For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവിനെ കിട്ടിയത് ഭാഗ്യം!! ഞങ്ങളുടെ കൂട്ടുകെട്ട് തകര്‍ക്കും, റുതു ആവേശത്തില്‍

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് റുതുരാജ് ഗെയ്‌ക്‌വാദ് - സഞ്ജു സാംസൺ ഓപ്പണിംഗ് സഖ്യത്തിന്റെ വെടിക്കെട്ടിന് വേണ്ടിയാണ്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടെങ്കിലും, പഞ്ചാബ് കിങ്‌സിനെതിരായ (PBKS) ഇന്നത്തെ പോരാട്ടത്തിൽ ഈ ജോഡി ഫോമിലാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്യാപ്റ്റൻ റുതുരാജ്. ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ചെന്നൈ ക്യാമ്പിലെത്തിയ സഞ്ജുവിനെ വാനോളം പുകഴ്ത്താനും റുതുരാജ് മറന്നില്ല.

IPL 2026: രഘുവംശിയുടെ എന്‍ഡിലെ ബേല്‍സ് തെറിച്ചു, പക്ഷെ റണ്ണൗട്ടായത് ഗ്രീന്‍!! ഇതെങ്ങനെ? ഈ കാരണം
"സഞ്ജു ഒരു വലിയ മുതൽക്കൂട്ട്!"; നായകൻ റുതുരാജ് പറയുന്നു

അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസൺ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' കൂടിയായിരുന്നു. ആ ഫോം ചെന്നൈയ്ക്ക് വലിയ കരുത്ത് നൽകുമെന്ന് റുതുരാജ് വിശ്വസിക്കുന്നു.

"സഞ്ജു സിഎസ്കെയിലേക്ക് വന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അവൻ ഒരു സൗത്ത് ഇന്ത്യൻ പയ്യനായതുകൊണ്ട് തന്നെ ചെപ്പോക്കിൽ വലിയ സ്വീകരണമായിരിക്കും ലഭിക്കുക. ഏറെ പരിചയസമ്പത്തും കഴിവും ഉള്ള ഒരു താരത്തെ ടീമിൽ ലഭിച്ചത് വലിയ കാര്യമാണ്. ഞങ്ങൾ തമ്മിൽ മികച്ച പാർട്ണർഷിപ്പുകൾ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ റുതുരാജ് പറഞ്ഞു.

ruturajandsanjucsk

ആദ്യ മത്സരത്തിൽ വെറും 6 റൺസിന് പുറത്തായെങ്കിലും, ചെപ്പോക്കിലെ ഗാലറി നൽകുന്ന പിന്തുണ സഞ്ജുവിനെ പഴയ ഫോമിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. സിഎസ്കെ ജേഴ്‌സിയിലെ തന്റെ ആദ്യ ബൗണ്ടറി നേടിയപ്പോൾ തന്നെ താൻ സഞ്ജുവിനെ അഭിനന്ദിച്ചിരുന്നുവെന്നും റുതുരാജ് വെളിപ്പെടുത്തി.

"കഴിഞ്ഞ സീസണിൽ ടീം ബാലൻസ് ശരിയായിരുന്നില്ല!"

കഴിഞ്ഞ വർഷം ചെന്നൈ നേരിട്ട തകർച്ചയെക്കുറിച്ചും റുതുരാജ് മനസ്സ് തുറന്നു. "കഴിഞ്ഞ തവണ ഞങ്ങളുടെ ടീം കോമ്പിനേഷൻ അത്ര മികച്ചതായിരുന്നില്ല. താരങ്ങളെ കുറ്റപ്പെടുത്തുകയല്ല, പക്ഷേ പ്ലാനുകൾ വിചാരിച്ച പോലെ നടന്നില്ല. ലേലത്തിൽ ചില പിഴവുകൾ പറ്റിയിട്ടുണ്ടാകാം.

എന്നാൽ ഇത്തവണ സഞ്ജുവിനെപ്പോലെയുള്ള താരങ്ങൾ വന്നതോടെ ആ വിടവ് നികത്താൻ സാധിച്ചിട്ടുണ്ട്. വ്യക്തിഗത പ്രകടനങ്ങൾ ടീമിന് എത്രത്തോളം ഗുണകരമാകുന്നു എന്നതിലാണ് ഇത്തവണത്തെ വിജയം ഇരിക്കുന്നത്," നായകൻ വ്യക്തമാക്കി.

IPL 2026: 6, 0, 6, 4, 1, 4, 4 !! ഒരോവറില്‍ 25 റണ്‍സ്, വരുണിന്റെ കരിയര്‍ തീര്‍ന്നു; പഞ്ഞിക്കിട്ടത് ഈ താരം
എം.എസ്. ധോണി പരിക്കിനെത്തുടർന്ന് വിശ്രമിക്കുന്ന സാഹചര്യത്തിൽ ബാറ്റിംഗിലും നായകന്റെ തീരുമാനങ്ങളിലും സഞ്ജുവിന്റെ ഉപദേശങ്ങൾ റുതുരാജിന് വലിയ സഹായമാകും. പഞ്ചാബിനെതിരെ ഇന്ന് സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയിൽ തകർത്താടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പഞ്ചാബിനെതിരെ സഞ്ജുവിന് മികച്ച റെക്കോർഡാണ് ഉള്ളത്.

ഐപിഎല്ലിൽ പഞ്ചാബിനെതിരെ 25 മത്സരങ്ങളിൽ നിന്ന് 796 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. 69 ഫോറുകളും 32 സിക്സറുകളും സഞ്ജു പഞ്ചാബിനായി നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും പഞ്ചാബിനെതിരെ സഞ്ജുവിന്റെ റെക്കോർഡാണ്. അതുകൊണ്ടുതന്നെ, ചേപ്പോക്കിൽ സഞ്ജു ഷോ കാണാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് സിഎസ്കെ ആരാധകർ.

Story first published: Friday, April 3, 2026, 8:14 [IST]
Other articles published on Apr 3, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+