IPL 2026: 6, 0, 6, 4, 1, 4, 4 !! ഒരോവറില്‍ 25 റണ്‍സ്, വരുണിന്റെ കരിയര്‍ തീര്‍ന്നു; പഞ്ഞിക്കിട്ടത് ഈ താരം
കൊല്‍ക്കത്ത: ടി20യില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടും ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറുമായ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ അദ്ദേഹത്തെ അക്ഷരാര്‍ഥത്തില്‍ പഞ്ഞിക്കിട്ടെന്നു തന്നെ പറയാം. 25 റണ്‍സാണ് ഒരോവറില്‍ വരുണ്‍ വാരിക്കോരി നല്‍കിയത്.
ഊ ഓവറിനു ശേഷം അദ്ദേഹത്തിന് ഒരോവര്‍ കൂടി നല്‍കിയ ശേഷം ബൗളിങില്‍ നിന്നും പിന്‍വലിച്ച കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പിന്നീട് പന്ത് ധൈര്യവും കാണിച്ചില്ല. ബൗളിങില്‍ എത്രയും പെട്ടെന്നു മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഈ ഈ സീസണോടെ വരുണിന്റെ കരിയര്‍ തന്നെ അവസാനിക്കാനിടയുണ്ട്. മാത്രമല്ല, ഐപിഎല്ലില്‍ ദുരന്തമായാല്‍ പിന്നീടൊരിക്കലും അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലും കണ്ടേക്കില്ല.

വരുണിന്റെ ഓവര്‍
ഈഡന്‍ ഗാര്‍ഡനസ് സ്‌റ്റേഡിയത്തില്‍ ടോസിനു ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റിങിന് അയക്കുകയായിരുന്നു. അവര്‍ക്കു സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണിങ് ജോടികളായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നല്‍കിയത്.
നാലോവറില്‍ 46 റണ്‍സോടെ ഈ ജോടി മുന്നേറവെയാണ് ബ്രേക്ക്ത്രൂവിനായി വരുണ്‍ ചക്രവര്‍ത്തിയെ കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ കൊണ്ടുവന്നത്. പക്ഷെ ഈ നീക്കം വന്‍ ദുരന്തത്തിലാണ് കലാശിച്ചത്.
ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ അഭിഷേക് ശര്‍മയാണ് വരുണിനെ പഞ്ഞിക്കിട്ടത്. ആദ്യ ബോളില്‍ തന്നെ സിക്‌സറുമായാണ് വരുണിനെ അദ്ദേഹം വരവേറ്റത്. ലോങ്ഓണിനു മുകളിലൂടെയാണ് ബോള്‍ സിക്‌സറില്‍ പതിച്ചത്. പിന്നീട് വരുണിനെ അഭിഷേക് നിലത്തു നിര്‍ത്തിയില്ല.
അടുത്ത ബോള്‍ ഷോര്‍ട്ട് തേര്‍ഡ് മാനിലേക്കാണ് അഭിഷേക് കളിച്ചത്. എന്നാല്‍ മൂന്നാമത്തെ ബോളില്‍ സിക്‌സറുമായി അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തു. അല്‍പ്പം വേഗത കൂടിയ ഷോര്‍ട്ട് ബോളാണ് വരുണ്‍ പരീക്ഷിച്ചത്. എന്നാല്‍ ഇത നേരെ ലോങ്ഓണിലൂടെ സിക്‌സറിലേക്കു പാഞ്ഞു. ഇതോടെ വരുണ്‍ സമ്മര്‍ദ്ദത്തിലേക്കു വീഴുകയും ലൈനും ലെങ്ത്തമെല്ലാം പിഴയ്ക്കുകയും ചെയ്തു.
നാലാമത്തെ ബോള്‍ അദ്ദേഹം ഫോര്‍ വഴങ്ങി. ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ ബോള്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെയാണ് അഭിഷേക് ഫോറാക്കി മാറ്റിയത്. അടുത്തത് ഓഫ് സ്റ്റംപിന് ഏറെ പുറത്തേക്കാണ് വരുണ്‍ പരീക്ഷിച്ചത്. ഇതാവട്ടെ വൈഡും വിളിക്കപ്പെട്ടു.
അടുത്ത രണ്ടു ബോളും ഫോറടിച്ചാണ് അഭിഷേക് ഈ ഓവവര്‍ പൂര്‍ത്തിയാക്കിയത്. രണ്ടു ബോളം ഓഫ്സ്റ്റംപിന് പുറത്താണ് വരുണ്‍ എറിഞ്ഞത്. അഞ്ചാമത്തെ ബോള്‍ മികച്ചൊരു കട്ട് ഷോട്ടിലൂടെയാണ് അഭിഷേക് ബൗണ്ടറി കടത്തിയത്.
അവസാന ബോളും ഇതേ ലൈനിലും ലെങ്ത്തിലുമായിരുന്നു. വീണ്ടുമൊരു കട്ട് ഷട്ടിലൂടെ അതേ ഏരിയയിലൂടെ അഭിഷേക് ഫോറാ്ക്കി മാറ്റുകയും ചെയ്തു. ഇതോടെ ഈ ഓവറില്‍ വന്നത് 25 റണ്‍സ്!!. ഈ ഓവറിന് മുമ്പ് 46 റണ്‍സായിരുന്ന എസ്ആര്‍എച്ച് ഓവറിനു ശേഷം 71ലേക്കും കുതിച്ചെത്തി.
നേരത്തേ മുംബൈ ഇന്ത്യന്‍സുമായി വാംഖഡെയില്‍ നടന്ന ആദ്യ കളിയിലും വരുണ്‍ ചെണ്ടയായി മാറിയിരുന്നു. അന്നു നാലോവറില്‍ 12 ഇക്കോണമി റേറ്റില്‍ അദ്ദേഹം വിട്ടുകൊടുത്തത് 48 റണ്‍സാണ്. വിക്കറ്റുകളൊന്നും ലഭിച്ചതുമില്ല.
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മുതല്‍ വരുണിന്റെ ബൗളിങ് ഗ്രാഫ് കുത്തനെ താഴേക്കാണ്. ഐപിഎല്ലില്‍ ഇതേ രീതിയില്‍ ബൗളിങ് തുടര്‍ന്നാല്‍ അദ്ദേഹം വൈകാതെ പ്ലെയിങ് ഇലവനു പുറത്താവുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications