Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയോടു ബഹുമാനമോ? നെവര്‍!! വൈഭവ് ചെയ്തതിങ്ങനെ, വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

ഗുവാഹത്തി: ഐപിഎല്ലില്‍ മഴയെടുക്കുമെന്നു പ്രതീക്ഷിക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയല്‍സില്‍ അവസാന നിമിഷം ട്വിസ്റ്റ്. 11 ഓവറുകള്‍ വീതമായി വെട്ടിക്കുറച്ച പോരാട്ടത്തില്‍ റോയല്‍സിന്റെ ബാറ്റിങ് വെടിക്കെട്ടിന് തന്നെയാണ് തുടക്കത്തിലെ ഓവറുകള്‍ സാക്ഷിയായത്.

ഇതില്‍ എടുത്തു പറയേണ്ടത് റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയും ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാ്ര്‍ പേസര്‍ ജസ്പ്രീത് ബുംറയും ആദ്യമായി കളിക്കളത്തില്‍ മുഖാമുഖം വന്നുവെന്നാണ്. ബുംറയോടു ഒരു മയവും കാണിക്കാതെ 15 കാരന്‍ അക്ഷരാര്‍ഥത്തില്‍ അഴിഞ്ഞാടി.

VABHAVH SURYAVANSHI

വൈഭവ് x ബുംറ

ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറലില്‍ ഒരു ബോള്‍ പോലും നേരിടാന്‍ വൈഭവ് സൂര്യവംശിക്കു അവസരം ലഭിച്ചില്ല. പകരം യശസ്വി ജയ്‌സ്വാളാണ് മുഴുവന്‍ ബോളും കളിച്ചത്. ചാഹറിനെ ജയ്‌സ്വാള്‍ നിലത്തുനിര്‍ത്തിയതുമില്ല. ഒരു ഡോട്ട് ബോള്‍ അദ്ദേഹമെറിഞ്ഞെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 22 റണ്‍സാണ്. 4, 6, 4, 4, 4 എന്നിങ്ങനെയായിരുന്നു റണ്‍സ് വന്നത്.

ബുംറയ്‌ക്കെതിരേ വൈഭവിന്റെ രണ്ട് സിക്‌സറുകള്‍. വീഡിയോ കാണാം

രണ്ടാം ഓവറിലാണ് പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പരീക്ഷിച്ചത്. സ്‌ട്രൈക്കില്‍ വൈഭവ് സൂര്യവംശി. ക്രിക്കറ്റ് ലോകം കാണാന്‍ കാത്തിരുന്ന താരപ്പോര്. പക്ഷെ ബുംറയ്ക്കു ലൈനും ലെങ്ത്തും ചെറുതായൊന്നു പാളി.

വൈഭവിന്റെ സ്സോട്ടിലാണ് ബോള്‍ ലഭിച്ചത്, ബും!! ബോള്‍ വെടിയുണ്ട കണക്കെ വൈഡ് ലോങ് ഓണിിന മുകളിലൂടെ സിക്‌സറിലേക്കു ചീറിപ്പാഞ്ഞു. ക്രിക്കറ്റ് ലോകം ഒരുപോലെ വണ്ടറടിച്ച നിമിഷം പക്ഷെ ബുംറ ഈ അടികൊണ്ടൊന്നും ഞെട്ടിയില്ല. മുഖത്ത് ഒരു ചെറുചിരിയുമായാണ് അദ്ദേഹം ബൗളിങ് എന്‍ഡിലേക്കു തിരികെ നടന്നത്.

JASPRIT BUMRAH

ആ സിക്‌സര്‍ കൊണ്ട് മാത്രം ബുംറയെ വെറുതെവിടാന്‍ വൈഭവിന് താല്‍പ്പര്യമില്ലായിരുന്നു. നാലാമത്തെ ബോളില്‍ 15കാരന്റെ മറ്റൊരു കിടിലന്‍ സിക്‌സ്. ലെഗ് സൈഡില്‍ ഒരു ഷോര്‍ട്ടിഷ് സ്ലോ ബോളായിരുന്നു ബുംറ പരീക്ഷിച്ചത്.

എന്നാല്‍ അല്‍പ്പം പിറകിലേക്കു മാറിയ വൈഭവ് പുള്‍ ഷോട്ടിലൂടെ ബോളിനെ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഏരിയയിലൂടെ ഗാലറിയിലെ്ത്തിക്കുകയും ചെയ്തു. ബുംറയുടെ ഈ ഓവറില്‍ വന്നത് 14 റണ്‍സാണ്.

ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി വൈഭവ് മല്‍സരത്തില്‍ കുറിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 39ല്‍ നില്‍ക്കവെ ക്രീസ് വിടേണ്ടിവന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. വെറും 14 ബോളിലാണ് വൈഭവ് 39 റണ്‍സിലെത്തിയത്. അഞ്ചു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്.

പ്ലെയിങ് 11

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡൊണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, നാന്ദ്രെ ബര്‍ഗര്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കെള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, അല്ലാ ഗസന്‍ഫര്‍, ഷര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍.

Story first published: Tuesday, April 7, 2026, 23:09 [IST]
Other articles published on Apr 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+