For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: വെടിക്കെട്ടൊരുക്കാന്‍ സഞ്ജുവും മാത്രെയും!! പിന്നാലെ റുതു; ഇതാ പുതിയ ചെന്നൈ 11

രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പുതിയ ടീമിലേക്കു മാറാന്‍ ആഗ്രഹിക്കുന്നതായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അറിയിച്ചതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപ് ആവേശത്തിലാണ്. കാരണം അവര്‍ ആഗ്രഹിച്ചതു പോലെയാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. റോയല്‍സ് വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ സഞ്ജുവിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നു തുറന്നു പറഞ്ഞ ഏക ടീമാണ് ചെന്നൈ.

ടീം വിടാന്‍ സഞ്ജു തന്നെ ഇപ്പോള്‍ മുന്‍കൈയെടുത്തതോടെ അടുത്ത നീക്കം ചെന്നൈയുടെ ഭാഗത്തു നിന്നും ഉടന്‍ പ്രതീക്ഷിക്കാം. ഏതു വിധേനയും മലയാളി താരത്തെ റാഞ്ചാനുള്ള ശ്രമം അവര്‍ നടത്തുമെന്നുറപ്പാണ്. വിരമിക്കലിന്റെ വക്കിലുള്ള ഇതിഹാസ താരം കൂടിയായ എംഎസ് ധോണിയുടെ പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ കണ്ടു വച്ചിരിക്കുന്നത്.

sanjuanddhonicsk

ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ സ്വന്തം കൂടാരത്തിലേക്കു എത്തിക്കാനായാല്‍ ചെന്നൈ കൂടുതല്‍ ശക്തമായി മാറുമെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ ചെന്നൈയുടെ അടുത്ത വര്‍ഷത്തെ ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

ടോപ്പ് ഫോര്‍ ഇതു തന്നെ

കഴിഞ്ഞ സീസണിന്റെ ആദ്യപകുതിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന് മൂര്‍ച്ച കുറഞ്ഞ ഓപ്പണിങ് ജോടികളായിരുന്നു. എന്നാല്‍ സഞ്ജു സാംസണ്‍ വരുന്നതോടെ ആരും ഭയക്കുന്ന ടോപ്പ് ഓര്‍ഡറായി ചെന്നൈയുടേത് മാറും. ഓപ്പണറായി തന്നെയാവും സിഎസ്‌കെയില്‍ സഞ്ജു ഇറങ്ങുക. അദ്ദേഹത്തിന്റെ ബാറ്റിങ് പങ്കാളിയാവുക 17 കാരനായ ആയുഷ് മാത്രെയാണ്.

കഴിഞ്ഞ സീസണിലെ കണ്ടെത്തലുകളിലൊന്നാണ് മുംബൈയില്‍ നിന്നുള്ള ഈ കൗമാര താരം. പകരക്കാരനായി ടീമിനൊപ്പം ചേര്‍ന്ന മാത്രെയുമായി ചെന്നൈ കരാര്‍ പുതുക്കുമെന്നുറപ്പാണ്. കാരണം ടീമിനായി ദീര്‍ഘകാലത്തേക്കു കളിക്കാന്‍ ശേഷിയുള്ള താരമാണ് ഈ വലംകൈയന്‍ ബാറ്റര്‍.

സഞ്ജുവിനു ഓപ്പണിങ് റോള്‍ മാത്രമല്ല, മറ്റു രണ്ടു ചുമതലകള്‍ കൂടി ചെന്നൈയില്‍ ലഭിച്ചേക്കും. ഇതിലൊന്ന് വിക്കറ്റ് കീപ്പറുടേതാണെങ്കില്‍ മറ്റൊന്നു വൈസ് ക്യാപ്റ്റന്‍സിയായിരിക്കും, സഞ്ജു ടീമിലെത്തിയാല്‍ എംഎസ് ധോണി അടുത്ത സീസണില്‍ കൂടി കളിക്കാനുള്ള സാധ്യത തീരെ കുറവാണ്.

മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തുക ക്യാപ്റ്റന്‍ കൂടിയായ റുതുരാജ് ഗെയ്ക്വാദായിരിക്കും. സഞ്ജു വന്നാലും റുതുവിനെ നായകസ്ഥാനത്തു നിന്നും മാറ്റാനിടയില്ല. നാലാം നമ്പറില്‍ കളിക്കുക സ്പിന്നര്‍മാരുടെ അന്തകനായ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയാവും. ബാറ്റിങില്‍ മാത്രമേ അദ്ദേഹത്തെ ചെന്നൈ ടീം ഇപ്പോള്‍ ഉപയോഗിക്കാറുള്ളൂ. അതിനാല്‍ ഇംപാക്ട് പ്ലെയറായിട്ടാവും ദുബെ ഇറങ്ങിയേക്കുക.

ruturajcsk

മധ്യനിര, ബൗളിങ്

ശിവം ദുബെ കഴിഞ്ഞാല്‍ സൗത്താഫ്രിക്കയുടെ യുവ വെടിക്കെട്ട് താരം ഡെവാള്‍ഡ് ബ്രെവിസാവും. ആയുഷ് മാത്രെയെപ്പോലെ കഴിഞ്ഞ സീസണ്‍ ആരംഭിച്ച ശേഷം ഇഞ്ചുറി റീപ്ലേസ്‌മെന്റായി ടീമിലേക്കു വന്നയാളാണ് ബ്രെവിസ്. ചില വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ഇംപാക്ടുണ്ടാക്കിയ അദ്ദേഹത്തെ ചെന്നൈ നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല.

ആറാം നമ്പറില്‍ ഒരു വിദേശ ഓള്‍റൗണ്ടറെ ലേലത്തില്‍ ചെന്നൈ വാങ്ങിയേക്കും. ഓസ്‌ട്രേലിയന്‍ യുവതാരം കാമറൂണ്‍ ഗ്രീനായിരിക്കും ഇക്കൂട്ടത്തില്‍ ഫേവറിറ്റ്. അദ്ദേഹത്തിനെ ലഭിച്ചില്ലെങ്കില്‍ ഗ്ലെന്‍ ഫിലിപ്‌സ്, ലിയാം ലിവങ്സ്റ്റണ്‍ എന്നിവരിലൊരാളെയാവും ചെന്നൈ നോട്ടമിടുക. ഏഴാമനായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജേേഡജയെ ഉറപ്പായും കാണാം.

എട്ടാമനായി അഫ്ഗാനിസ്താന്റെ യുവ സ്പിന്‍ സെന്‍സേഷന്‍ നൂര്‍ അഹമ്മദായിരിക്കും കളിക്കുക. തുടര്‍ന്നു പേസര്‍മാരുടെ ഊഴമായിരിക്കും. മതീശ പതിരാന, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കു കൂട്ടായി ലേലത്തിലോ, ട്രേഡിങ് വിന്‍ഡോയിലോ ടി നടരാജനെയും ചെന്നൈ റാഞ്ചാന്‍ സാധ്യതയുണ്ട്.

അടുത്ത സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ഗ്രീന്‍ / ലിവിങ്സ്റ്റണ്‍ / ഫിലിപ്സ്, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, ടി നടരാജന്‍, മതീശ പതിരാന, ഖലീല്‍ അഹമ്മദ്.

Story first published: Saturday, August 9, 2025, 8:33 [IST]
Other articles published on Aug 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+