Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മാത്രെ 11ല്‍ ഇല്ല!! വൈഭവ്- ആര്യ ഓപ്പണിങ്, നായകനെ 'കിട്ടിയില്ല'; അണ്‍ക്യാപ്ഡ് ഇന്ത്യന്‍ 11

ഐപിഎല്ലിന്റെ ഈ സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ അണ്‍ ക്യാപ്ഡ് താരങ്ങളെ ഉള്‍പ്പെടുത്തി 15 അംഗ സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ആകാശ് ചോപ്ര.

സ്വന്തം സോഷ്യല്‍ മീഡിയ ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കവയെയാണ് മികച്ച അണ്‍ക്യാപ്ഡ് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നു മുന്‍ ഓപ്പണര്‍ ചൂണ്ടിക്കാണിച്ചത്.

പക്ഷെ ഈ ടീമിന് അനുയോജ്യനായ ഒരു ക്യാപ്റ്റനെ കണ്ടെത്താന്‍ ചോപ്രയ്ക്കു കഴിഞ്ഞില്ലെന്നതാണ് കൗതുകകരാമായ കാര്യം. നായകനായി ഈ 15 പേരില്‍ ആരു വേണമെന്നു നിങ്ങള്‍ തിരഞ്ഞെടുക്കൂയെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

VAIBHAV SOORYAVANSHI

ടീമില്‍ ആരൊക്കെ?

ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ടീമിന്റെ ഓപ്പണിങ് ജോടികളായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത് രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയെയും പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് താരം പ്രിയാന്‍ഷ് ആര്യയെയുമാണ്.

വൈഭവും പ്രിയാന്‍ഷും ലെഫ്റ്റികളും വളരെ മികച്ച ബാറ്റര്‍മാരും ഓപ്പണ്‍ ചെ്യ്യുന്നവരുമാണ്. വൈഭവിനെ എന്തിനാണ് ഈ ടീമിലുള്‍പ്പെടുത്തിയതെന്നു എന്നോടു ആരും ചോദിക്കാനും പോവുന്നില്ല. ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ പോലും ഇടം നേടിയേക്കാവുന്ന താരമാണ് അവന്‍.

പഞ്ചാബിനൊപ്പം പ്രിയാന്‍ഷിന്റെ ഈ സീസണിലെ പ്രകടനമെടുത്താല്‍ അവസാനത്തേക്കു പ്രകടനത്തില്‍ ചെറിയ ഇടിവുണ്ടായെങ്കിലും അവന്‍ വളരെ മികച്ചവന്‍ തന്നെയാണെന്നും ചോപ്ര വ്യക്തമാക്കി.

മൂന്നാം നമ്പറിലുള്ളത് പ്രഭ്‌സിമ്രന്‍ സിങാണ്. വീണ്ടുമൊരു 500 റണ്‍സ് സീസണായിരുന്നു അവന്റേത്. ഈ ടീമില്‍ വിറ്റ് കീപ്പിങും ചെയ്യാന്‍ പ്രഭ്‌സിമ്രന് കഴിയും. ഇതോടെ ടീമിലെ ആദ്യ മൂന്നു താരങ്ങളായി.

നാലാം നമ്പറില്‍ അംഗ്രിഷ് രഘുവംശിയാണ്. വളരെ നല്ല പ്രകടനം അവന്‍ കാഴ്ചവച്ചു. പക്ഷെ ടീമില്‍ ഇത്തവണ വിക്കറ്റ് കീപ്പിങ് ചെയ്യേണ്ടിവരില്ല. സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും ടീില്‍ കളിക്കു- ചോപ്ര വിശദമാക്കി.

അഞ്ചാമനായി കളിക്കുക കാര്‍ത്തിക് ശര്‍മയാണ്. അവസരങ്ങള്‍ സ്ഥിരമായി ലഭിച്ചില്ലെങ്കിലും അവന്‍ വളരെ നല്ല പ്രകടനം തന്നെയാണ് നടത്തിയത്. ചിലപ്പോള്‍ ആദ്യ ഐപിഎല്‍ സീസണില്‍ കളിക്കുന്നതിന്റെയും വലിയ ശമ്പളത്തിന്റെയും സമ്മര്‍ദ്ദമുണ്ടായിരിക്കാം.

കാര്‍ത്തിക്കിനു പിറകെ ആറില്‍ നമന്‍ ധീറാണ്. അവന്റെ ബാറ്റിങ് ഓര്‍ഡര്‍ ഞാന്‍ അല്‍പ്പം താഴെയാണ് വച്ചിട്ടുള്ളത്. മുംബൈ ധീറിനെ മുകളില്‍ കളിപ്പിച്ചെങ്കിലും താഴെയും ബാറ്റ് ചെയ്യുന്നയാളാണ്- ചോപ്ര പറയുന്നു.

അനുകുല്‍ റോയിയാണ് അതിനു ശേഷം ഇന്ത്യന്‍ ഇലവനിലുണ്ടാവുക. സീസണിലെ അവസാനത്തെ കളിക്കു തൊട്ടു മുമ്പ് വരെ കുല്‍ദീപ് യാദവിനേക്കാള്‍ കൂടുതല്‍ വിക്കറ്റുകളെടുത്തത് അവനാണ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം തിളങ്ങുന്നയാളാണ് അനുകുല്‍.

ടീമിലെ ബൗളിങിലേക്കു വന്നാല്‍ പ്രിന്‍സ് യാദവ്, സാക്വിബ് ഹുസൈന്‍, കാര്‍ത്തിക് ത്യാഗി എന്നിവരാണ് എന്റെ ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ഇലവനിലെ മൂന്നു പേസര്‍മാര്‍. ശിവാങ് കുമാറാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. അവനേക്കാള്‍ നല്ലൊരു അണ്‍ക്യാപ്ഡ് സ്പിന്നറെ ഈ സീസണില്‍ എനിക്കു കാണാനായിട്ടില്ല- ചോപ്ര പറയുന്നു.

PRINCE YADAV

ഈ 11 പേരെ കൂടാകെ നാലു താരങ്ങളെ കൂടി ഈ ഇന്ത്യന്‍ അണ്‍ക്യാപ്ഡ് സ്‌ക്വാഡില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൊരാള്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മൊഹ്‌സിന്‍ ഖാനാണ്. റസിഖ് സലാം ദാറിനെ ഉറപ്പായും ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ നല്ല പ്രകടനമാണ് അവന്‍ നടത്തിയത്.

ആയുഷ് മാത്രെ, അശുതോഷ് ശര്‍മ എന്നിവരാണ് ടീമിലെ അവസാനത്തെ രണ്ടു പേര്‍. ഇതില്‍ ആരെ ക്യാപ്റ്റനാക്കും? അതൊരു വലിയ ചോദ്യം തന്നെയാണ്. ഉത്തരം നിങ്ങള്‍ തന്നെ പറയൂവെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ അണ്‍ക്യാപ്ഡ് ടീം

വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), അംഗ്രിഷ് രഘുവംശി, കാര്‍ത്തിക് ശര്‍മ, നമന്‍ ധീര്‍, അനുകുല്‍ റോയ്, പ്രിന്‍സ് യാദവ്, സാക്വിബ് ഹുസൈന്‍, കാര്‍ത്തിക് ത്യാഗി, ശിവാങ് കുമാര്‍.

ബാക്കപ്പുകള്‍- മൊഹ്‌സിന്‍ ഖാന്‍, റസിഖ് സലാം ദാര്‍, ആയുഷ് മാത്രെ, അശുതോഷ് ശര്‍മ.

Story first published: Wednesday, May 27, 2026, 14:18 [IST]
Other articles published on May 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+