For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

51 ബോളില്‍ 151!! ഐപിഎല്‍ ടീമുകളേ കാണൂ, ആര്‍ക്കും വേണ്ടാത്തവന്‍ ഇന്ന് ഹീറോ

ഐപിഎല്ലിന്റെ കഴിഞ്ഞ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍ ടി20 ക്രിക്കറ്റില്‍ പുതിയ ലോക റെക്കോര്‍ഡുമായി ചരിത്രം കുറിച്ചിരിക്കുകയാണ്. അമേരിക്കല്‍ നടക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്റെ (എംഎല്‍സി) മൂന്നാം എഡിഷനിലാണ് താരം കൊടുങ്കാറ്റായി മാറിയത്. വാഷിങ്ടണ്‍ ഫ്രീഡവുമായുള്ള കളിയില്‍ സാന്‍ഫ്രാന്‍സിസ്‌കോ യൂനികോണ്‍സിനായി ഇറങ്ങിയ അലന്‍ വെറും 51 ബോളില്‍ 151 റണ്‍സ് വാരിക്കൂട്ടി.

നിരവധി റെക്കോര്‍ഡുകളും ഈ മാജിക്കല്‍ ഇന്നിങ്‌സോടെ അലന്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ തന്നെ വേണ്ടെന്നു വച്ച പത്തു ഫ്രാഞ്ചൈസികള്‍ക്കുമുള്ള ചുട്ട മറുപടി കൂടിയാണ് താരത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സ്.

finn allen

ഗെയ്‌ലിന്റെ റെക്കോര്‍ഡ്

ടി20 ക്രിക്കറ്റില്‍ ഒരു മല്‍സരത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന ലോക റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിനു അവകാശപ്പെട്ടതായിരുന്നു. 18 സിക്‌സറുകളോടെയായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. ബംഗ്ലാദേശിലെ ധാക്ക പ്രീമിയര്‍ ലീഗില്‍ രംഗ്പൂര്‍ റൈഡേഴ്‌സിനായി 2017ല്‍ കളിക്കവെയായിരുന്നു യൂനിവേഴ്‌സല്‍ ബോസിന്റെ ആറാട്ട്.

ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന ഈ റെക്കോര്‍ഡാണ് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അലന്‍ തകര്‍ത്തെറിഞ്ഞത്. തന്റെ അവിശ്വസനീയ ഇന്നിങ്‌സില്‍ അദ്ദേഹം വാരിക്കൂട്ടിയത് 19 സിക്‌സറുകളാണ്. 51 ബോളുകള്‍ നേരിട്ട അലന്റെ ഇന്നിങ്‌സില്‍ സിക്‌സറുകള്‍ കൂടാതെ അഞ്ചു ഫോറുകളുമുള്‍പ്പെട്ടിരുന്നു. 296.08 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റും കിവി ബാറ്റര്‍ക്കുണ്ടായിരുന്നു.

മേജര്‍ ലീഗ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ ഈ മല്‍സരത്തില്‍ അലന്‍ വാരിക്കൂട്ടിയ 151 റണ്‍സ്. അദ്ദേഹത്തിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത സാന്‍ഫ്രാന്‍സിസ്‌കോ യൂനികോണ്‍സ് നിശ്ചിത 20 ഓവറില്‍ 269 റണ്‍സെന്ന് കൂറ്റന്‍ സ്‌കോറും പടുത്തുയര്‍ത്തി.

ടി20യില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന ലോക റെക്കോര്‍ഡും ഈ മല്‍സരത്തില്‍ അലന്‍ കുറിക്കേണ്ടതായിരുന്നു. പക്ഷെ വെറും 25 റണ്‍സകലെ അദ്ദേഹത്തിനു നഷ്ടമായി. ഈ റെക്കോര്‍ഡിന്റെ നിലവിലെ അവകാശി ഗെയ്ല്‍ തന്നെയാണ്.

2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനായി കളിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് വിരുന്ന്. പൂനെ വാരിയേഴ്‌സുമായുള്ള കഴിയില്‍ പുറത്താവാതെ 175 റണ്‍സുമായാണ് ഗെയ്ല്‍ ഓള്‍ടൈം റെക്കോര്‍ഡിനു അവകാശിയായത്.

FINN ALLEN

ഐപിഎല്ലിനു വേണ്ട

ടി20യില്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് 26 കാരനായ ഫിന്‍ അലെന്റെ സ്ഥാനം. ന്യൂസിലാന്‍ഡിനു വേണ്ടിയും ടി20 ലീഗുകളില്‍ പല ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയുമെല്ലാം അദ്ദേഹം ശ്രദ്ധേയമായ പല പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. എന്നിട്ടും ഐപിഎല്ലില്‍ അലനെ ഒരു ടീമിനും വേണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

കഴിഞ്ഞ മെഗ ലേലത്തിലുള്‍പ്പെടെ പല ലേലത്തിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഒരു ടീം പോലും അലനെ വാങ്ങാന്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ എംഎല്‍സി ലീഗിലെ തീപ്പൊരി പ്രകടനത്തോടെ പല ഐപിഎല്‍ ഫ്രാഞ്ചൈസികളും അദ്ദേഹത്തെ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്.

വരാനിരിക്കുന്ന മിനി ലേലത്തില്‍ അലനെ ഏതെങ്കിലുമൊരു ടീം സ്വന്തമാക്കിയേക്കുകയും ചെയ്യും. ന്യൂസിലാന്‍ഡിനായി 52 ടി20കളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. രണ്ടു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമടക്കം 1285 റണ്‍സും സ്‌കോര്‍ ചെയ്തു.

Story first published: Friday, June 13, 2025, 11:27 [IST]
Other articles published on Jun 13, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+