IPL 2026: സഞ്ജു സേഫ്, വൈഭവ് ടീം ഇന്ത്യയിലെത്തിയാല്‍ ഇവര്‍ക്ക് പണിയുറപ്പ്!! ലിസ്റ്റില്‍ അഭിയും
ഐപിഎല്ലിനു പിറകെ ഇന്ത്യന്‍ കുപ്പായത്തില്‍ ചില പുതിയ താരോദയങ്ങളെ ടി20 ക്രിക്കറ്റില്‍ നമുക്കു കാണാന്‍ സാധിച്ചേക്കും. അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശി തന്നെയായിരിക്കും. വെറും 15ാം വയസ്സില്‍ തന്നെ സീനിയര്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് ഇടംകൈയന്‍ വെടിക്കെട്ട് ബാറ്റര്‍.
ഈ സീസണില്‍ റോയല്‍സിന്റെ ആദ്യ കളിയില്‍ തന്നെ ഇടിവെട്ട് ഫിഫ്റ്റി കുറിക്കാന്‍ വൈഭവിനായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ വെറും 15 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ താരത്തിനു വേണ്ടിവന്നുള്ളൂ. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഫോം തുടര്‍ന്നാല്‍ വൈഭവിനെ അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ നമുക്കു കാണാം.

32 ടി20കളാണ് ഐപിഎല്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം മാത്രം ഇന്ത്യയെ കാത്തിരിക്കുന്നത്. ഇവയിലൊന്നില്‍ വൈഭവിന്റെ അരങ്ങേറ്റം നമുക്ക് ഉറപ്പിക്കുകയും ചെയ്യാം. വൈഭവ് ടീമിലേക്കു വന്നാല്‍ ചില താരങ്ങളുടെ ടി20 കരിയറിനു അതു കനത്ത തിരിച്ചടിയാവുന്നമെന്നില്‍ സംശയമില്ല. ആരൊക്കെയാവും ഈ കളിക്കാരെന്നു നമുക്കു നോക്കാം.
സൂക്ഷിക്കേണ്ടത് ഇവര്‍
ടി20യില്‍ ഇന്ത്യയുടെ നിലവിലെ ഓപ്പണിങ് ജോടികള്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ അഭിഷേക് ശര്‍മയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമാണ്. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ടീമിന്റെ ഭാഗ്യ ജോടികളായി ഇവര്‍ മാറുകയും ചെയ്തിരുന്നു.
വൈഭവ് സൂര്യവംശി ഐപിഎല്‍ കഴിഞ്ഞ് ദേശീയ ടീമിലേക്കു വന്നാല്‍ രണ്ടിലൊരാള്‍ക്കു വഴി മാറിക്കൊടുക്കേണ്ടി വരും. അതു മിക്കവാറും അഭിഷേകാവാനാണ് സാധ്യത. ഐപിഎല്ലില്‍ ഇനി അദ്ദേഹം അസാധാരണമായ പ്രകടനങ്ങള്‍ നടത്തിയാല്‍ മാത്രമേ ഇതില്‍ മാറ്റം വന്നേക്കുകയുള്ളൂ.
അഭിഷേകിനു ഇപ്പോള്‍ സമയം മോശമാണ്. ലോകകപ്പില്‍ രണ്ടു ഫിഫ്റ്റികളടിച്ചെങ്കിലും യഥാര്‍ഥ ഫോമിലായിരുന്നില്ല കാണപ്പെട്ടത്. ഇപ്പോള്‍, ഐപിഎല്ലിലെ ആദ്യ മാച്ചിലും അദ്ദേഹം നിരാശപ്പെടുത്തി. ഓഫ്‌സ്പിന്നര്‍മാര്‍ക്കു മുന്നില്‍ അഭിഷേക് പതറുകയാണ്. കൂടാതെ താരത്തിന്റെ ചില വീക്ക്‌നെസുകളും ഇപ്പോള്‍ എതിരാളികള്‍ മനസിലാക്കി കഴിഞ്ഞു.
മാത്രമല്ല വൈഭവ് ഇടംകൈയനായതിനാല്‍ മറ്റൊരു ഇടംകൈയന്‍ ബാറ്ററായ അഭിഷേകിനെും ഓപ്പണിങില്‍ ഇന്ത്യ പരീക്ഷിക്കുന്നത് അബദ്ധമാവും. ടി20 ലോകകപ്പില്‍ അഭി-ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടി ഫ്‌ളോപ്പായതും തുടര്‍ന്ന് ഇഷാനെ താഴേക്കിറക്കി വലംകൈയനായ സഞ്ജുവിനെ കൊണ്ടുവന്നതും നമ്മള്‍ കണ്ടതാണ്.
അതിനാല്‍ സഞ്ജു- വൈഭവ് ഓപ്പണിങ് ജോടിയായിരിക്കും കോച്ച് ഗൗതം ഗംഭീറും ആഗ്രഹിക്കുക. അങ്ങനെ വന്നാല്‍ അഭിഷേകിനു ബ്രേക്കും നല്‍കിയേക്കും. രാജസ്ഥാന്‍ റോയല്‍സില്‍ കഴിഞ്ഞ വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ സഞ്ജു- വൈഭവ് ജോടിക്കു ദേശീയ ടീമിലു കാര്യങ്ങള്‍ എളുപ്പമായിരിക്കും. വളരെ പെട്ടെന്നു തന്നെ മികച്ച ഒത്തിണക്കത്തോടെ കളക്കാനും ഇവര്‍ക്കാവും.

അതിനാല്‍ വൈഭവ് വന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു സേഫാണെന്നു തന്നെ ഇപ്പോള്‍ പറയാം. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ആദ്യ മാച്ചില്‍ ക്ലിക്കായില്ലെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ സഞ്ജുവിന്റെ ശക്തമായ തിരിച്ചുവരവ് നമുക്ക് കാണാന്‍ കഴിഞ്ഞേക്കും.
അഭിഷേകിനെ കൂടാതെ ടി20 കരിയര്‍ അവതാളത്തിലാവുന്ന മറ്റു രണ്ടു പേര്‍ ഇപ്പോള്‍ ടി20 ടീമുകളുടെ ഭാഗമല്ലാത്ത ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ്. ഈ ഫോര്‍മാറ്റില്‍ മോശം സ്‌ട്രൈക്ക് റേറ്റുള്ള ഗില്ലിനു ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയന്ന കാര്യം പോലും സംശയമാണ്.
ജയ്‌സ്വാളാവട്ടെ 2024നു ശേഷം ടി20യില്‍ കളിച്ചിട്ടില്ല. വൈഭവ് ഇടംകൈയന്‍ ആയതിനാല്‍ മറ്റൊരു ഇടംകൈയനായ ജയ്‌സ്വാളിനെ ടീമില്‍ ആവശ്യവുമില്ല. അതിനാല്‍ ഗില്ലിനൊപ്പം ജയസ്വാളും ഇനിയും ടീമിന് പുറത്തു തന്നെ തുടരാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications