Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന്റെ ഓപ്പണിങ് തെറിക്കുമോ? നോട്ടമിട്ട് ഈ 5 പേര്‍, ലിസ്റ്റില്‍ ഗില്ലും!!

ഇന്ത്യന്‍ ടി20 ടീമില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഭീഷണിയായി കൂടുതല്‍ പേര്‍ ഈ ഐപിഎല്ലിലൂടെ ഉയര്‍ന്നു വരികയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായി മാറാന്‍ സാധിച്ചെങ്കില്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഇപ്പോഴും സേഫായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഈ ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടി സഞ്ജു മിന്നുന്ന ഫോമിലാണെങ്കിലും ഇനി വരാനിരിക്കുന്ന മല്‍സരങ്ങളിലും പ്രകടനം ആവര്‍ത്തിക്കേണ്ടതുണ്ട്. സ്ഥിരത പുലര്‍ത്താനായാല്‍ മാത്രമേ ടീമിലെ സ്ഥാനവും ഭദ്രമാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയുള്ളൂ. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനവുമായി സഞ്ജുവിനു ഭീഷണിയായി മാറിയവര്‍ ആരൊക്കെയാണെന്നു നോക്കാം.

PRIYANSH ARYA

പ്രിയാന്‍ഷ് ആര്യ

പഞ്ചാബ് കിങ്‌സിന്റെ ഇടംകൈയന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ പ്രിയാന്‍ഷ് ആര്യയാണ് ഈ ലിസ്റ്റിലെ ഒരാള്‍. കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റില്‍ വരവറിയിച്ച അദ്ദേഹം ഈ സീസണിലും ഫോം ആവര്‍ത്തിക്കുകയാണ്. 2025ല്‍ കന്നി സെഞ്ച്വറിയടക്കം 450 പ്ലസ് റണ്‍സ് വാരിക്കൂട്ടിയ പ്രിയാന്‍ഷ് ഈ സീസണിലും മോശമാക്കിയിട്ടില്ല.

ഇത്തവണ ആറിന്നിങ്‌സുകളിലായി 248 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റോടെ 211 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഇതില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ അവസാന കളിയിലെ ഇന്നിങ്‌സാണ് എടുത്തു പറയേണ്ടത്. വെറും 37 ബോളില്‍ പ്രിയാന്‍ഷ് വാരിക്കൂട്ടിയത് 93 റണ്‍സാണ്. അധികം വൈകാതെ തന്നെ താരത്തിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയേക്കാം.

യശസ്വി ജയ്‌സ്വാള്‍

നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമല്ലാത്ത ഇടംകൈയന്‍ അഗ്രസീവ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ് അടുത്തയാള്‍. രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ മിന്നിക്കുകയാണ് അദ്ദേഹം. വെറുതെ കണ്ണും പൂട്ടിയടിക്കാതെ സാഹചര്യവും ബൗളിങുമെല്ലാം മനസ്സിലാക്കി അഗ്രസീവായി സ്‌കോര്‍ ചെയ്യാന്‍ ജയ്‌സ്വാളിനു കഴിയും.

ഇന്ത്യന്‍ ടി20 ടീമില്‍ ഈ വര്‍ഷം തന്നെ ജയ്‌സ്വാളിനെ നമുക്കു വീണ്ടും കാണാനായേക്കും. കാരണം അന്താരാഷ്ട്ര ടി20യില്‍ നിന്നും ഒരിക്കലും മാറ്റി നിര്‍ത്തപ്പെടേണ്ടയാളല്ല അദ്ദേഹം. ഈ സീസണില്‍ റോയല്‍സിനായി ആറു കളിയില്‍ നിന്നും 152.73 സ്‌ട്രൈക്ക് റേറ്റോടെ 223 റണ്‍സ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

പ്രഭ്‌സിമ്രന്‍ സിങ്

വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രന്‍ സിങാണ് അടുത്തയാള്‍. ഐപിഎല്ലിലെ കഴിഞ്ഞ കുറച്ചു സീസണുകളായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളുമയി ഇന്ത്യന്‍ ടീമിലെ വിളി കാത്തിരിക്കുന്നയാളാണ് അദ്ദേഹം. ഐപിഎല്ലിലെ അണ്ടര്‍ റേറ്റഡ് ഓപ്പണറെന്നു തന്നെ പ്രഭ്‌സിമ്രനെ നമുക്കു വിളിക്കാം.

2023ലാണ് പഞ്ചാബിലെ ഫുള്‍ടൈം ഓപ്പണറായി അദ്ദേഹം മാറിയത്. രണ്ടു സീസണകളിലായി 700നടുത്ത് റണ്‍സും പ്രഭ്‌സിമ്രന്‍ അടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം താരത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണായി മാറി. 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 549 റണ്‍സ് വാരിക്കൂട്ടി. ഇത്തവണ രണ്ടു ഫിഫ്റ്റികളടക്കം 211 റണ്‍സും പ്രഭ്‌സിമ്രന്‍ നേടിക്കഴിഞ്ഞു.

വൈഭവ് സൂര്യവംശി

ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡായ വൈഭവ സൂര്യവംശിയാണ് സഞ്ജു സാംസണിന്റെ ഓപ്പണിങ് റോളിനു ഭീഷണിയാവുന്ന നാലാമന്‍. കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറിയ 15 കാരന്‍ ഇത്തവണയും രാജസ്ഥാന്‍ റോയല്‍സിനായി മിന്നിക്കുകയാണ്.

VAIBHAV SOORYAVANSHI

ഇത്തവണ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 200ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റോടെ 246 റണ്‍സ് വൈഭവ് നേടിക്കഴിഞ്ഞു. ജൂണ്‍ അവസാനത്തോടെ അയര്‍ലാന്‍ഡില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ സീനിയര്‍ ടീമിനായി വൈഭവ് അരങ്ങേറിയേക്കും.

ശുഭ്മന്‍ ഗില്‍

ടി20യില്‍ അടുത്തിടെ ദേശീയ ടീമില്‍ നിന്നും പുറത്തായ ശുഭ്മന്‍ ഗില്ലാണ് ലിസ്റ്റിലെ അഞ്ചാമന്‍. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം മികച്ച ബാറ്റിങാണ് ഈ ഐപിഎല്ലില്‍ കാഴ്ചവയ്ക്കുന്നത്. ഇതു ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള മടങ്ങിവരവിനും വഴിയൊരുക്കിയേക്കും.

റണ്‍വേട്ടക്കാരില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്തു ഗില്ലുണ്ട്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം സമ്പാദ്യം 265 റണ്‍സാണ്. 500 പ്ലസ് റണ്‍സ് ഇത്തവണ സ്വന്തം പേരില്‍ കുറിക്കാനായാല്‍ ഇന്ത്യന്‍ ടീമില്‍ വീണ്ടും അദ്ദേഹത്തെ കാണാം.

Story first published: Tuesday, April 21, 2026, 15:53 [IST]
Other articles published on Apr 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+