Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയ്ക്ക് ആശ്വാസം, പരിക്ക് ഭേദമായി, റുതുരാജ് ഉദ്ഘാടന മത്സരം കളിക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ പോരാട്ടങ്ങളുള്ളത്. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരം പൂനെയില്‍ 15 മത്സരങ്ങളുമാണ് നടക്കുക. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാവും ഏറ്റുമുട്ടുക.

1

ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ താരങ്ങളുടെ പരിക്ക് സിഎസ്‌കെയ്ക്ക് വലിയ തലവേദനയായിരുന്നു. 14 കോടിക്ക് തിരിച്ചെത്തിയ ദീപക് ചഹാറിന് പിന്നാലെ നിലനിര്‍ത്തിയ റുതുരാജ് ഗെയ്ക് വാദിനെയും പരിക്ക് പിടികൂടിയതോടെ സിഎസ്‌കെ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ആദ്യ മത്സരം നടക്കാനിരിക്കെ സിഎസ്‌കെയ്ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവരികയാണ്. സ്റ്റാര്‍ ഓപ്പണര്‍ റുതുരാജ് പരിക്കില്‍ നിന്ന് മുക്തനായതാണ് സിഎസ്‌കെയെ സന്തോഷിപ്പിക്കുന്നത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായ റുതുരാജ് സിഎസ്‌കെയ്‌ക്കെതിരേ കളിക്കുമെന്ന് ഇന്‍സൈഡ് സ്‌പോട്ട് നല്‍കിയ അഭിമുഖത്തില്‍ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കുകയായിരുന്നു.

1

'റുതുരാജ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിരിക്കുന്നു. സൂറത്തില്‍ നടക്കുന്ന ടീമിന്റെ പരിശീലന ക്യാംപില്‍ റുതുരാജ് ചേര്‍ന്നു. ആദ്യ മത്സരത്തിനുള്ള സെലക്ഷനില്‍ അവനുമുണ്ടാവും'- കാശി വിശ്വനാഥന്‍ പറഞ്ഞു. റുതുരാജിന്റെ വരവ് സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ത്തും. അതേ സമയം ഇത്തവണ ഫഫ് ഡുപ്ലെസിസിന്റെ ഓപ്പണിങ്ങിലെ അഭാവം ആര് നികത്തുമെന്നത് വലിയ ചോദ്യമാണ്.

1

എന്നാല്‍ ദീപക് ചഹാറിന് സീസണ്‍ നഷ്ടമാവുന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പരിക്കേറ്റ ദീപക്കിന് വിചാരിച്ച വേഗത്തില്‍ പരിക്കില്‍ നിന്ന് മോചിതനാവാനായിട്ടില്ല. ഇതുവരെ പരിശീലനം ആരംഭിക്കാത്ത ദീപക്ക് ഇത്തവണ ഒപ്പമുണ്ടാവുന്നില്ലെന്നത് സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടിയാണ്. പരിക്കേറ്റ അമ്പാട്ടി റായിഡുവും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. സൂപ്പര്‍ താരം മോയിന്‍ അലി വിസാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പരിശീലക ക്യാംപിലേക്കെത്തുന്നത് വൈകുകയാണ്.

1

എംഎസ് ധോണിയുടെ അവസാന സീസണായി ഇത് മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ഇത്തവണയോടെ ധോണി കളിനിര്‍ത്തിയാലും ഭാവിയില്‍ ടീമിന്റെ ഉപദേഷ്ടാവ് റോളില്‍ ധോണിക്ക് സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്നുറപ്പാണ്.

1

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം: നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Sunday, March 20, 2022, 20:01 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+