Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ടോസ് ജയിച്ചാല്‍ കളി ജയിക്കുമോ? കണക്കുകള്‍ ഞെട്ടിക്കും

ഐപിഎല്ലില്‍ മല്‍സരഫലം തീരുമാനിക്കുന്നതില്‍ ടോസ് ഒരു നിര്‍ണായക ഘടകമായി മാറുന്നുണ്ടോ? ആദ്യ റൗണ്ടിലെ മല്‍സരങ്ങള്‍ പരിശോധിച്ചാല്‍ ഇതില്‍ കഴമ്പുണ്ടെന്നു തന്നെയാണ് നമുക്ക് മനസ്സിലാവുക. ടോസിനു ശേഷം എതിര്‍ ടീമിനെ ബാറ്റിങിന് അയച്ച് റണ്‍ചേസില്‍ വിജയിക്കുകയെന്ന ഫോര്‍മുലയാണ് ടീമുകള്‍ പയറ്റിയത്. അതില്‍ തിരിച്ചടി നേരിട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായിരുന്നു. രാജസ്ഥാന്‍ റോല്‍സിനെ ആദ്യം ബാറ്റിങിന് അയച്ച ശേഷം റണ്‍ചേസില്‍ പക്ഷെ ഹൈദരാബാദ് തകര്‍ന്നടിഞ്ഞു.

1

ടോസ് വിജയിച്ച ശേഷം എതിരാളിയെ ബാറ്റിങിന് അയക്കുമ്പോള്‍ വിജയിക്കാനുള്ള സാധ്യത 40 ശതമാനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ നടന്ന 364 മല്‍സരഫലങ്ങള്‍ പരിശോധിച്ചാല്‍ ആദ്യം ബാറ്റ് ചെയ്ത ടീം 150 മല്‍സറങ്ങള്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. രണ്ടാമത് ബാറ്റ് ചെയ്ത ടീം 214 മല്‍സരങ്ങളിലും ജയം നേടി. രണ്ടും തമ്മിലുള്ള അന്തരം വലുതാണെന്നു കാണാം.
പക്ഷെ ടോസെന്നത് ആരുടെയും നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല. ഭാഗ്യം മാത്രമാണ് ടോസിലെ വിജയിയെ തീരുമാനിക്കുന്നത്. ടോസ് ജയിച്ചാല്‍ ഭൂരിഭാഗം ക്യാപ്റ്റന്‍മാരും ബൗളിങാണ് തിരഞ്ഞെടുക്കുന്നത്. ഐപിഎല്ലില്‍ മാത്രമല്ല ടി20 ഫോര്‍മാറ്റില്‍ തന്നെ ടോസ് വളരെ നിര്‍ണായക ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്.

2

ഈ പ്രവണത തികച്ചും അമ്പരപ്പിക്കുന്നതാണെന്നാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം പറയുന്നത്. ഇതു ദേശീയ ടി20 ട്രെന്‍ഡുകള്‍ക്കു സമാനമാണ്. ശക്തരായ പവര്‍ഹിറ്റര്‍മാരുടെ വരവ് ടീമുകളെ അവരുടെ തന്ത്രം പുനര്‍ ക്രമീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അഞ്ച്- ആറ് സ്ഥാനങ്ങള്‍ വരെ ബാറ്റര്‍മാരുണ്ടെങ്കില്‍ ചേസ് ചെയ്യുന്നതാണ് നല്ലതെന്നു അവര്‍ കരുതുന്നു. ചെറിയ ഫോര്‍മാറ്റുകളില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കാണ് വിജയിക്കാന്‍ കൂടുതല്‍ അവസരമുള്ളതെന്നും കരീം നിരീക്ഷിച്ചു.

3

മറ്റൊരു നിര്‍ണായക ഘടകം മഞ്ഞുവീഴ്ചയാണെന്നു ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ സ്റ്റാറ്റസ് എഡിറ്ററായ എസ് രാജേഷ് ചൂണ്ടിക്കാട്ടി. ഐപിഎല്ലിലെ കഴിഞ്ഞ കുറച്ചു സീസണുകളെടുത്താല്‍, പ്രത്യേകിച്ചും 2019, 21 സീസണുകളിലേക്കു നോക്കിയാല്‍ ആദ്യം ബൗള്‍ ചെയ്യുന്ന ടീമിന് മുന്‍തൂക്കമുണ്ടായിരുന്നതായി കാണാന്‍ സാധിക്കും. ആദ്യത്തെ അഞ്ച്- ഏഴ് ഓവറുകള്‍ വരണ്ട ബോളുകള്‍ കൊണ്ട് അവര്‍ക്കു ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നും ശ്രീജേഷ് നിരീക്ഷിച്ചു.

4

ഐപിഎല്ലില്‍ 2016 മുതല്‍ കഴിഞ്ഞ സീസണ്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍മാരില്‍ 76 ശതമാനം പേരും ആദ്യം ബൗളിങാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നു കാണാം. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ ഏതൊരു ടീമും ലക്ഷ്യമിടുന്നത് 200 പ്ലസ് സ്‌കോറാണ്. കാരണം മറ്റൊരു ടോട്ടലും ഇപ്പോള്‍ സുരക്ഷിതമല്ല.

5

പക്ഷെ ഐപിഎല്ലില്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2015 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ടോസിനു അത്രത്തോളെം മല്‍സരഫലത്തെ സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ലെന്നു വ്യക്തമാവും. ഈ കാലയളവില്‍ ആദ്യം ബാറ്റ് ചെയ്യുന്നതും ബൗള്‍ ചെയ്യുന്നതും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നില്ല. മാത്രമല്ല ടോസ് ലഭിക്കുന്ന 50 ശതമാനം ക്യാപ്റ്റന്‍മാരും ബാറ്റിങായിരുന്നു അന്നു തിരഞ്ഞെടുത്തിരുന്നത്.

6

ഐപിഎല്ലിലെ ഈ ടോസ് ആനുകൂല്യം ഇല്ലാതാക്കാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. ഓരോ ടീമും തമ്മില്‍ രണ്ടു പാദങ്ങളിലായിട്ടാണ് ഐപിഎല്ലില്‍ ഏറ്റുമുട്ടുന്നത്. ഇതില്‍ ആദ്യപാദത്തില്‍ ടോസിടാം. പക്ഷെ രണ്ടാംപാദത്തില്‍ ഇതേ ടീം വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ടോസിടാതെ തന്നെ ആദ്യപാദത്തില്‍ ടോസ് നഷ്ടമായ ടീം ടോസ് ജയിച്ചതായി പരിഗണിക്കാം. അവര്‍ക്കു ബാറ്റിങോ, ബൗളിങോ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുകയും ചെയ്യാം.

Story first published: Wednesday, March 30, 2022, 16:12 [IST]
Other articles published on Mar 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+