Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആരൊക്കെ നിലനിര്‍ത്തപ്പെടും? സീറ്റ് തെറിക്കുന്ന പ്രമുഖര്‍ ആരൊക്കെ? സാധ്യതകള്‍ ഇങ്ങനെ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നാളെ പ്രഖ്യാപിക്കേണ്ടതാണ്. വരുന്ന സീസണിലെ മെഗാ ലേലത്തിന് മുമ്പ് ആരെയൊക്കെയാവും ടീമുകള്‍ നിലനിര്‍ത്തുക ആരെയൊക്കെയാവും തഴയുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. പല സൂപ്പര്‍ താരങ്ങളുടേയും കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. പ്രധാനമായും മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വമ്പന്മാര്‍ പടിയിറങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് വിടുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായുണ്ട്. നാളെ ഔദ്യോഗിക പ്രഖ്യാപനം നടക്കാനിരിക്കെ 10 ടീമുകളും നിലനിര്‍ത്താന്‍ സാധ്യതയുള്ളതും ഒഴിവാക്കാന്‍ സാധ്യതയുള്ളതുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ അവസാന സീസണില്‍ മുംബൈ അവസാന സ്ഥാനക്കാരായിരുന്നു. മുംബൈ നിലനിര്‍ത്താന്‍ സാധ്യത കൂടുതല്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തുകയെന്നാണ് വിവരം. രോഹിത് ശര്‍മയെ ടീം വിടാന്‍ മുംബൈ അനുവദിച്ചേക്കും. ഹാര്‍ദിക്കിന് കീഴില്‍ കളിക്കുക രോഹിത്തിനെ സംബന്ധിച്ച് പ്രയാസമാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സീസണിലെ റണ്ണറപ്പുകളാണ്. ഹൈദരാബാദ് ഏറ്റവും ഉയര്‍ന്ന നിലനിര്‍ത്തല്‍ തുകയായ 18 കോടിക്ക് ഹെന്‍ റിച്ച് ക്ലാസനേയും 14 കോടിക്ക് നായകനായി പാറ്റ് കമ്മിന്‍സിനേയും നിലനിര്‍ത്തും. ട്രാവിസ് ഹെഡിനൊപ്പം യുവ ഇന്ത്യന്‍ താരങ്ങളായ നിതീഷ് കുമാര്‍ റെഡ്ഡിയേയും അഭിഷേക് ശര്‍മയേയും നിലനിര്‍ത്താനാണ് ഹൈദരാബാദിന്റെ പദ്ധതികള്‍. അവസാന സീസണിലെ സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തിയാവും ഹൈദരാബാദ് മുന്നോട്ട് പോവുക.

ഡല്‍ഹി ക്യാപിറ്റല്‍സ്

നേരത്തെ റിഷഭ് പന്തിനെ നിലനിര്‍ത്തുമെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ റിഷഭിനെ നിലനിര്‍ത്തിയേക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അക്ഷര്‍ പട്ടേല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തുകയെന്നാണ് വിവരം. പുതിയ പരിശീലക സംഘത്തിന് കീഴില്‍ ഡല്‍ഹി വലിയ അഴിച്ചുപണിക്കാണ് ഒരുങ്ങുന്നത്. റിഷഭ് കൂടുമാറുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.

sanju samson pat cummins ipl 2025

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ഇത്തവണയെങ്കിലും ആര്‍സിബിയുടെ കപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നായകന്‍ ഫഫ് ഡുപ്ലെസിസിനെ ആര്‍സിബി ഒഴിവാക്കുമെന്നുറപ്പാണ്. വിരാട് കോലി, രജത് പാട്ടീധാര്‍, മുഹമ്മദ് സിറാജ്, യഷ് ദയാല്‍ എന്നിവരുടെ പേരുകളാണ് ആര്‍സിബി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നത്. വിരാട് കോലിയെ മാത്രം നിലനിര്‍ത്തി വലിയ അഴിച്ചുപണിക്ക് ആര്‍സിബി ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് കെ എല്‍ രാഹുലിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നുറപ്പാണ്. ടീം വിടുന്ന സൂചനകള്‍ രാഹുലും ഇതിനോടകം നല്‍കിക്കഴിഞ്ഞു. നിക്കോളാസ് പുരാന്‍, മായങ്ക് യാദവ്, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോനി എന്നിവരുടെ പേരുകളാണ് ലഖ്‌നൗ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നത്. 69 കോടി രൂപ മിച്ചം പിടിച്ച് ലേലത്തിലൂടെ സൂപ്പര്‍ ടീമിനെ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ലഖ്‌നൗവുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വലിയ മാറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. നായകസ്ഥാനത്ത് നിന്ന് ശ്രേയസ് അയ്യരെ കെകെആര്‍ ഒഴിവാക്കിയേക്കും. ശ്രേയസിന്റെ സമീപകാല ഫോം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, ആര്‍ടിഎമ്മിലൂടെ വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് കെകെആര്‍ നിലനിര്‍ത്തുകയെന്നതാണ് വിവരം. കെകെആറിന്റെ പരിശീലക സംഘത്തിലും മാറ്റമുണ്ടായിട്ടുണ്ട്.

ms dhoni ruturaj gaikwad ipl 2025

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള സിഎസ്‌കെയ്ക്കും വരുന്ന ഐപിഎല്‍ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. കിരീടത്തിലേക്ക് തിരിച്ചെത്താന്‍ ടീമില്‍ അഴിച്ചുപണി സിഎസ്‌കെയെ സംബന്ധിച്ചും അത്യാവശ്യമാണ്. രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക് വാദ്, മതീഷ പതിരാന, ഡെവോണ്‍ കോണ്‍വേ, എംഎസ് ധോണി എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തുകയെന്നാണ് വിവരം. ആര്‍ അശ്വിനെ ടീമിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കവും സിഎസ്‌കെ നടത്തുന്നുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണിന്റെ കീഴിലാവും ഇത്തവണയും രാജസ്ഥാന്‍ റോയല്‍സ് കളിക്കുക. സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ജോസ് ബട്‌ലര്‍, ആര്‍ടിഎമ്മിലൂടെ യുസ് വേന്ദ്ര ചഹാല്‍ എന്നിവരെ സ്വന്തമാക്കാനുള്ള നീക്കമാണ് രാജസ്ഥാന്‍ നടത്തുന്നതെന്ന് പറയാം. ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെയെല്ലാം രാജസ്ഥാന്‍ ഒഴിവാക്കിയേക്കും. രാഹുല്‍ ദ്രാവിഡിനെ പരിശീലകനായി കൊണ്ടുവന്ന രാജസ്ഥാന്‍ വലിയ പൊളിച്ചെഴുത്ത് നടത്താനുള്ള സാധ്യതയാണ് കൂടുതല്‍.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ് വലിയ പൊളിച്ചെഴുത്താണ് പദ്ധതിയിടുന്നത്. അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരെ നിലനിര്‍ത്തി ലേലത്തില്‍ കൂടുതല്‍ തുക മുടക്കാനാണ് നിലവില്‍ പഞ്ചാബ് ആഗ്രഹിക്കുന്നത്. ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത പഞ്ചാബിന് ഇത്തവണ വലിയ അഴിച്ചുപണികളിലൂടെ കപ്പിലേക്കെത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഗുജറാത്ത് ടൈറ്റന്‍സ്

മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും വലിയ പൊളിച്ചെഴുത്താണ് ഇത്തവണ പദ്ധതിയിടുന്നത്. ശുബ്മാന്‍ ഗില്‍, റാഷിദ് ഖാന്‍, സായ് സുദര്‍ശന്‍, രാഹുല്‍ തെവാത്തിയ എന്നിവരെയാവും ഗുജറാത്ത് നിലനിര്‍ത്തുകയെന്നാണ് വിവരം. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ഗുജറാത്തിന് വരുന്ന സീസണില്‍ മികവ് കാട്ടി മടങ്ങിയെത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Wednesday, October 30, 2024, 12:38 [IST]
Other articles published on Oct 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+