Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവില്ല, ജയ്‌സ്വാള്‍- വൈഭവ് ഓപ്പണിങ്!! നയിക്കാന്‍ ഗില്‍? 4ല്‍ ശ്രേയസ്; ഐറിഷ് ടൂറിന് ന്യൂലുക്ക് ഇന്ത്യ

ഐപിഎല്‍ പൂരം കൊടിയിറങ്ങിയ ശേഷം ടീം ഇന്ത്യയുടെ ആദ്യ ടി2 പരമ്പര നടക്കാനിരിക്കുന്നത് ജൂണ്‍ അവസാനത്തോടെയാണ്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന ടി20 പരമ്പരയെന്ന നിലയില്‍ ഇതു ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്.

രണ്ടു ടി20കളുടെ പരമ്പരയാണ് ഐറിഷ് മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ജൂണ്‍ 26, 28 തിയ്യതികളിലായിട്ടാണ് മല്‍സരങ്ങള്‍. ടി20 ലോകകപ്പില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ലുക്കിലുള്ള ടീമിനെയാവും അവിടെ കാണാനായേക്കുക.

JAISWAL VAIBHAV

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങളെ ടീമില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത ചിലരുടെ തിരിച്ചുവരവിനും ഐറിഷ് ടൂര്‍ സാക്ഷിയായേക്കും. ടീമില്‍ വന്നേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് നമുക്കു നോക്കാം.

പുതിയ ലുക്കിലുള്ള ടീം

അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കു പുതിയ ഓപ്പണിങ് ജോടിയെ കാണാന്‍ സാധിച്ചേക്കും. രാജസ്ഥാന്‍ റോയല്‍സിനായി കസറുന്ന യശസ്വി ജയ്‌സ്വാള്‍- വൈഭവ് സൂര്യവംശി സഖ്യമാവും ദേശീയ ടീമിനു വേണ്ടി ഓപ്പണിങില്‍ കഴിച്ചേക്കുക.

നിലവില്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്ത ജയ്‌സ്വാള്‍ 2024നു ശേഷം ഒരു മല്‍സരത്തില്‍ പോലും കളിച്ചിട്ടില്ല. എന്നാല്‍ ഈ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം ടീമിലേക്കു വീണ്ടും അവകാശവാദമുന്നയിച്ചിരിക്കുകയാണ്. 170 റണ്‍സോടെ ഇപ്പോള്‍ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് ജയ്‌സ്വാള്‍.

സീസണിലെ ശേഷിച്ച മല്‍സരങ്ങളിലും ഫോം തുടര്‍ന്നാല്‍ അദ്ദേഹത്തെ അയര്‍ലാന്‍ഡില്‍ നമുക്കു തീര്‍ച്ചയായും കാണാം. വൈഭവിന്റെ കാര്യമെടുത്താല്‍ ഈ ഐപിഎല്ലിലും മോശമാക്കിയിട്ടില്ല. ആദ്യ മാച്ചില്‍ 15 ബോളില്‍ ഫിഫ്റ്റിയോടെ കസറിയ വൈഭവ് തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോം തുടര്‍ന്നു.

15 കാരനായ വൈഭവിനെ എത്രയും വേഗ സീനിയര്‍ ടീമിലേക്കു കൊണ്ടു വരണമെന്ന് മുന്‍ താരങ്ങളടക്കം പലരും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കൗമാര താരത്തെ പരീക്ഷിക്കാന്‍ ഏറ്റവു നല്ല വേദികളിലൊന്നായിരിക്കും അയര്‍ലാന്‍ഡ്.

SHUBMAN GILL

സൂര്യകുമാര്‍ യാദവിനു പകരം ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ ഐറിഷ് പര്യടനത്തില്‍ ഇന്ത്യന്‍ നായകനായും വന്നേക്കും. ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി ബിസിസിഐ കണ്ടു വച്ചിരിക്കുന്നതും അദ്ദേഹത്തെയാണ്.

മോശം ഫോമും പ്രായം 36ലേക്കു കടക്കുന്നതുമെല്ലാം നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവിനു ഭീഷണിയാണ്. അതിനാല്‍ അദ്ദേഹത്തെ മാറ്റി ഗില്ലിനു കീഴില്‍ പുതിയൊരു സംഘത്തെ വാര്‍ത്തെടുക്കാന്‍ ബിസിസിഐ ശ്രമിച്ചേക്കും.

അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ വണ്‍ഡൗണായി മൂന്നാം നമ്പറിലായിരിക്കും ഗില്‍ കളിച്ചേക്കുക. നാലാമനായി ശ്രേയസ് അയ്യരെ ടീമില്‍ കാണാനായേക്കും. ഈ ഐപിഎല്ലിലും അദ്ദേഹം വളരെ മികച്ച ഫോമിലാണ് കാണപ്പെടുന്നത്.

അതിനാല്‍ അദ്ദേഹത്തെ ഇനിയും മാറ്റി നിര്‍ത്തുന്നത് ശരിയായേക്കില്ല. നീണ്ട ഇടവേളയ്ക്കു ശേഷം ശ്രേയസിന്റെ തിരിച്ചുവരവിനാവും അയര്‍ലാന്‍ഡ് പര്യടനം സാക്ഷിയായേക്കുക.

ഐപിഎല്ലില്‍ ഫോമില്ലാതെ കപ്പിത്തടയുന്ന സഞ്ജു സാംസണ്‍ ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ അയര്‍ലാന്‍ഡില്‍ കാണാനുള്ള സാധ്യത കുറവാണ്. പക്ഷെ ഇഷാന്‍ കിഷനെ ഉറപ്പായും ടീമില്‍ പ്രതീക്ഷിക്കാം.

ബൗളിങിലാവട്ടെ പഴയ മൂര്‍ച്ച നഷ്ടമായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇന്ത്യ കൈവിട്ടേക്കും. പകരം രവി ബിഷ്‌നോയ്ക്കാവും നറുക്കുവീഴുക.

കഴിഞ്ഞ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മുതല്‍ തല്ല് വാങ്ങിക്കൂട്ടിയ വരുണ്‍ ഇപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പവും വന്‍ പരാജയമാണ്. അവസാന മല്‍സരത്തില്‍ കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും അദ്ദേഹം പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.

Story first published: Thursday, April 9, 2026, 17:32 [IST]
Other articles published on Apr 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+