Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈ മാറണം, നായകനായി തിലക്!! മെഗാ ലേലത്തിന് മുമ്പ് ടീമില്‍ വേണ്ടത് ഇവര്‍ മാത്രം

ഈ സീസണിലെ ഐപിഎല്ലില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്നു വിധിച്ചവര്‍ക്കു ചുട്ട മറുപടിയുമായി മുംബൈ ഇന്ത്യന്‍സ് തിരികെ വന്നിരിക്കുയാണ്. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷമാണ് മുംബൈ ശരിക്കുള്ള മുംബൈ ആയി മാറിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനു മുക്കിയ അവര്‍ പ്ലേഓഫ് പ്രതീക്ഷകളും കാത്തു സൂക്ഷിച്ചിരിക്കുകയാണ്.

എങ്കിലും എംഐയില്‍ വലിയ അഴിച്ചുപണികള്‍ ഉടന്‍ ആവശ്യമാണ്. പല്ലുകൊഴിഞ്ഞ് തുടങ്ങിയ പഴയ പടക്കുതിരകള്‍ക്കു പകരം ഒരു യുവ, അഗ്രസീവ് നിരയെ അവര്‍ വാര്‍ത്തെടുക്കേണ്ട സമയമായി കഴിഞ്ഞു.

TILAK VARMA

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു ശേഷമായിരിക്കും ഇതിനുള്ള അവസരമൊരുങ്ങുക. 2027ലെ മെഗാലേലത്തിനു മുമ്പ് ചില വമ്പന്‍ താരങ്ങളെയടക്കം പലരെയും മുംബൈയ്ക്കു കൈവിടേണ്ടിയും വരും. ആരെയൊക്കെയാണ് ലേലത്തിനു മുന്നോടിയായി എംഐ നിലനിര്‍ത്തേണ്ടതെന്നു നമുക്കു പരിശോധിക്കാം.

പുതിയ എംഐയില്‍ ആരൊക്കെ?

2028മുതല്‍ 30 വരെയുള്ള ഐപിഎല്‍ സീസണിനുള്ള മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ് എങ്ങനെയാവുമെന്നു തീരുമാനിക്കുക 2027ന്റെ അവസാനത്തോടെ നടക്കുന്ന മെഗാ താരലേലമായിരിക്കും. ഇപ്പോള്‍ ടീമിലുള്ള ഭൂരിഭാഗം പേരെയും എംഐയ്ക്കു കൈവിടാം.

അക്കൂട്ടത്തില്‍ അഞ്ചു തവണ മുംബൈക്കു ഐപിഎല്‍ ട്രോഫികള്‍ നേടിത്തന്ന ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയും ഇന്ത്യയുടെ ടി20 ലോകകപ്പ് വിന്നിങ് നായകന്‍ സൂര്യകുമാര്‍ യാദവുമുണ്ട്. രണ്ടു പേരും കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്.

ഇരുവരുടെയും ബാറ്റിങിന് ഇപ്പോള്‍ പഴയ മൂര്‍ച്ചയില്ല. ഹിറ്റ്മാനെയാവട്ടെ ഫിറ്റ്‌നസും അലട്ടുകയാണ്. അതിനാല്‍ മെഗാ ലേലത്തിനു മുമ്പ് റിലീസ് ചെയ്യുന്നവരുടെ ലിസ്റ്റില്‍ ഇവരുണ്ടാവും.

മുംബൈ നിര്‍ത്തേണ്ടവരുടെ ലിസ്റ്റിലെ ആദ്യത്തെയാള്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാവണം. കാരണം അദ്ദേഹത്തെ കേന്ദ്രീകരിച്ചായിരിക്കണം അടുത്ത ടീമിനെ എംഐ വാര്‍ത്തെടുക്കേണ്ടത്. ടീമിന്റെ നായകസ്ഥാനത്തേക്കും തിലക് വരികയും വേണം. അടുത്ത 10 വര്‍ഷത്തിലേറെ എംഐയെ നയിക്കാന്‍ സാധിക്കുന്നയാളാണ് 23 കാരനായ തിലക്.

അദ്ദേഹം കഴിഞ്ഞാല്‍ എംഐ നിലനിര്‍ത്തേണ്ട അടുത്തയാള്‍ ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. വലിയ പരിക്കുകളൊന്നും വില്ലനായി മാറിയില്ലെങ്കില്‍ ഇനിയും 3-4 വര്‍ഷങ്ങള്‍ കൂടി അദ്ദേഹത്തിനു തീര്‍ച്ചയായും മല്‍സരരംഗത്തു തുടരാന്‍ കഴിയും. അതിനാല്‍ മുംബൈയുടെ ഭാവി പ്ലാനുകളിലും ബുംറ അവിഭാജ്യ ഘടകം തന്നെയാണ്.

മുംബൈ നിലനിര്‍ത്തേണ്ട മൂന്നാമത്തെയാള്‍ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ യുവ താരം നമന്‍ ധിറാണ്. തിലകിനെ പോലെ മുംബൈയുടെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ 26 കാരനു സാധിക്കും. മുന്‍നിരയിലും ഫിനിഷിങിലുമെല്ലാം ബാറ്റ് ചെയ്യാന്‍ തനിക്കു സാധിക്കുമെന്നു ധിര്‍ തെളിയിച്ചു കഴിഞ്ഞു. സൂര്യയുടെ സ്ഥാനത്തു ഈ റോളില്‍ അദ്ദേഹത്തെ എംഐയ്ക്കു വളര്‍ത്തിയെടുക്കാം.

JASPRIT BUMRAH

നാലാത്തെ താരമായി ഇപ്പോഴത്തെ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യെയെ നിലനിര്‍ത്തണോ, വേണ്ടയോ എന്നത് അടുത്ത സീസണിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷം എംഐക്കു തീരുമാനിക്കാം. ഈ സീസണില്‍ ബാറ്റിങിലോ, ബൗളിങിലോ അദ്ദേഹം കാര്യമായ ഇംപാക്ടുണ്ടാക്കിയിട്ടില്ല.

എങ്കിലും ഫോമിലേക്കുയര്‍ന്നാല്‍ ഇപ്പോഴും മാച്ച് വിന്നര്‍ തന്നെയാണ് ഹാര്‍ദിക്. പ്രായവും 32 ആയിട്ടേയുള്ളൂ. മെഗാ ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തിയാലും മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു അദ്ദേഹം നിലനിര്‍ത്താന്‍ പാടില്ല. ശരാശരി ക്യാപ്റ്റനായ ഹാര്‍ദിക്കിനു ടീമംഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുമില്ല.

ഈ നാലു പേര്‍ക്കു ശേഷം അണ്‍ക്യാപ്ഡ് താരമായി യുവ ഫാസ്റ്റ് ബൗളര്‍ അശ്വനി കുമാറിനെയും നിലനിര്‍ത്തുന്ന കാര്യം എംഐക്കു പരിഗണിക്കാവുന്നതാണ്. കാരണം വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് അദ്ദേഹം.

കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ മികച്ചൊരു ഫാസ്റ്റ് ബൗളറായും അശ്വനി ഉയര്‍ന്നു വന്നേക്കും. ഈ അഞ്ചു പേരെയൊഴികെ ബാക്കിയുള്ളവരെയെല്ലാം റിലീസ് ചെയ്ത് മെഗാ ലേലത്തില്‍ പുതിയൊരു ടീമിനെ പടുത്തുയര്‍ത്താനാവണം മുംബൈയുടെ പ്ലാനെന്നു ഉറപ്പിക്കാം.

Story first published: Tuesday, April 21, 2026, 14:09 [IST]
Other articles published on Apr 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+