Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ധോണിയുടെ ബാറ്റിങ് അരങ്ങേറ്റം ഫ്‌ളോപ്പ്! സ്വപ്‌ന വിക്കറ്റ് ആര്‍ക്കെന്നറിയാം

ക്രിക്കറ്റ് ലോകത്തെ ഐക്കണ്‍ താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ഐസിസിയുടെ മൂന്നു ട്രോഫികളുമേറ്റു വാങ്ങിയ ലോകത്തിലെ ഏക ക്യാപ്റ്റന്‍ അദ്ദേഹമാണ്. കൂടാതെ നാലു ഐപിഎല്‍ ട്രോഫികളും ധോണിയുടെ ഷെല്‍ഫിലുണ്ട്. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ആരാധകര്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പ്രകടനം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന 15ാം സീസണിലും ഒരിക്കല്‍ക്കൂടി ധോണിയെ നമുക്ക് ഇതേ കുപ്പായത്തില്‍ കാണാം.

1

2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ സര്‍പ്രൈസ് ചാംപ്യന്‍മാരാക്കിയതോടെയാണ് ധോണിക്കു ഹീറോ പരിവേഷം ലഭിക്കുന്നത്. 2008ല്‍ ആരംഭിച്ച ഐപിഎല്ലില്‍ ഇതു അദ്ദേഹത്തിന്റെ താരമൂല്യമുയര്‍ത്തുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് ധോണിയെ ലഭിക്കാന്‍ ഭാഗ്യമുണ്ടായത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച സൈനിങുകളിലൊന്നായി പിന്നീട് ഇതു മാറുകയും ചെയ്തു.

2

2008 മുതല്‍ സിഎസ്‌കെയെ നയിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹമാണ്. 2016, 17 വര്‍ഷങ്ങളില്‍ സിഎസ്‌കെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് ധോണി സിഎസ്‌കെയ്‌ക്കൊപ്പം ഇല്ലാതിരുന്നത്. പിന്നീട് 2018ല്‍ സിഎസ്‌കെ മടങ്ങിയെത്തിയപ്പോള്‍ ധോണിയെ അവര്‍ തിരിച്ചുവിളിക്കുയും വീണ്ടും ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്തു. നാലു തവണയാണ് സിഎസ്‌കെയ്ക്കു ഇതുവരെ കിരീടം നേടിക്കൊടുത്തത്. ലോക ക്രിക്കറ്റില്‍ ഏതൊരു ബൗളറുടെയും ഡ്രീം വിക്കറ്റുകളിലൊന്നാണ് ധോണിയുടേത്. ഐപിഎല്ലില്‍ ഇതു ആദ്യമായി സ്വന്തമാക്കിയത് ആരെന്നറിയാം.

3

2008ലെ പ്രഥമ സീസണില്‍ സിഎസ്‌കെയുടെ കന്നി മല്‍സരം ഏപ്രില്‍ 19ന് മൊഹാലിയില്‍ വച്ച് പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു (കിങ്‌സ് ഇലവന്‍ പഞ്ചാബ്). സിഎസ്‌കെയെ ധോണി നയിച്ചപ്പോള്‍ പഞ്ചാബ് ക്യാപ്റ്റന്‍ യുവരാജ് സിങായിരുന്നു. മല്‍സരത്തില്‍ ടോസിനു ശേഷം ധോണി ബാറ്റിങ് തിരഞ്ഞെടുത്തു. നാലാമനായാണ് അദ്ദേഹം ക്രീസിലെത്തിയത്. പക്ഷെ വെറും മൂന്നു ബോളുകളുടെ ആയുസ്സ് മാത്രമേ ധോണിക്കുണ്ടായുള്ളൂ. ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഹോപ്‌സ് തന്റ രണ്ടാമത്തെ ഓവറിലെ ആദ്യ ബോളില്‍ തന്നെ ധോണിയെ വീഴ്ത്തി. രണ്ടു റണ്‍സെടുത്ത സിഎസ്‌കെ നായകനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കി. ബാക്ക്ഫൂട്ടില്‍ ഓഫ്‌സൈഡിലേക്കു ഷോട്ടിനു ശ്രമിച്ച ധോണിക്കു പിഴച്ചപ്പോള്‍ പന്ത് പാഡില്‍ പതിക്കുകയായിരുന്നു. പഞ്ചാബ് താരങ്ങളുടെ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

4

ധോണിയുടെ മോശം പ്രകടനം പക്ഷെ സിഎസ്‌കെയെ മല്‍സരത്തില്‍ ബാധിച്ചില്ല. 33 റണ്‍സിന്റെ വിജയവുമായി അവര്‍ പുതിയ സീസണിലെ ആദ്യ മല്‍സരം ആഘോഷിച്ചു. മൈക്കല്‍ ഹസ്സിയുടെ (116*) അപരാജിത സെഞ്ച്വറിയിലേറി ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ അഞ്ചോവറില്‍ 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഹസ്സിയെക്കൂടാതെ സുരേഷ് റെയ്‌ന (32), എസ് ബദ്രിനാഥ് (31*), മാത്യു ഹെയ്ഡന്‍ (25) എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി. വെറും 54 ബോളിലാണ് ഒമ്പതു സിക്‌സറും എട്ടു ബൗണ്ടറികളുമടക്കം ഹസ്സി 116 റണ്‍സ് വാരിക്കൂട്ടിയത്.

5

മറുപടിയില്‍ പഞ്ചാബ് വീറോടെ പൊരുതിയെങ്കിലും നാലു വിക്കറ്റിനു 207 റണ്‍സെടുക്കാനേ ആയുള്ളൂ. ധോണിയുടെ വിക്കറ്റെടുത്ത ഹോപ്‌സ് പഞ്ചാബിനു വേണ്ടി ഓപ്പണറായി ഇറങ്ങി 71 റണ്‍സോടെ ടോപ്‌സ്‌കോററായി മാറി. 33 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. 54 റണ്‍സെടുത്ത കുമാര്‍ സങ്കങ്കാരയാണ് പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. യുവരാജ് സിങ് 23 റണ്‍സിനു പുറത്തായി. ഹസ്സിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Tuesday, January 18, 2022, 19:54 [IST]
Other articles published on Jan 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+