Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു സൂക്ഷിച്ചോ!! ഗില്‍ രണ്ടും കല്‍പ്പിച്ച്, ടീം ഇന്ത്യയില്‍ തിരിച്ചെത്തും; പ്ലാനിങ്ങനെ

ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷകളെ കുറിച്ചും അതിനായുള്ള പ്ലാനുകളെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിട്ടും അദ്ദേഹം ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗം പോലുമല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഈ വര്‍ഷം ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു ടി20 പോലും ഗില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു ഗില്‍.

SHUBMAN GILL

എന്നാല്‍ അതിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള ഹോം സീരീസിനും ഐസിസി ടി20 ലോകപ്പിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്‍ ഒഴിവാക്കപ്പെടുകയായിരുന്നു. പകരം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് റോളിലേക്കും പ്രൊമോട്ട് ചെയ്യുകയായിരുന്നു.

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

മടങ്ങിവരവ് സംഭവിക്കുമോ?

ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങുള്‍പ്പെടെ പല റോളുകളിലേക്കും മല്‍സരം ശക്തമാണെങ്കിലും തനിക്കു തിരിച്ചുവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ശുഭ്മന്‍ ഗില്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്‍ ഫൈനലിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.

'ടി20 ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി ഇനിയും കളിക്കാന്‍ എനിക്കു സന്തോഷമേയുള്ളൂ. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ എന്റെ ഗെയിമില്‍ ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ടി20 ബാറ്റ്‌സ്മാന്‍, ഏകദിന ബാറ്റ്‌സ്മാന്‍, ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്നിവയിലെല്ലാം ഇനിയും കൂടുതല്‍ മെച്ചപ്പെടാനാണ് എന്റെ ആഗ്രഹം'- ഗില്‍ മനസ്സ് തുറന്നു.

ഈ ഐപിഎല്ലില്‍ ജിടിക്കായി തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന ഗില്ലിനു ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും തിങ്ങാനായിട്ടുണ്ട്. ഇനി ജിടിയെ ചാംപ്യന്‍മാരാക്കിയാല്‍ അതു ഗില്ലിന്റെ കരിയറിലെ പൊന്‍തൂവലായിരിക്കും. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇതോടെ വര്‍ധിക്കുകയും ചെയ്യും.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

നിലവിലെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ വൈഭവ് സൂര്യവംശിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു ഗില്ലുണ്ട്. 15 ഇന്നിങ്‌സുകളില്‍ നിന്നും 48.13 ശരാശരിയോടെ അദ്ദേഹം വാരിക്കൂട്ടിയത് 722 റണ്‍സാണ്.

ഈ പ്രകടനം അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. ഇനി ജിടി കിരീടം കൂടി നേടിയാല്‍ അതു ഗില്ലിനെ വീണ്ടും ഇന്ത്യന്‍ ടീമിലെടുക്കാനും സെലക്ഷന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചേക്കും,

ഗില്‍ പുറത്തായതെങ്ങനെ?

ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളിലെ അവിഭാജ്യ ഘടകമായി മാറിയിട്ടും ടി20യില്‍ ശുഭ്മന്‍ ഗില്ലിനു തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷത്തോളം ടീമിനു പുറത്തായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലൂടയാണ് ഇന്ത്യന്‍ ടി20 ടീമില്‍ തിരികെയെത്തിയത്.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

വൈസ് ക്യാപ്റ്റന്റെ പുതിയ ചുമതല കൂടി രണ്ടാം വരവില്‍ ഗില്ലിനു ലഭിക്കുകയും ചെയ്തു. പക്ഷെ ഏഷ്യാ കപ്പ് മുതല്‍ ഡിസംബറിലെ സൗത്താഫ്രിക്കന്‍ സീരീസ് വരെ തുടര്‍ച്ചയായി ടി20 ഓപ്പണറായി കളിച്ചിട്ടും ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായില്ല. കൂടാതെ സ്‌ട്രൈക്ക് റേറ്റും ശോകമായിരുന്നു.

SHUBMAN GILL

ഗില്‍ ഓപ്പണിങിലേക്കു തിരികെ വന്നതോടെ അതുവരെ ആ റോളില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന സഞ്ജു സാംസണിനു കനത്ത തിരിച്ചടിയും നേരിട്ടു. മധ്യനിരയിലടക്കം പല റോളുകളിലും മാറി മാറി പരീക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെയും അതു ബാധിച്ചു.

ഓപ്പണിങില്‍ ഗില്‍ നിറംമങ്ങിയതോടെയാണ് ടി20 ലോകകപ്പിനു തൊട്ടുമുമ്പ് സഞ്ജുവിനെ ഈ റോളിലേക്കു തിരികെ വിളിക്കുകയെന്ന ബോള്‍ഡായ കോള്‍ സെലക്ഷന്‍ കമ്മിറ്റിയെടുത്തത്. ഇതു മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി സഞ്ജു ഹീറോയാവുകയും ചെയ്തു.

Story first published: Sunday, May 31, 2026, 18:02 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+