Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: മുംബൈ ടീമിലെത്തിയത് എങ്ങനെ? ഓസീസ് സൂപ്പര്‍ താരത്തെ വിറപ്പിച്ചത് നിര്‍ണായകമായെന്നു ബുംറ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു തനിക്കു അവസരം ലഭിക്കുന്നതിലേക്കു നയിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. 2013ലായിരുന്നു അദ്ദേഹം മുംബൈയ്‌ക്കൊപ്പം കരിയര്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മുംബൈ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ ബുംറ വൈകാതെ ദേശീയ ടീമിലും ഇടം പിടിക്കുകയായിരുന്നു.

1

ഐപിഎല്ലില്‍ ഇതുവരെ 106 മല്‍സരങ്ങളില്‍ നിന്നായി 130 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പത്താമത്തെ താരം കൂടിയാണ് ബുംറ. 2016ലാണ് ബുംറയ്ക്കു ദേശീയ ടീമിലേക്കു വിളിവന്നത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ അദ്ദേഹം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളുമാണ്.

2

ദേശീയ ടീമിലെ സഹതാരവമായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു തനിക്കു അവസരം ലഭിച്ചതിനെത്തുറിച്ച് ജസ്പ്രീത് ബുംറ മനസ്സ്തുറന്നത്. ഞാനും അക്ഷര്‍ പട്ടേലും കൂടി ഒരുമിച്ചാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാംപില്‍ ട്രയല്‍സിനായി പോയത്. ഞങ്ങള്‍ രണ്ടു പേരും അപ്പോള്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്‍പ്പം വൈകിയാണ് ഞങ്ങളെ മുംബൈ ടീം ട്രയല്‍സിനായി ക്ഷണിച്ചതെന്നും ബുംറ വെളിപ്പെടുത്തി.

3

മുംബൈ ഇന്ത്യന്‍സ് ടീം അപ്പോള്‍ ബെംഗളൂരുവില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടു ദിവസം ഞാനും അക്ഷറും അവര്‍ക്കൊപ്പം പരിശീലനം നടത്തുകയും ചെയ്തു. പുല്ല് നിറഞ്ഞ നല്ല പച്ചപ്പുള്ള വിക്കറ്റിലായിരുന്നു പരിശീലനം. വൈറ്റ് ബോള്‍ ഇവിടെ നന്നായി സ്വിങ് ചെയ്യുകയും ചെയ്തിരുന്നു. ഞാന്‍ ന്യൂ ബോളായിരുന്നു പരിശീലനത്തില്‍ ചെയ്തിരുന്നത്.

4

മുംബൈ ടീമിലുണ്ടായിരുന്ന റിക്കി പോണ്ടിങിനെതിരേ ഞാന്‍ ഇന്‍സ്വിങറുകളെറിഞ്ഞു. മുംബൈ നിരയിലെ ബാറ്റര്‍മാര്‍ക്കെല്ലാം ഞാന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പോണ്ടിങിനെ രണ്ട്-മൂന്ന് തവണ പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് അവര്‍ എന്നെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ഈ ചെറുപ്പക്കാരനില്‍ എന്തൊയൊരു വ്യത്യാസമുണ്ടെന്നും അവനെ കളിപ്പിക്കാമെന്നും അവര്‍ അങ്ങനെയാണ് തീരുമാനിച്ചതെന്നും അശ്വിനോടു ബുംറ വിശദമാക്കി.

5

തന്റെ ബൗളിങ് ആക്ഷന്‍ അസാധാരണമായിരുന്നുവെന്നു അതുവരെ തനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ജസ്പ്രീത് ബുംറ പറയുന്നു. എന്റെ ബൗളിങ് അസാധാരണമായിരുന്നെന്നു അന്നെനിക്കു മനസ്സിലായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഭാവിയില്‍ ആളുകള്‍ പിന്നീട് ഇതേക്കുറിച്ച് വിശകലനം ചെയ്യുമെന്നു എനിക്കു തോന്നിയതുമില്ല. പുതിയ കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ എനിക്കു വലിയ താല്‍പ്പര്യമായിരുന്നു. എന്റെ പക്കല്‍ നല്ല ഇന്‍സ്വിങറുണ്ടായിരുന്നു, പക്ഷെ അതുപോലെയുള്ള ഔട്ട് സ്വിങറുകളില്ലായിരുന്നു.

6

കുട്ടിക്കാലം മുതല്‍ എല്ലാ തരത്തിലുള്ള ബോളുകളെറിയാനും ഞാന്‍ ആഗ്രഹിച്ചിരുന്നു. കുട്ടിയായിരിക്കെ തന്നെ എല്ലാ തരത്തിലുള്ള ബോളുകളെറിയുന്നത് ഞാന്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. ഹൈ സ്‌കോറിങ് മല്‍സരങ്ങള്‍ കാണാനോ, വമ്പന്‍ സിക്‌സറുകളടിക്കുന്നത് കാണാനോ എനിക്കു ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. സ്റ്റംപുകള്‍ തെറിക്കുന്നതും ബാറ്റര്‍മാര്‍ക്കുമേല്‍ ബോള്‍ പതിക്കുന്നതുമെല്ലാം കാണാനായിരുന്നു കൂടുതല്‍ താല്‍പ്പര്യമെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

7

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ തനിക്കു നല്‍കിയിട്ടുള്ള അകമഴിഞ്ഞ പിന്തുണയെക്കുറിച്ചും ജസ്പ്രീത് ബുംറ സംസാരിച്ചു. മുംബൈ ടീമിലെത്തിയപ്പോള്‍ തുടക്കകാലത്തു കാര്യങ്ങള്‍ അത്ര ശുഭകരമല്ലായിരുന്നു. റിക്കി പോണ്ടിങായിരുന്നു മുംബൈ ടീമിന്റെ നായകന്‍. എനിക്കു ടീമിനു വേണ്ടി സ്ഥിരമായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. പക്ഷെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഞാന്‍ ഒരുപാട് മല്‍സരങ്ങള്‍ കളിച്ചു. അദ്ദേഹത്തിനു എന്നില്‍ വലിയ വിശ്വാസമുണ്ടായിരുന്നു, എന്നില്‍ നന്നായി ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്തു. നെറ്റ്‌സില്‍ എന്റെ ബൗളിങ് കാണുകയും കഴിവുകള്‍ രോഹിത് തിരിച്ചറിയുകയും ചെയ്തിരുന്നു. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചിട്ടുള്ള അദ്ദേഹം സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നതായും ബുംറ വിശദമാക്കി.

Story first published: Sunday, February 27, 2022, 13:46 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+