For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മല്‍സരങ്ങള്‍ രണ്ടു വ്യത്യസ്ത പാദങ്ങളില്‍? ഷെഡ്യൂള്‍ ഈയാഴ്ച

സപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്

ദോഹ: ഐപിഎല്ലിന്റെ 13ാം സീസണിന് ഇനി ശേഷിക്കുന്നത് വെറും 20 ദിവസങ്ങള്‍ മാത്രമാണ്. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ബിസിസിഐ ഇിയും പ്രഖ്യാപിച്ചിട്ടില്ല. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയായിരിക്കും യുഎഇയിലെ മൂന്നു വേദികളായി ഐപിഎല്‍ നടക്കുകയെന്നു മാത്രമേ ബിസിസിഐ തീരുമാനിച്ചിട്ടുള്ളൂ. യുഎഇയില്‍ കൊവിഡ് കേസുകളുയരുന്നതും പലയിടത്തും പെരുമാറ്റച്ചട്ടം വ്യത്യസ്തമാണെന്നതുമാണ് ഫിക്‌സ്ചര്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐയ്ക്കു തടസ്സമാവുന്നത്.

ഈ സാഹചര്യത്തില്‍ രണ്ടു വ്യത്യസ്ത പാദങ്ങളിലായി ടൂര്‍ണമെന്റിലെ 53 മല്‍സരങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ ബിസിസിഐ നടത്തുന്നതെന്ന് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫിക്‌സ്ചര്‍ വൈകാന്‍ കാരണം

ഫിക്‌സ്ചര്‍ വൈകാന്‍ കാരണം

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ദുബായിലും അബുദാബിയിലും വ്യത്യസ്തമായ പെരുമാറ്റച്ചട്ടമാണ് നിലവിലുള്ളത്. രണ്ടു നഗരങ്ങള്‍ക്കിടയില്‍ യാത്രാ നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ട്. അതേസമയം, അബുദാബിയില്‍ പ്രവേശിക്കുന്ന ആരും നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവാദമുള്ളൂ.
എന്നാല്‍ മല്‍സരദിവസങ്ങളില്‍ ഈ തരത്തിലുള്ള ബുദ്ധിമുട്ടേറിയ നടപടിക്രമങ്ങള്‍ ഒരു ടീമിനെ സംബന്ധിച്ച് അസാധ്യമാണ്. ഇതു കാരണമാണ് ഐപിഎല്ലിന്റെ ഫിക്‌സ്ചര്‍ ബിസിസിഐ പ്രഖ്യാപിക്കുന്നത് വൈകുന്നത്.

രണ്ടു പാദങ്ങളായി മല്‍സരങ്ങള്‍

രണ്ടു പാദങ്ങളായി മല്‍സരങ്ങള്‍

പ്രാദേശികമായ ഇത്തരത്തിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ മറികടക്കുന്നതിനായി മല്‍സരങ്ങള്‍ രണ്ടു പാദങ്ങളായി നടത്താനാണ് ബിസിസിഐ ആലോചിക്കുന്നതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
നിലവില്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്കു യാത്ര നിയന്ത്രണമില്ല. അതുകൊണ്ടു തന്നെ ആദ്യപാദ മല്‍സരങ്ങള്‍ മുഴുവന്‍ ഈ രണ്ടു വേദികളിലായി ബിസിസിഐ നടത്തിയേക്കും. ഇതുപ്രകാരം 21 മല്‍സരങ്ങള്‍ വീതം ദുബായിലും അബുദാബിയിലും നടക്കുമ്പോള്‍ 14 മല്‍സരങ്ങള്‍ ഷാര്‍ജയിലായിരിക്കും.

രണ്ടാംപാദ മല്‍സരങ്ങള്‍

രണ്ടാംപാദ മല്‍സരങ്ങള്‍

ഐപിഎല്ലിലെ രണ്ടാപാദ മല്‍സരങ്ങള്‍ മുഴുവന്‍ അബുദാബിയിലായിരിക്കും. ദുബായില്‍ നിന്നും 130 കിമി അകലെയാണ് അബുദാബി. അതേസമയം, പ്ലേഓഫ്, ഫൈനല്‍ എന്നിവയില്‍ കളിക്കാന്‍ ടീമുകള്‍ക്കു ദുബായിലേക്കു തിരികേണ്ടിവരും.
അടുത്ത 48 മണിക്കൂറിനുള്ളില്‍ മല്‍സരക്രമത്തിന്റെ കാര്യത്തില്‍ ബിസിസിഐയുടെ അന്തിമ തീരുമാനമുണ്ടാവും. ഇതുമായി ബന്ധപ്പെട്ട് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ഹേമങ് അമീന്‍ ന്നിവര്‍ യുഎഇ സര്‍ക്കാരിലെ നിരവധി ഒഫീഷ്യലുകളുമായി ചര്‍ച്ച ചെയ്യും.

ആറു ടീമുകള്‍ ദുബായില്‍

ആറു ടീമുകള്‍ ദുബായില്‍

നിലവില്‍ ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്ന എട്ടു ഫ്രാഞ്ചൈസികളില്‍ ആറും ദുബായിലാണ് ക്യാംപ് ചെയ്യുന്നത്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളാവട്ടെ അബുദാബിയിലുമാണ്. ആദ്യപാദ മല്‍സരങ്ങള്‍ ദുബായിലും ഷാര്‍ജയിലുമായി നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയാണെങ്കില്‍ ഈ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും ദുബായിലേക്കു മാറേണ്ടി വരും.
നഗരങ്ങള്‍ക്കിടയിലൂടെയുള്ള ടീമുകളുടെ യാത്ര സുഗമമാക്കാന്‍ പെരുമാറ്റച്ചട്ടങ്ങളില്‍ ചില ഇളവുകള്‍ നല്‍കാന്‍ ബിസിസിഐ അഭ്യര്‍ഥിക്കും. അതു അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ രണ്ടു പാദങ്ങളിലായി തന്നെയായിട്ടായിരിക്കും മല്‍സരങ്ങള്‍. ഈയാഴ്ച തന്നെ ഐപിഎല്ലിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.

Story first published: Thursday, August 27, 2020, 17:23 [IST]
Other articles published on Aug 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+