Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: താരങ്ങള്‍ക്ക് ലോട്ടറി, പ്രതിഫലം 25 കോടിവരെ ഉയര്‍ന്നേക്കും, സാധ്യതകള്‍ ഇങ്ങനെ

1

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഐപിഎല്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെക്കാളും ലാഭം ഐപിഎല്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്. ലോകത്തിലെ ഏറ്റവും സാമ്പത്തിക ലാഭമുണ്ടാക്കുന്ന ടൂര്‍ണമെന്റുകളിലൊന്നാണ് ഐപിഎല്‍. ടൂര്‍ണമെന്റിന് വലിയ ലാഭം ലഭിക്കുന്നതിനാല്‍ത്തന്നെ കളിക്കുന്ന താരങ്ങള്‍ക്കും ഇതിന്റെ നേട്ടമുണ്ടാവുന്നുണ്ട്.

ഓരോ സീസണിലും പ്രമുഖ പല താരങ്ങളും 15 കോടിയിലധികം പ്രതിഫലം വാങ്ങുന്നവരാണ്. 2022 സീസണോടെ സ്റ്റാറുമായി ഐപിഎല്ലിന്റെ സംപ്രേഷണാവകാശ കരാര്‍ അവസാനിച്ചിരുന്നു. പുതിയ കരാര്‍ സോണിയുമായി ബിസിസി ഐ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. 2023 മുതല്‍ 2027വരെയുള്ള കരാര്‍ 44075 കോടി രൂപക്കാണ് വിറ്റുപോയതെന്നാണ് വിവരം. ടിവി സംപ്രേഷണാവകാശം 23575 കോടിക്കും ഡിജിറ്റല്‍ സംപ്രേഷണാവകാശം 20500 കോടിക്കുമാണ് വിറ്റുപോയതെന്നുമാണ് അറിവ്. ഒരു മത്സരത്തില്‍ നിന്ന് 107 കോടിയോളം രൂപ ബിസിസി ഐക്ക് ലാഭം ലഭിച്ചേക്കും.

1

ബിസിസി ഐ കോടികള്‍ ലാഭം നേടിയെടുത്തതോടെ താരങ്ങളുടെ പ്രതിഫലത്തിലും അത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 2023 സീസണോടെ താരങ്ങളുടെ പ്രതിഫല ശരാശരി 20-25 കോടിയോളം എത്തുമെന്നാണ് ലഭിക്കുമെന്നാണ് വിവരം. അടുത്ത മെഗാ താരലേലത്തോടെ ഇതിലും കൂടുതല്‍ പ്രതിഫലം ഉയരും. ഐപിഎല്‍ കിരീട ജേതാക്കള്‍ക്ക് നിലവില്‍ സമ്മാനമായി ലഭിക്കുന്ന തുക 20 കോടിയാണ്. അത് 25 ശതമാനമെങ്കിലും ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം.

'വഴിയേ പോയ പണി ഇരന്നു വാങ്ങി', സ്വന്തം പിഴവില്‍ പരിക്കേറ്റ് പുറത്തായ അഞ്ച് താരങ്ങളിതാ

2

കൂടാതെ ബിസിസി ഐയുടെ കേന്ദ്ര കരാര്‍ തുകയും വര്‍ധിപ്പിക്കും. നിലവില്‍ ഉയര്‍ന്ന സ്ലാബ് 7 കോടിയാണ്. ഇത് 10-15 കോടിക്ക് മുകളിലായേക്കും. മത്സരങ്ങളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന് താരങ്ങള്‍ ആവിശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. ഇത് ഉടന്‍ നടപ്പിലായാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരുടെയെല്ലാം കരാര്‍ പ്രതിഫലം 15 കോടിക്ക് അടുത്തെത്തുമെന്നുറപ്പ്. നിലവില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനും ബെന്‍ സ്‌റ്റോക്‌സിനുമൊക്കെയാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്.

കല്യാണം കഴിയുന്നതിന് മുമ്പെ അച്ഛനായി, ക്രിക്കറ്റിലെ അഞ്ച് വിരുതന്മാരിതാ, ഒരു ഇന്ത്യക്കാരനും

3

കോവിഡ് സമയത്ത് രണ്ട് തവണ യുഎഇയില്‍ ഐപിഎല്‍ നടത്തേണ്ടി വന്നിരുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക നഷ്ടവും ബിസിസിഐക്ക് സംഭവിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം നഷ്ടം മറികടക്കുന്ന രീതിയിലാണ് പുതിയ പദ്ധതികള്‍ ബിസിസി ഐ നടപ്പിലാക്കാനൊരുങ്ങുന്നത്. എന്തായാലും വരുന്ന ഐപിഎല്‍ സീസണ്‍ മുതല്‍ സാമ്പത്തികമായി ബിസിസിഐ കൂടുതല്‍ മെച്ചപ്പെടുകയും ഇതിന്റെ നേട്ടം കളിക്കുന്ന താരങ്ങള്‍ക്കുമുണ്ടാവുമെന്നുറുപ്പ്.

Story first published: Tuesday, June 14, 2022, 8:37 [IST]
Other articles published on Jun 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+