Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനായി ചെന്നൈ എന്തിനും റെഡി!! ഇവരെ വിടും? 2 സൂപ്പര്‍ താരങ്ങളും

ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജു സാംസണിന്റെ കൂടുമാറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. അദ്ദേഹത്തെ വാങ്ങന്‍ താന്‍പ്പര്യമുണ്ടെന്നു അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തുറന്നു സമ്മതിക്കുക കൂടി ചെയ്തതോടെ വരും ആഴ്ചകളില്‍ എന്തും സംഭവിക്കമെന്നുറപ്പായിട്ടുണ്ട്. മലയാളി താരത്തിനായി റോയല്‍സിനെ ഔദ്യോഗികമായി സമീപിക്കാനുള്ള നീക്കങ്ങളും ചെന്നൈ വൈകാതെ തുടങ്ങുമെന്നാണ് വിവരം.

പക്ഷെ റോയല്‍സില്‍ സഞ്ജുവിന്റെ പ്രതിവര്‍ഷ ശമ്പളായ 18 കോടി രൂപയുണ്ടാക്കുകയെന്നതാവും ചെന്നൈയുടെ ആദ്യത്തെ വെല്ലുവിളി. നിലവില്‍ വെറും അഞ്ചു ലക്ഷം രൂപ മാത്രമേ അവരുടെ പഴ്‌സില്‍ ശേഷിക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ ചില വലിയ താരങ്ങളെ മറ്റു ടീമുകള്‍ക്കു വില്‍ക്കാനായാല്‍ മാത്രമേ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ശ്രമം വിജയിക്കൂ.

RUTURAJ GAIKWAD

പണത്തേടൊപ്പം ഒരുപക്ഷെ ടീമിലെ താരമൂല്യമുള്ള ചില കളിക്കാരെ അവര്‍ക്കു റോയല്‍സിനു വിട്ടുനല്‍കേണ്ടിയും വന്നേക്കും. ആര്‍ആറിനു ട്രേഡിങ് വിന്‍ഡോയില്‍ സിഎസ്‌കെ ടീം കൈമാറാന്‍ സാധ്യതയുള്ള ചില വമ്പന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

റുതുരാജ് ഗെയ്ക്വാദ്

നിലവിലെ ക്യാപ്റ്റനും ഇന്ത്യന്‍ മുന്‍നിര ബാറ്ററുമായ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടുകൊടുക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്്റ്റിലെ ആദ്യത്തെയാള്‍. സ്ഞ്ജു സാംസണിനെ കൈമാറണമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് ചിലപ്പോള്‍ പകരമായി റുതുരാജിനെ ആവശ്യപ്പെട്ടേക്കും.

കഴിഞ്ഞ സീസണ്‍ മുതല്‍ ചെന്നൈ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഓപ്പണറായും വണ്‍ഡൗണുമായെല്ലാം ബാറ്റിങില്‍ ശ്രദ്ധേയമായ പല പ്രകടനങ്ങളും റുതുരാജ് കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെഗാലേലത്തിനു മുമ്പ് 18 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സിഎസ്‌കെ നിലനിര്‍ത്തിയത്.

ചെന്നൈ വളര്‍ത്തിയെടുത്ത താരങ്ങളിലൊരാളാണ് റുതുരാജെന്നു പറയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അവര്‍ റോയല്‍സിനു കൈമാറാന്‍ തയ്യാറായാല്‍ അതു വലിയ സര്‍പ്രൈസ് തന്നെയായിരിക്കും.

പക്ഷെ ഇതിഹാസ താരം എംഎസ് ധോണിക്കു പകരം ദീര്‍ഘകാലത്തേക്കു മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ചെന്നൈക്കു ആവശ്യമാണ്. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനാണ് സഞ്ജു. നായകസ്ഥാനവും ഏറ്റെടുക്കാന്‍ സാധിക്കുമെന്നതിനാല്‍ റുതുരാജിനെ റോയല്‍സിനു നല്‍കാനും അവര്‍ തയ്യാറായേക്കും.

ആര്‍ അശ്വിന്‍

ഇന്ത്യയുടെ വെറ്ററന്‍ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടുകൊടുക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. കഴിഞ്ഞ മെഗാ ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സിഎസ്‌കെ നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരികെ കൊണ്ടുവന്നത്. പക്ഷെ ബൗളിങിലോ, ബാറ്റിങിലോ കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ അശ്വിനായിട്ടില്ല.

അതുകൊണ്ടു തന്നെ സഞ്ജു സാംസണിനു വേണ്ടി അദ്ദേഹത്തെ വിട്ടുനല്‍കാനും ചെന്നൈ തയ്യാറായേക്കും. 2022 മുതല്‍ 24 വരെ മൂന്നു സീസണുകള്‍ റോയല്‍സിനായി കളിച്ചിട്ടുള്ള താരമാണ് അശ്വിന്‍. സഞ്ജുവിന്റെ മികച്ച പല പ്രകടനങ്ങളും അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ അശ്വിനെ ഇരുകൈകളും നീട്ടി ടീമിലേക്കു തിരികെ വിളിക്കാനും റോയല്‍സ് തയ്യാറായേക്കും. അശ്വിനെ നല്‍കിയാലും എട്ടു കോടിയില്‍ കൂടി അധികമായി നല്‍കിയാല്‍ മാത്രമേ സഞ്ജുവിന്റെ പ്രതിഫലമായ 18 കോടിയിലെത്താന്‍ ചെന്നൈക്കു സാധിക്കുകയുള്ളൂ.

RACHIN RAVINDRA

രചിന്‍ രവീന്ദ്ര

ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടുകൊടുത്തേക്കാവുന്ന മൂന്നാമത്തെയാള്‍.

കഴിഞ്ഞ രണ്ടു സീസണുകളായി രചിന്‍ ചെന്നൈ ടീമിനൊപ്പമുണ്ട്. മതിയായ അവസരങ്ങള്‍ അദ്ദേഹത്തിനു അവര്‍ നല്‍കിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. നാലു കോടിയാണ് നിലവില്‍ താരത്തിന്റെ ശമ്പളം.

ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നതോടെ രചിനെ പ്ലെയിങ് ഇലവനില്‍ നിന്നും പിന്നീട് ചെന്നൈ ഒഴിവാക്കുകയും ചെയ്തു. എട്ടു മല്‍സരങ്ങളാണ് കഴിഞ്ഞ സീസണില്‍ അദ്ദേഹം കളിച്ചത്. നേടിയതാവട്ടെ 191 റണ്‍സുമാണ്. റോയല്‍സ് ആവശ്യപ്പെട്ടാല്‍ രചിനെ തീര്‍ച്ചയായും ചെന്നൈ വിട്ടു നല്‍കിയേക്കും.

Story first published: Wednesday, July 2, 2025, 10:08 [IST]
Other articles published on Jul 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+