
പുതിയ സീസണിലും ധോണിക്കു കീഴില്‍ സിഎസ്‌കെയില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം. കഴിഞ്ഞ മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ചാഹറിനെ സിഎസ്‌കെ തങ്ങളുടെ തട്ടകത്തില്‍ തിരികെയെത്തിച്ചത്. 14 കോടി രൂപയാണ് ചാഹറിനു വേണ്ടി സിഎസ്‌കെ ലേലത്തില്‍ ചെലവഴിച്ചത്. മുമ്പൊരിക്കലും അവര്‍ ഇത്രയും വലിയ തുക മറ്റൊരു താരത്തിനു വേണ്ടിയും ലേലത്തില്‍ മുടക്കിയിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിച്ച അതേ ദിവസം തന്നെയാണ് മഹി ഭായ് (എംഎസ് ധോണി) ബാറ്റിങിനെക്കുറിച്ച് എന്നെ ഉപദേശിച്ചത്. നീ ബൗളിങില്‍ നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്, പക്ഷെ ബാറ്റിങിനോടു നീതി പുലര്‍ത്തിയിട്ടില്ല. നീ അതു ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നതെന്നു മഹി ഭായ് അന്നു പറഞ്ഞു.
വിരമിക്കല്‍ പ്രഖ്യാപിച്ച അതേ ദിവസം തന്നെയായിരുന്നു മഹി ഭായിയുടെ ഈ ഉപദേശം. അന്നു വൈകീട്ട് ഞങ്ങള്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. നീ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മഹി ഭായ് ഉപദേശിച്ചതായി ചാഹര്‍ വെളിപ്പെടുത്തി.

ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ടി20യില്‍ കന്നി ഫിഫ്റ്റി സ്‌കോര്‍ ചെയ്തപ്പോള്‍ ഞാന്‍ വളരെ പതിയെയാണ് തുടങ്ങിയത്. ആദ്യത്തെ 25-30 ബോളുകൡ ഞാന്‍ ഷോട്ടുകള്‍ പോലും കളിച്ചില്ല. കാരണം എനിക്കു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഈ ഇന്നിങ്‌സിനു മുമ്പ് അഞ്ച്- ആറ് മാസങ്ങളായി ഞാന്‍ ബാറ്റ് ചെയ്തിട്ടു പോലുമില്ല. പക്ഷെ നിങ്ങള്‍ സ്ഥിരമായി കളിക്കാന്‍ തുടങ്ങുകയും മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ തുടങ്ങുകയും ചെയ്താല്‍ താളം തിരിച്ചെത്താന്‍ തുടങ്ങുമെന്നും ദീപക് ചാഹര്‍ പറഞ്ഞു.

ബാറ്ററെന്ന നിലയില്‍ വലിയ പുരോഗതിയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ ടീമിനോടൊപ്പം ദീപക് ചാഹറില്‍ കാണുന്നത്. ഐപിഎല്ലില്‍ ബാറ്ററെന്ന നിലയില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ബാറ്റിങിലും താരം കസറുകയാണ്. ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ 100 സ്‌ട്രൈക്ക് റേറ്റോടെ 38 റണ്‍സ് അടിച്ചെടുത്ത ചാഹര്‍ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ അവസാനത്തെ ഏകദിനത്തില്‍ 34 ബോളില്‍ 43 റണ്‍സും അടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ചാഹറിന്റെ ബാറ്റിങ് മിടുക്ക് ലോകമറിയുന്നത്. അന്നു ശിഖര്‍ ധവാനു കീഴിലാണ് ഇന്ത്യ പരമ്പര കളിച്ചത്. ലങ്കയ്‌ക്കെതിരേ തോല്‍വിയുടെ വക്കില്‍ നിന്നും ഒരു ടി20യില്‍ ചാഹറിന്റെ മാജിക്കല്‍ ഇന്നിങ്‌സ് ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിരുന്നു. പുറത്താവാതെ 68 റണ്‍സാണ് അദ്ദേഹം അന്നു നേടിയത്.

ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ ഞായറാഴ്ച മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് ദീപക് ചാഹറിനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. പക്ഷെ ഈ മല്‍സരത്തിനിടെ അദ്ദേഹത്തിനു പരിക്കു കാരണം പകുതിയില്‍ വച്ച് പിന്‍മാറേണ്ടി വരികയായിരുന്നു. ബൗള്‍ ചെയ്യാനുള്ള റണ്ണപ്പിനിടെയാണ് ചാഹറിനു പേശീവലിവ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഓവര്‍ പൂര്‍ത്തിയാക്കാതെ അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു.

എങ്കിലും ഇന്ത്യക്കു തുടക്കത്തില്‍ തന്നെ രണ്ടു ബ്രേക്ക്ത്രൂകള്‍ നല്‍കി വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ചാഹറിനായിരുന്നു. 1.5 ഓവറില്‍ 15 റണ്‍സിനാണ് അദ്ദേഹം രണ്ടു വിക്കറ്റുകളെുത്തത്. പരിക്ക് എത്ര മാത്രം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. പരിക്ക് ഗുരുതരമാണെങ്കില്‍ ശ്രീലങ്കയ്‌ക്കെതിരേ ഈയാഴ്ച നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ നിന്നും ചാഹര്‍ പിന്‍മാറിയേക്കും.


Click it and Unblock the Notifications











