Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നയിക്കാന്‍ സഞ്ജു, അശ്വിന്‍ കോച്ച്!! ഒപ്പം ധോണിയും റെയ്‌നയും; 2027ല്‍ ചെന്നൈ മാറേണ്ടതിങ്ങനെ

ഐപിഎല്ലില്‍ വീണ്ടുമൊരു സീസണ്‍ കൂടി പ്ലേഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ സിങ്‌സ് പുറത്തായേക്കും. കാരണം നിലവിലെ സാഹചര്യങ്ങളും ടീമിലെ പ്രതിസന്ധികളുമെല്ലാം പരിഗണിക്കുന്വോള്‍ ഒരു അദ്ഭുത തിരിച്ചുവരവിനുള്ള സാധ്യത കുറവാണ്.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആറാം സ്ഥാനത്താണ് റുതുരാജ് ഗെയ്ക്വാദും സംഘവും. ശേഷിച്ച ആറു കളികളില്‍ അഞ്ചെണ്ണമെങ്കിലും ജയിച്ചാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പ്ലേഓഫ് ഉറപ്പുള്ളൂ.

ഇത്തവണയും പ്ലേഓഫ് നഷ്ടമായാല്‍ അടുത്ത സീസണിനു മുമ്പ് ടീമിന് അകത്തും പുറത്തും മാറ്റങ്ങള്‍ തീര്‍ച്ചയായും ആവശ്യമാണ്. എങ്കില്‍ മാത്രമേ പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താന്‍ ചെന്നൈക്കു സാധിക്കുകയുള്ളൂ. 2027ലെ ഐപിഎല്ലിനു മുന്നോടിയായി സിഎസ്‌കെയില്‍ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

SANJU SAMSON ASHWIN

തലപ്പത്ത് മാറ്റം

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനകത്തു അഴിച്ചുപണികള്‍ നടത്തുന്നതിനു മുമ്പ് തലപ്പത്താണ് ആദ്യം മാറ്റങ്ങള്‍ വരുത്തേണ്ടത്. ആധുനിക ക്രിക്കറ്റിനെ കുറിച്ച് വലിയ ധാരണയില്ലെന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിനെ പുറത്താക്കുകയാണ് സിഎസ്‌കെ ആദ്യം ചെയ്യേണ്ടത്.

മാറിക്കൊണ്ടിരിക്കുന്ന ടി20യുടെ പുതിയ ശൈലിയുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു ഇനിയുമായിട്ടില്ല. ഈ സീസണില്‍ സിഎസ്‌കെ പതറുന്നതിന്റെ പ്രധാന കാരണക്കാരില്‍ ഒരാളും കൂടിയാണ് ഫ്‌ളെമിങ്.

അദ്ദേഹത്തിനു പകരം പുതിയ പരിശീലകനായി സിഎസ്‌കെയുടെ തന്നെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറും ക്രിക്കറ്റ് ജീനിയസുമായ ആര്‍ അശ്വിനെ കൊണ്ടുവരണം. ആധുനിക ക്രിക്കറ്റിനെ കുറിച്ച് ഇത്രയും നന്നായി അറിയുന്ന മറ്റൊരാളെ സിഎസ്‌കെയ്ക്കു കിട്ടാനുമില്ല.

സിഎസ്‌കെയിലൂടെ കളി തുടങ്ങി അവര്‍ക്കൊപ്പം വളര്‍ന്നയാളാണ് അശ്വിന്‍. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസിയെ കുറിച്ച് അദ്ദേഹത്തിനു അടിമുടി അറിയാം. കൂടാതെ തമിഴ്‌നാട് ക്രിക്കറ്റിനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും കുറിച്ചുമെല്ലാം അശ്വിനു വരെ വ്യക്തമായ ധാരണയുമുണ്ട്.

ടീമിനെ പുതിയ സീസണിലേക്കു വാര്‍ത്തെടുക്കാനുള്ള ദൗത്യം അദ്ദേഹത്തെ ഏല്‍പ്പിക്കാം. പുതിയ താരങ്ങളെ കണ്ടെത്താനും ടീമിലേക്കു റിക്രൂട്ട് ചെയ്യാനും അശ്വിനു സാധിക്കും. കോച്ചായി അശ്വിന്‍ വരുന്നതിനൊപ്പം ക്യാപ്റ്റന്‍സിയിലും മാറ്റം കൊണ്ടുവന്നേ തീരൂ.

റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റന്‍സിക്കു അത്ര യോജിച്ചയാളല്ലെന്നു തെളിഞ്ഞിരിക്കുകയാണ്. മാത്രമല്ല, ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ റുതുവിനെ ബാറ്ററായി മാത്രം സിഎസ്‌കെയില്‍ നിര്‍ത്താം.

പകരം പുതിയ നായകനാക്കേണ്ടത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ്. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ അടുത്തുപോലും റുതുരാജ് എത്തില്ല. കൂടാതെ രാജസ്ഥാന്‍ റോയല്‍സിനെ നേരത്തേ ഐപിഎല്‍ റണ്ണറപ്പാക്കുകയും പ്ലേഓഫിലെത്തിക്കുകയും ചെയ്ത നായകനും കൂടിയാണ് സഞ്ജു.

MS DHONI

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പാരമ്പര്യം അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ അദ്ദേഹത്തിനു മാത്രമേ സാധിക്കുകയുളളൂ. അശ്വിനും സഞ്ജുവും കോച്ചും ക്യാപ്റ്റനുമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ വലിയ അദ്ഭുതങ്ങള്‍ തന്നെ വരാനിരിക്കുന്ന സീസണുകളില്‍ നമുക്കു സിഎസ്‌കെയില്‍ പ്രതീക്ഷിക്കാം.

വളരെ നല്ല സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലുള്ളത്. റോയല്‍സില്‍ നേരത്തേ സഞ്ജുവിനു കീഴില്‍ അശ്വിന്‍ കളിക്കുകയും ചെയ്ട്ടതിട്ടുളളതാണ്. അതിനാല്‍ തന്നെ സിഎസ്‌കെയില്‍ പുതിയ റോളുകളില്‍ ഇവര്‍ ഒരുമിച്ചാല്‍ ആ കോംബോ ക്ലിക്കാവുമെന്നതില്‍ സംശയവുമില്ല.

കോച്ചിങ് സംഘത്തില്‍ ചില മാറ്റങള്‍ കൂടി സിഎസ്‌കെ അടുത്ത വര്‍ഷം വരുത്തേണ്ടത് പ്രധാനമാണ്. ടീമിന്റെ ഉപദേശകനായി ധോണിയും ഫീല്‍ഡിങ് കോച്ചായി മുന്‍ സിഎസ്‌കെ ഹീറോയും സൂപ്പര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുമെത്തണം. ഈ കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ പുതിയൊരു സിഎസ്‌കെ ടീമിനെ തന്നെ അടുത്ത ഐപിഎല്ലില്‍ നമുക്കു പ്രതീക്ഷിക്കുകയും ചെയ്യാം.

Story first published: Tuesday, April 28, 2026, 16:10 [IST]
Other articles published on Apr 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+