‍സിബിക്കായി ബൗളിങ്ങില്‍ തിളങ്ങി. മഹിപാല്‍ ലോംറോര്‍ (42), ഫഫ് ഡുപ്ലെസിസ് (38) എന്നിവരാണ് ആര്‍സിബിയുടെ പ്രധാന സ്‌കോറര്‍മാര്‍.

സിഎസ്‌കെയ്ക്കായി മഹേഷ് തീക്ഷണ മൂന്നും മോയിന്‍ അലി രണ്ടും ഡ്വെയ്ന്‍ പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ 11 മത്സരത്തില്‍ നിന്ന് ആറാം ജയത്തോടെ 12 പോയിന്റുമായി ആര്‍സിബി നാലാം സ്ഥാനത്തേക്കുയര്‍ന്നു. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവം. അതേ സമയം 10 മത്സരത്തില്‍ ഏഴാം തോല്‍വിയുമായി ഒമ്പതാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് ഇനി പ്ലേ ഓഫില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. ആദ്യ നാല് ഓവറില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചശേഷം ആക്രമിക്കാനുള്ള പദ്ധതി ആര്‍സിബി ഓപ്പണര്‍മാര്‍ നടപ്പിലാക്കിയെന്ന് പറയാം. കോലി ആംഗര്‍ റോളിലേക്ക് ഒതുങ്ങിയപ്പോള്‍ ഫഫ് ഡുപ്ലെസിസാണ് റണ്‍സുയര്‍ത്തിയത്. 22 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 38 റണ്‍സ് നേടിയ ഡുപ്ലെസിസ് പുറത്താവുമ്പോള്‍ ആര്‍സിബി സ്‌കോര്‍ബോര്‍ഡ് 7.2 ഓവറില്‍ 62 റണ്‍സെന്ന മികച്ച നിലയിലായിരുന്നു.

മോയിന്‍ അലിയുടെ പന്തില്‍ രവീന്ദ്ര ജഡേജക്ക് ക്യാച്ച് നല്‍കിയാണ് ഡുപ്ലെസിസ് മടങ്ങിയത്. ഈ വിക്കറ്റ് ആര്‍സിബിയുടെ അടിവേരിളക്കി. അധികം വൈകാതെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ (3 പന്തില്‍ 3) ആര്‍സിബിക്ക് നഷ്ടമായി. റോബിന്‍ ഉത്തപ്പയുടെ മികച്ച ഫീല്‍ഡിങ്ങിനൊടുവില്‍ പന്ത് കൃത്യമായി ധോണിയുടെ കൈയിലേക്ക്. സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ മാക്‌സ് വെല്‍ ക്രീസില്‍ നിന്ന് വളരെ അകലെ.

1

10ാം ഓവറിലെ അഞ്ചാം പന്തില്‍ വിരാട് കോലിയെ (33 പന്തില്‍ 30) ആര്‍സിബിക്ക് നഷ്ടമായി. മൂന്ന് ഫോറും ഒരു സിക്‌സും പറത്തിയെങ്കിലും പ്രതീക്ഷിച്ച സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിനായില്ല. വെറും 90.90 മാത്രമായിരുന്നു കോലിയുടെ സ്‌ട്രൈക്കറേറ്റ്. കോലിയെപ്പോലൊരു സൂപ്പര്‍ താരം ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ആര്‍സിബിക്ക് വലിയ തലവേദനയായിട്ടുണ്ട്. 11 മത്സരങ്ങളില്‍ നിന്ന് 216 റണ്‍സാണ് കോലിക്ക് നേടാനായത്. ശരാശരി 21.60. സ്‌ട്രൈക്കറേറ്റ് 111.91 മാത്രമാണെന്നതാണ് എടുത്തു പറയേണ്ടത്. ഒരു അര്‍ധ സെഞ്ച്വറി മാത്രം നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 58 റണ്‍സാണ്.

ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെ അമിതമായി ടീം ആശ്രയിക്കുന്നതിനാല്‍ ഈ മൂന്ന് പേരുടെയും മോശം പ്രകടനം ടീമിനെ പിന്നോട്ടടിക്കുന്നു. പ്രമുഖര്‍ മടങ്ങിയ ശേഷം നാലാം വിക്കറ്റില്‍ രജത് പാട്ടീധാറും (15 പന്തില്‍ 21) മഹിപാല്‍ ലോംറോറും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോയി. 44 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് മുന്നേറവെ ഡ്വെയ്ന്‍ പ്രിട്ടോറിയസ് പാട്ടീധാറിനെ പുറത്താക്കി. ഓരോ ഫോറും സിക്‌സുമാണ് അദ്ദേഹം നേടിയത്.

1

ഒരു വശത്ത് ദിനേഷ് കാര്‍ത്തികിനെ കൂട്ടുപിടിച്ച് ലോംറോര്‍ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. ആര്‍സിബി 180ന് മുകളില്‍ സ്‌കോര്‍ സ്വപ്‌നം കണ്ടെങ്കിലും 19ാം ഓവര്‍ എറിയാനെത്തിയ മഹേഷ് തീക്ഷണ എല്ലാ പ്രതീക്ഷയും തകര്‍ത്തു. മികച്ച ഫോമിലായിരുന്ന ലോംറോറിനെ (27 പന്തില്‍ 42) ഓവറിലെ ആദ്യ പന്തില്‍ത്തന്നെ മടക്കി. മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് ലോംറോര്‍ പറത്തിയത്. തൊട്ടടുത്ത പന്തില്‍ വനിന്‍ഡു ഹസരങ്കയെ (0) തീക്ഷണ റുതുരാജ് ഗെയ്ക് വാദിന്റെ കൈയിലെത്തിച്ചു. ഓവറിലെ അവസാന പന്തില്‍ ഷഹബാസ് അഹമ്മദിനെ (2 പന്തില്‍ 1) തീക്ഷണ ക്ലീന്‍ബൗള്‍ഡും ചെയ്തു. മൂന്ന് വിക്കറ്റുകളാണ് ഈ ഓവറില്‍ വീണത്.

ദിനേഷ് കാര്‍ത്തിക് പതിവ് (17 പന്തില്‍ 26*) ഫിനിഷിങ് മികവ് ആവര്‍ത്തിച്ചു. രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ താരത്തിന്റെ പ്രകടനമാണ് ആര്‍സിബിയെ 173 എന്ന സ്‌കോറിലേക്കെത്തിച്ചത്. സിഎസ്‌കെയ്ക്കായി മഹേഷ് തീക്ഷണ മൂന്നും മോയിന്‍ അലി രണ്ടും ഡ്വെയ്ന്‍ പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്കും ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ റുതുരാജ് ഗെയ്ക് വാദിനും ഡെവോണ്‍ കോണ്‍വേക്കുമായി. 23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം റുതുരാജ് നിലയുറപ്പിച്ച് വരികെ ഷഹബാസ് അഹമ്മദ് മടക്ക ടിക്കറ്റ് നല്‍കി. ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും പന്തുകൊണ്ട് മാക്‌സ് വെല്‍ തിളങ്ങി. മൂന്നാമനായി ക്രീസിലെത്തിയ റോബിന്‍ ഉത്തപ്പയെ (1) പ്രഭുദേശായിയുടെ കൈയിലെത്തിച്ച മാക്‌സ് വെല്‍ അമ്പാട്ടി റായിഡുവിനെ (8 പന്തില്‍ 10) ക്ലീന്‍ ബൗള്‍ഡാക്കി.

ഒരു വശത്ത് ആക്രമിച്ച് കളിച്ച കോണ്‍വേ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 37 പന്തില്‍ 6 ഫോറും 2 സിക്‌സുമടക്കം 56 റണ്‍സ് നേടിയ കോണ്‍വേയെ ഹസരങ്കയാണ് പുറത്താക്കിയത്. ആറ് ഫോറും രണ്ട് സിക്‌സുമാണ് അദ്ദേഹം നേടിയത്. കോണ്‍വേ മടങ്ങുമ്പോള്‍ 14.1 ഓവറില്‍ 109 റണ്‍സായിരുന്നു സിഎസ്‌കെ സ്‌കോര്‍ബോര്‍ഡില്‍. രവീന്ദ്ര ജഡേജക്ക് (5 പന്തില്‍ 5) കാര്യമായൊന്നും ചെയ്യാനായില്ല. 27 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 34 റണ്‍സടിച്ച മോയിന്‍ അലിയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായി.

1

നായകന്‍ എംഎസ് ധോണിക്കും രക്ഷകനാവാനായില്ല. 3 പന്തില്‍ രണ്ട് റണ്‍സടിച്ച ധോണിയെ ജോഷ് ഹെയ്‌സല്‍വുഡ് പുറത്താക്കിയതോടെ സിഎസ്‌കെ തോല്‍വി ഉറപ്പിച്ചു.ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ഗ്ലെന്‍ മാക്‌സ് വെല്‍ രണ്ടും ഷഹബാസ് അഹ്‌മദ്, ജോഷ് ഹെയ്‌സല്‍വുഡ്, വനിന്‍ഡു ഹസരങ്ക എന്നിവര്‍ ആര്‍സിബിക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

പ്ലേയിങ് 11: ആര്‍സിബി-വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമദ്, മഹിപാല്‍ ലോംറോര്‍, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ്.

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വെ, മോയിന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, സിമര്‍ജീത് സിങ്, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി

Story first published: Wednesday, May 4, 2022, 23:11 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+