Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL:അടിയുടെ വക്കോളമെത്തി, വിവാദം സൃഷ്ടിച്ചു- ഐപിഎല്ലിലെ മറക്കാനാവാത്ത താര പോരാട്ടങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. കുട്ടിക്രിക്കറ്റിനെ നെഞ്ചേറ്റുന്ന പുതിയ തലമുറക്ക് ക്രിക്കറ്റ് ആവേശം പകരാന്‍ ഐപിഎല്ലിന് സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ശത്രുക്കള്‍ ഐപിഎല്ലില്‍ ഒരു ടീമിനായി ഒരേ മനസോടെ കളിക്കുന്നത് കാണാനായി. എന്നാല്‍ പലപ്പോഴും മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലുള്ള ചില സംഭവങ്ങള്‍ ഐപിഎല്ലിലുണ്ടായിട്ടുണ്ട്.

ഒരേ ടീമിലെ താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ പോലും ഐപിഎല്ലിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ഐപിഎല്ലിലെ മറക്കാനാവാത്ത അഞ്ച് താര പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഇതില്‍ ഒന്നാമത്തേത് ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിലുള്ള വാക് പോരാട്ടമാണ്. 2013ലെ ഐപിഎല്ലിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനും കോലി ആര്‍സിബി താരവുമായിരുന്നു.

വിരാട് കോലി പുറത്തായപ്പോള്‍ ഗൗതം ഗംഭീര്‍ നടത്തിയ ആഹ്ലാദ പ്രകടനമാണ് താരത്തെ പ്രകോപിപ്പിച്ചത്. ഗംഭീറിന് നേരേ കോലി പാഞ്ഞടുക്കുകയും രണ്ട് പേരും തമ്മില്‍ വാക് പോരാട്ടം നടത്തുകയും ചെയ്തു. സഹ താരങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ കൈയാങ്കളി നടക്കുമായിരുന്നുവെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ടീമില്‍ ഒന്നിച്ച് കളിക്കുന്ന രണ്ട് സൂപ്പര്‍ താരങ്ങള്‍ ഐപിഎല്ലില്‍ തമ്മിലടിച്ചത് വലിയ നാണക്കേടായി മാറിയ സംഭവമാണ്.

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ത്തന്നെ വലിയൊരു വിവാദ സംഭവം ഉണ്ടായി. അത് ഹര്‍ഭജന്‍ സിങ് എസ് ശ്രീശാന്തിന്റെ മുഖത്തടിച്ചതാണ്. ഇന്ത്യന്‍ ടീമില്‍ ഇരുവരും ഒന്നിച്ച് കളിക്കുന്ന സമയമായിരുന്നു അത്. പ്രഥമ ഐപിഎല്ലില്‍ ഹര്‍ഭജന്‍ മുംബൈയുടേയും ശ്രീശാന്ത് പഞ്ചാബിന്റേയും ഭാഗമായിരുന്നു. മത്സര ശേഷം മലയാളി താരമായ ശ്രീശാന്ത് ഹര്‍ഭജനെ കളിയാക്കിയപ്പോള്‍ പെട്ടെന്ന് പ്രകോപിതനായ ഹര്‍ഭജന്‍ മുഖത്തടിക്കുകയായിരുന്നു.

virat kohli, gautam gambhir

അന്ന് കരഞ്ഞുകൊണ്ട് കളം വിട്ട ശ്രീശാന്തിന്റെ മുഖം ഇന്നും എല്ലാ ആരാധകരുടേയും മുന്നിലുണ്ട്. പിന്നീട് ശ്രീശാന്തിനോട് ഹര്‍ഭജന്‍ മാപ്പു പറഞ്ഞെങ്കിലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളിലൊന്നായിരുന്നു ഇത്. 2014ല്‍ മിച്ചല്‍ സ്റ്റാര്‍ക്കും കറെന്‍ പൊള്ളാര്‍ഡും ഏറ്റുമുട്ടിയതും ഐപിഎല്ലിലെ വിവാദ സംഭവമാണ്. 2014ലാണ് ഈ പോരാട്ടം നടന്നത്. പൊള്ളാര്‍ഡ് മുംബൈക്കായും സ്റ്റാര്‍ക്ക് ആര്‍സിബിക്കായും കളിക്കുന്ന സമയം. സ്റ്റാര്‍ക്ക് റണ്ണപ്പ് പൂര്‍ത്തിയാക്കി പന്ത് റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പൊള്ളാര്‍ഡ് ക്രീസില്‍ നിന്നും മാറി.

ഇതില്‍ പ്രകോപിതനായ സ്റ്റാര്‍ക്ക് പൊള്ളാര്‍ഡിന് നേരെ പന്തെറിഞ്ഞു. തിരിച്ച് പൊള്ളാര്‍ഡ് ബാറ്റും എറിഞ്ഞതോടെ സംഭവം വഷളായി. വാക്കേറ്റം തമ്മില്‍ത്തല്ലിലേക്ക് പോകാതെ ഇരുന്നത് സഹതാരങ്ങളും അംപയര്‍മാരും കൃത്യ സമയത്ത് ഇടപെട്ടതിനാലാണ്. ഐപിഎല്‍ 2023ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിധീഷ് റാണയും മുംബൈ ഇന്ത്യന്‍സിന്റെ ഹൃതിക് ഷൊക്കീനും ഏറ്റുമുട്ടിയത് വലിയ വിവാദമായിരുന്നു. കെകെആര്‍ നായകനായിരുന്ന നിധീഷ് പുറത്തായതിന് പിന്നാലെ ഷൊക്കീന്‍ പരിഹസിച്ചതാണ് നിധീഷിനെ പ്രകോപിപ്പിച്ചത്.

സൂര്യകുമാര്‍ യാദവും പീയൂഷ് ചൗളയും ചേര്‍ന്ന് ഇടപെട്ടതിനാലാണ് വലിയ പ്രശ്നങ്ങളിലേക്ക് ഈ സംഭവം നീളാതെ ഇരുന്നത്. അവസാന സീസണില്‍ മറ്റൊരു വിവാദ സംഭവം കൂടി ഉണ്ടായിരുന്നു. ഗൗതം ഗംഭീറും വിരാട് കോലിയും നവീന്‍ ഉല്‍ ഹഖും തമ്മിലുണ്ടായ വാക് പോരാട്ടം വലിയ ചര്‍ച്ചയായിരുന്നു. ആര്‍സിബി താരമായ കോലിയും ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് ബൗളറായ നവീന്‍ ഉള്‍ ഹഖും തമ്മിലാണ് വാക് പോരാട്ടം നടന്നത്.

പിന്നീട് സംഭവത്തിലേക്ക് ഗംഭീറും ഇടപെട്ടതോടെ പോരാട്ടം കടുത്തു. വലിയ തര്‍ക്കത്തിലേക്ക് കാര്യങ്ങളെത്തിയെങ്കിലും മറ്റ് താരങ്ങള്‍ ചേര്‍ന്ന് ഇടപെട്ടതോടെ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു. ഇതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ കോലിയെ പല തവണ നവീന്‍ പരിഹസിക്കുകയും ഇതെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. ഗംഭീറും കോലിയും തമ്മിലുള്ള ശത്രുത ഇപ്പോഴും തുടരുന്നു.

Story first published: Sunday, December 3, 2023, 13:31 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+