Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആദ്യ ബോളില്‍ ബുംറയെ പഞ്ഞിക്കിട്ടു!! ആ സിക്‌സിന്റെ രഹസ്യമെന്ത് ? തുറന്നുപറഞ്ഞ് വൈഭവ്

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും തന്റെ മാജിക്കല്‍ ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളെ കൈയിലെടു്ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍കിഡായ വൈഭ്വ് സൂര്യവംശി. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെയാണ് 15കാരന്‍ ഇത്തവണ തുടങ്ങിയിരിക്കുന്നത്.

റോയല്‍സിനായി ഇതിനകം കഴിച്ച മൂന്നു മല്‍സരങ്ങളിലും വലിയ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകളാണ് വൈഭവ് കളിച്ചത്. ആദ്യ മാച്ചില്‍ 15 ബോളില്‍ ഫിഫ്റ്റിയും ഇടംകൈയന്‍ ബാറ്റര്‍ കുറിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ ഇപ്പോത്തെ ചര്‍ച്ചാ വിഷയം മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ വൈഭവ് പഞ്ഞിക്കിട്ടതിനെ കുറിച്ചാണ്.

VAIBHAV SOORYAVANSHI

ക്രിക്കറ്റ് കരിയറിലാദ്യമായി നേരിട്ട ബുംറയെ സിക്‌സറടിച്ചായിരുന്നു താരം വരവേറ്റത്. ഇതേ ഓവറില്‍ തന്നെ വീണ്ടുമൊരു സിക്‌സറും വൈഭവ് കണ്ടെത്തിയിരുന്നു.

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ബുംറയെ കൗമാര താരം ഈ തരത്തില്‍ കൈകാര്യം ചെയ്യുമെന്നും ആരും പ്രതീക്ഷിച്ചതല്ല. ബുംറയ്‌ക്കെതിരേ എന്തായിരുന്നു തന്റെ പ്ലാനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വൈഭവ്.

ബുംറയ്‌ക്കെതിരായ പ്ലാന്‍

രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ ഹാന്റിലില്‍ സംസാരിക്കവെയാണ് ജസ്പ്രീത് ബുംറയെ ഇത്രയും അനായാസമായി താന്‍ കൈകകാര്യം ചെയ്തത് എങ്ങനെയാണെന്നു വൈഭവ് സൂര്യവംശി വെളിപ്പെടുത്തിയത്.

'ജസ്പ്രീത് ബുംറയന്ന ലോകോത്തര ബൗളറെയാണ് ഞാന്‍ നേരിടുന്നതെന്നു അപ്പോള്‍ ചിന്തിച്ചിരുന്നില്ല. ബൗളറേക്കാള്‍ ബോളില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേ്ര്രന്ദീകരിക്കാന്‍ ശ്രമിച്ചത്. എനിക്ക് അല്‍പ്പം പരിഭ്രമമുണ്ടായിരുന്നു.

കാരണം അത്ര വലിയൊരു ബൗളറാണ് എനിക്കു മുന്നിലുള്ളത്. പക്ഷെ ഞാന്‍ എന്റെ സ്വന്തം ഗെയിമിനെ പിന്തുണയ്ക്കാന്‍ ശ്രമിച്ചു. ഗെയിമിനു പകരം ബോള്‍ കളിക്കാനും ശ്രമിച്ചതായും വൈഭവ് മനസ്സ് തുറന്നു.

മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തിന്റെ തലേദിവസം തന്നെ താന്‍ ഡ്രില്‍സ് നടത്താനുള്ള കാരണത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു. 'ആ ഡ്രില്ലുകള്‍ എന്നെ ഒരുപാട് സഹായിക്കാറുണ്ട്, കാരണം ഞങ്ങള്‍ വളരെ കുറഞ്ഞ ദൈര്‍ഘ്യത്തിലാണ് അതു ചെയ്യാറുള്ളത്. അദ്ദേഹം വളരെ വേഗത്തില്‍ എറിയുകയും ചെയ്യുന്നു. ബൗളറെ നേരിടുമ്പോള്‍ ഇതു നിങ്ങള്‍ക്കു എക്‌സ്ട്രാ സമയവും നല്‍കും.

ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഒന്നു രണ്ട് കാര്യങ്ങളില്‍ കൂടി ഞാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നു അവസാനത്തെ മല്‍സരശേഷം തോന്നിയിരുന്നു. ഈ കാരണത്താലാണ് മുംബൈ ഇന്ത്യന്‍സുമായുള്ള കളിയുടെ തവേ ദിവസം ഞാന്‍ ഡ്രില്‍സിനായി പോയത്. ഈ മല്‍സരത്തില്‍ അതു ഏറെ സഹായിക്കുകയും ചെയ്തുവെന്നും വൈഭവ് വെളിപ്പെടുത്തി.

VAIBHAV SOORYAVANSHI

അവസാനത്തെ രണ്ടിന്നിങ്‌സുകളിലും നല്ല ഷോട്ടുകള്‍ക കൡച്ചാണ് എനിക്കു പുറത്താവേണ്ടി വന്നത്. സീസണിലെ ആദ്യത്തെ മല്‍സരമെടുത്താലും അതു വളരെ നല്ല ഷോട്ടായിരുന്നുവെങ്കിലും നേരെ ഫീല്‍ഡറുടെ കൈകളിലേക്കാണ് പോയത്. റോയല്‍സിന്റെ ഇന്നിഭ്‌സ് മുഴുവന്‍ (11 ഓവര്‍ മല്‍സരം) ഞാന്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ കുറേക്കൂടി വലുതാവുമായിരുന്നെന്നും വൈഭവ് കൂട്ടിച്ചേര്‍ത്തു.

വൈഭവിന്റെ പ്രകടനം

രാജസ്ഥാന്‍ റോയല്‍സ് ഈ ഐപിഎല്‍ സീസണില്‍ ഹാട്രിക്ക് ജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ അതില്‍ വൈഭവ് സൂര്യവംശിക്കും നിര്‍ണായക റോളുണ്ടെന്നു കാണാം. ടീമിനായി സീസണില്‍ ഏറ്റവുമധികം റണ്‍സടിച്ച രണ്ടാമത്തെ തരാവും ഇടംകൈയന്‍ ബാറ്ററാണ്.

മൂന്നിന്നിങ്‌സില്‍ 40.66 ശരാശരിയില്‍ 248.97 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ വൈഭവ് വാരിക്കൂട്ടിയത് 122 റണ്‍സാണ്. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതുലുപ്പെടും. 11 സിക്‌സറുകള്‍ താരം സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ത്തു കഴിഞ്ഞു.

Story first published: Thursday, April 9, 2026, 13:01 [IST]
Other articles published on Apr 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+