
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ നായകനുമായ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ടൂര്‍ണമെന്റില്‍ ഒരു ടീമിനെതിരേ കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ താരം അദ്ദേഹമാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഹിറ്റ്മാന്റെ ഏറ്റവും വലിയ വീക്ക്‌നെസ്.
രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കെകെആറിനെതിരേ 1015 റണ്‍സ് രോഹിത് അടിച്ചെടുത്തിട്ടുണ്ട്. ഏതെങ്കിലുമൊരു ടീമിനെതിരേ ആയിരത്തിനു മുകളില്‍ റണ്‍സെടുത്ത ഒരേയൊരു താരവും അദ്ദേഹം തന്നെയാണ്. മുംബൈയെ അഞ്ചു കിരീടങ്ങളിലേക്കു നയിച്ച് ക്യാപ്റ്റനെന്ന നിലയിലും നേരത്തേ റെക്കോര്‍ഡിട്ട താരമാണ് രോഹിത്.

രോഹിത് ശര്‍മയ്ക്കു പിറകെ എലൈറ്റ് ബാറ്റര്‍മാരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത് ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ്. രോഹിത്തിന്റെ വീക്ക്‌നെസ് കെകെആറാണെങ്കില്‍ കോലിയുടേത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. സിഎസ്‌കെയ്‌ക്കെതിരേയാണ് അദ്ദേഹം ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. 948 റണ്‍സ് സിഎസ്‌കെയ്‌ക്കെതിരേ കോലി ഇതിനകം നേടിക്കഴിഞ്ഞു.

വിരാട് കോലിയുടെ കൈയെത്തുംദൂരത്തായി മൂന്നാംസ്ഥാനത്ത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ നായകന്‍ കൂടിയായ അദ്ദേഹം പുതിയ സീസണില്‍ തന്റെ ആദ്യ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്.
ഐപിഎല്ലില്‍ വാര്‍ണര്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് പഞ്ചാബ് കിങ്‌സിനെതിരേയാണ്. 945 റണ്‍സ് അദ്ദേഹം അവര്‍ക്കെതിരേ നേടിക്കഴിഞ്ഞു.

തൊട്ടുമുകളിലുള്ള വിരാട് കോലിേക്കാള്‍ മൂന്നു റണ്‍സ് മാത്രം പിറകിലാണ് വാര്‍ണര്‍. അതുകൊണ്ടു തന്നെ പുതിയ സീണില്‍ രണ്ടാംസ്ഥാനത്തിനു വേണ്ടി കോലിയും വാര്‍ണറും തമ്മില്‍ പിടിവലി മുറുകമെന്നുറപ്പായിരിക്കുകയാണ്. മൂന്നാംസ്ഥാനത്തു മാത്രമല്ല നാലാംസ്ഥാനത്തും ഡേവിഡ് വാര്‍ണറാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 915 റണ്‍സ് നേടിയാണ് അദ്ദേഹം നാലാമതുള്ളത്.

അഞ്ചാം സ്ഥാനത്ത് വിരാട് കോലി ഒരിക്കല്‍ക്കൂടി വന്നിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ വീക്ക്‌നെസ് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. 91 റണ്‍സ് കോലി ഡിസിക്കെതിരേ നേടിയിട്ടണ്ട്.

കോലിക്കു പിറകിലായി ആറാംസ്ഥാനത്ത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. കോലിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെയും ഏറ്റവും വലിയ വീക്ക്‌നെസ് ചെന്നൈ സൂപ്പര്‍കിങ്‌സാണ്. സിഎസ്‌കെയ്ക്കു വേണ്ടി 908 റണ്‍സ് അദ്ദേഹ ം നേടിയിട്ടുണ്ട്. ഈ ലിസ്റ്റിലെ ഏഴാം സ്ഥാനത്തിന്റെയും അവകാശി ധവാനാണ്. പഞ്ചാബ് കിങ്‌സിനെതിരേ അദ്ദേഹത്തിന്റെ സമ്പാദ്യം 894 റണ്‍സാണ്.

ധവാനു പിറകിലായി രോഹിത് ശര്‍മയെ വീണ്ടും കാണാന്‍ സാധിക്കും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ശേഷം ഹിറ്റ്മാന്‍ ഏറ്റവുമധികം റണ്‍സടിച്ചിട്ടുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയാണ്. ഡിസിക്കെതിരേ 869 റണ്‍സ് അദ്ദേഹം ഇതുവരെ നേടിക്കഴിഞ്ഞു.
ഒമ്പതാം സ്ഥാനം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുായ എംഎസ് ധോണിക്കാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് ധോണിക്കു കൂടുതല്‍ റണ്‍സുള്ളത്. ആര്‍സിബിക്കെതിരേ 836 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ധോണിക്കു പിന്നില്‍ പത്താം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മുന്‍ സഹതാരം കൂടിയായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അദ്ദേഹം 829 റണ്‍സെടുത്തിട്ടുണ്ട്.


Click it and Unblock the Notifications











