Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സായിക്കും താഴെ സഞ്ജു!! അഭി ടോപ്പ് 4ല്‍ ഇല്ല; ബെസ്റ്റ് ടി20 ഓപ്പണര്‍ ഗില്ലെന്ന് ഫിഞ്ച്, കാരണമിതാ

ഐപിഎല്ലിന്റെ 19ാം സീസണിനു ഞായറാഴ്ച തിരശീല വീഴാനിരിക്കവെ ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാര്‍ക്കു റാങ്കിങ് നല്‍കിയിരിക്കുകയാണ് ആരോണ്‍ ഫിഞ്ച്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ക്വിക്ക് സിംഗിള്‍സില്‍ (Quick Singles) സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അദ്ദേഹം.

എട്ടു മികച്ച ഓപ്പണിങ് ബാറ്റര്‍മാരുടെ പേരുകള്‍ നിര്‍ദേശിച്ചപ്പോള്‍ ഫിഞ്ച് അവര്‍ക്കു മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ് നല്‍കുകയായിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഫിഞ്ചിന്റെ റാങ്കിങ് എങ്ങനെയാണെന്നു നമുക്കു നോക്കാം.

SANJU SAMSON

റാങ്കിങ് ഇങ്ങനെ

കഴിഞ്ഞ മൂന്നു നാലു സീസണുകളിലായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള എട്ടു താരങ്ങളെയാണ് ആരോണ്‍ ഫിഞ്ചിനു ഓപ്ഷനുകളായ നല്‍കിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വെടിക്കെട്ട് ഓപ്പണറും ഇംഗ്ലീഷ് താരവുമായ ഫില്‍ സാള്‍ട്ടിന്റെ പേരാണ് അദ്ദേഹത്തിനു മുന്നില്‍ ആദ്യം വച്ചത്.

ഐപിഎല്‍ കിരീട വിജയി കൂടിയായ സാള്‍ട്ടിനെ മൂന്നാം റാങ്കിലാണ് ഉള്‍പ്പെടുത്തുകയെന്നു ഫിഞ്ച് വ്യക്തമാക്കി. തുടര്‍ന്നുള്ള ഓപ്ഷന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ ടോപ് സ്‌കോറര്‍ കൂടിയായ സഞ്ജു സാംസണിന്റേതായിരുന്നു. നാലാം റാങ്കിലാണ് അദ്ദേഹം ഇടം നേടിയത്.

അടുത്തത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ഓപ്പണര്‍ സായ് സുദര്‍ശന്റേതായിരുന്നു. സഞ്ജുവിനും സാള്‍ട്ടിനും മുകളിലായി രണ്ടാം റാങ്ക് സായിക്കു ഫിഞ്ച് നല്‍കുകയും ചെയ്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തീപ്പൊരി ബാറ്ററും ടി20യിലെ നമ്പര്‍ വണ്‍ താരവുമായ അഭിഷേക് ശര്‍മയായിരുന്നു അടുത്ത ഓപ്ഷന്‍.

അഭിഷേകിനെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്ന് ആലോചിച്ച് നെടുവീര്‍പ്പിട്ട ഫിഞ്ചിന്റെ തിരിച്ചുള്ള ചോദ്യം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടോയെന്നായിരുന്നു. ഇല്ലെന്നു മറുപടി ലഭിച്ചതോടെ അഞ്ചാം റാങ്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എസ്ആര്‍എച്ചിന്റെ തന്നെ മറ്റൊരു അഗ്രസീവ് ബാറ്ററും നാട്ടുകാരനുമായ ട്രാവിസ് ഹെഡിന്റെ റാങ്ക് ആറായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റേതായിരുന്നു അടുത്ത പേര്. ആരൊക്കെയാണ് ഇനി വരാന്‍ പോവുന്നതെന്നാണ് ആലോചിക്കുന്നതെന്നു പറഞ്ഞ ഫിഞ്ച് ഉടന്‍ തന്നെ നമ്പര്‍ വണ്‍ റാങ്കും ഗില്ലിനു സമ്മാനിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളിന് ഏഴാം റാങ്കാണ് ലഭിച്ചത്.

SHUBMAN GILL

അവസാനത്തെ പേര് നാട്ടുകാരനും ഓസ്‌ട്രേലിയയുടെ ഇപ്പോഴത്തെ ക്യാപ്റ്റും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരവുമായ മിച്ചെല്‍ മാര്‍ഷിന്റേതായിരുന്നു. ക്ഷമ പറഞ്ഞു കൊണ്ട് മാര്‍ഷിന് അദ്ദേഹം എട്ടാം റാങ്കും നല്‍കുകയായിരുന്നു.

ഇപ്പോഴത്തെ റാങ്കിങില്‍ നിങ്ങള്‍ നമ്പര്‍ വണ്ണിലേക്കു മറ്റൊരാളെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു ആരാവുമെന്നായിരുന്നു ഫിഞ്ചിനോടുള്ള ചോദ്യം.

'ശുഭ്മനെ ഒന്നാംസ്ഥാനത്തു ഉള്‍പ്പെടുത്തിയതില്‍ താന്‍ സന്തോഷവാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗില്‍ അള്‍ട്രാ കണ്‍സിസ്റ്റന്റായിട്ടുള്ള താരമാണ്, ഒരു അവിശ്വസനീയ താരമാണ്.

സ്വന്തം ടീമിനെ വളരെ നന്നായി ഐപിഎല്ലില്‍ നയിക്കുകയും ചെയ്തു. അതിലൂടെ കുറച്ചു ബോണസ് പോയിന്റും ഗില്ലിനു ലഭിച്ചിട്ടുണ്ട്'- മുന്‍ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

ഈ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നയാളാണ് ഗില്‍. ഫൈനലില്‍ 57ന് മുകളില്‍ റണ്ണെടുക്കാനായാല്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും അദ്ദേഹം കൈക്കലാക്കും. ജിടിക്കായി 15 ഇന്നിങ്‌സുകളില്‍ നിന്നും 722 റണ്‍സ് ഗില്‍ അടിച്ചെടുത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Saturday, May 30, 2026, 17:58 [IST]
Other articles published on May 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+