Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: നിങ്ങളൊരു പ്രൊഫഷണല്‍ താരം!! എന്താണിത് ബുംറ? ആ തെറ്റിന് മാപ്പില്ല; കലിപ്പില്‍ ഗവാസ്‌കര്‍

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ വരുത്തിയ പിഴവിന് മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒരു പ്രൊഷണല്‍ ക്രിക്കറ്ററായ ബുംറയില്‍ നിന്നും ഇത്തരമൊരു അബദ്ധം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.

മുന്‍ മല്‍സങ്ങളിലേതു പോലെ ബൗളിങില്‍ ബുംറ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തയ മല്‍സരം കൂടിയാണിത്. നാലോവില്‍ 11.20 ഇക്കോണമി റേറ്റില്‍ 46 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

വിക്കറ്റുകളൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല മൂന്നു വീതം വൈഡുകളു നോ ബോളുകളും ബുംറ എറിയുകയും ചെയ്തു. നിയന്ത്രണമില്ലാതെയുള്ള സ്റ്റാര്‍ പേസറുടെ ഈ ബൗളിങാണ് ഗവാസ്‌കറിനെ ക്ഷുഭിതാക്കിയത്.

BUMRAH GAVASKAR

ഗവാസ്‌കറിന് അതൃപ്തി

ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ജസ്പ്രീത് ബുംറ ഇതിനകം എട്ടു നോ ബോളുകള്‍ എറിഞ്ഞു കഴിഞ്ഞു. പക്ഷെ സുനില്‍ ഗവാസ്‌കറിനെ ചൊടിപ്പിച്ചത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ മോശം പ്രകടനമാണ്. കളിയിലെ 14ാം ഓവറില്‍ ബുംറ തുടരെ നോബോളുകള്‍ എറിഞ്ഞ്‌പ്പോള്‍ കമന്റററി ബോക്‌സില്‍ ഗവാസ്‌കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

എല്‍എസ്ജി ടീം അഞ്ചു വിക്കറ്റിനു 164 റണ്‍സില്‍ നില്‍ക്കവൊയാണ് ബുംറ അദ്ദേഹത്തിന്റെ മൂന്നാം ഓവര്‍ എറിയാനെത്തിയത്. 10 റണ്‍സോടെ എയ്ഡന്‍ മാര്‍ക്രവും രണ്ടു റണ്ണെടുത്ത ഹിമ്മത്ത് സിങുമായിരുന്നു ക്രീസില്‍.

ഓവറിലെ ആദ്യ ബോളില്‍ മാര്‍ക്രം സിംഗിളെടുത്തപ്പോള്‍ അടുത്തതതില്‍ റണ്ണില്ല. ഓവര്‍ സ്‌റ്റെപ്പ് ചെയ്തതിനെ തുടര്‍ന്ന് മൂന്നാമത്തേത് നോ ബോള്‍ വിധിക്കപ്പെട്ടു. തുടര്‍ന്ന് ഫ്രീഹിറ്റ്. പക്ഷെ അടുത്ത ബോള്‍ വൈഡില്‍ കലാശിച്ചു.

തുടര്‍ന്നുള്ള വീണ്ടും ഓവര്‍സ്റ്റെപ്പ് ചെയ്തതോടെ വീണ്ടുമൊരു നോ ബോള്‍. ഇതിനു പിന്നാലെയായിരുന്നു കമന്റററിക്കിടെ ഗവാസ്‌കര്‍ ചൂടായത്. 'എന്നോടു വീണ്ടും പറയരുത്, എന്നോടു പറയരുത്, ബുംറ നോ ബോള്‍ എറിഞ്ഞുവെന്നു എന്നോടു പറയരുത്.

ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നിങ്ങളൊരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്. അതുകൊണ്ടു തന്നെ അംഗീകരിക്കാവുന്ന കാര്യമല്ല ഈ ചെയ്തിട്ടുള്ളത്. വൈഡുകള്‍ എറിയുന്നത് എനിക്കു മനസ്സിലാക്കാം, പക്ഷെ നോ ബോളുകള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്'- ഗവാസ്‌കര്‍ ഓണ്‍ എയറില്‍ ക്ഷുഭിതനായി.

JASPRIT BUMRAH

ഒരേ ഓവറില്‍ തന്നെ ബുംറ രണ്ടു നോ ബോളുകള്‍ എറിഞ്ഞപ്പോള്‍ മുംബൈ ടീമിന്റെ ഡഗൗട്ടില്‍ കോച്ച് മഹേല ജയവര്‍ധനെയും ബൗളിങ് കോച്ചായ ലസിത് മലിങ്കയും സ്തബ്ധരായി ഇരിക്കുന്നതും കാണാമായിരുന്നു.

ബുംറയെ പോലെയൊരു ലോകോത്തര ബൗളറുടെ ഭാഗത്തു നിന്നുെ ഇങ്ങനെയൊരു പിഴവ് സംഭവിച്ചതിന്റെ അവിശ്വസനീതയും അവരുടെ മുഖത്തു കാണാമായിരുന്നു.

ബുറയുടെ നോ ബോളുകള്‍ക്കു ശേഷം ക്യാമറാക്കണ്ണുകള്‍ മലിങ്കയുടെ മുഖത്തേക്കു ഫോക്കസ് ചെയ്തപ്പോള്‍ 'യെസ് ബൗളിങ് കോച്ച്, ഇതു വലുതാണ്' എന്നായിരുന്നു കമന്ററിക്കിടെ ഗവാസ്‌കറുടെ വാക്കുകള്‍.

Story first published: Tuesday, May 5, 2026, 13:04 [IST]
Other articles published on May 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+