Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രഘുവംശിയുടെ എന്‍ഡിലെ ബേല്‍സ് തെറിച്ചു, പക്ഷെ റണ്ണൗട്ടായത് ഗ്രീന്‍!! ഇതെങ്ങനെ? ഈ കാരണം

കൊല്‍ക്കത്ത: മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അടിതെറ്റിയിരിക്കുകയാണ്. ആദ്യ എവേ മാച്ചില്‍ മുട്ടുമടക്കിയ അവ കഴിഞ്ഞ കളിയില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനോടു സ്വന്തം മൈതാനത്തും കീഴടങ്ങി. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ 65 റണ്‍സിനാണ് കെകെആറിനെ ഓറഞ്ച് ആര്‍മി തുരത്തിയത്.

227 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇഷാന്‍ കിഷനും സംഘവും കൊല്‍ക്കത്തയ്ക്കു നല്‍കിയത്. റണ്‍ചേസില്‍ ആദ്യത്തെ പത്തോവറില്‍ അവര്‍ മികച്ച രീതിയില്‍ പൊരുതിയെങ്കിലും പിന്നീട് അങ്ങോട്ട് അടിമുടി പാളുകയായിരുന്നു. വെറും 16 ഓവറില്‍ 161 റണ്‍സിനു ഓള്‍ഔട്ടാവുകയും ചെയ്തു.

GREEEN RUN OUT

photocredit/Jiohotstar

അതിനിടെ ഈ മല്‍സരത്തിലെ ഒരു റണ്ണൗട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായിരിക്കുന്നത്. കെകെആറിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് വെറും രണ്ട് റണ്‍സെടുത്തു നില്‍ക്കവെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായത്. ആംഗ്രിഷ് രഘുവംശി സ്‌ട്രൈക്ക് നേരിട്ട ശേഷം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ ബേല്‍സാണ് വീണതെങ്കിലും ഔട്ട് നല്‍കപ്പെട്ടത് ഗ്രീനാണ്. ഇതിന്റെ കാരണമറിയാം.

സംഭവിച്ചതെന്ത്?

ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇങ്‌സിലെ ആറാമത്തെ ഓവറിലാായിരുന്നു നാടകീയ രംഗങ്ങള്‍. ജയദേവ് ഉനാട്കട്ടെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറിലെ അവസാന ബോളില്‍ കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ പുറത്തായിരുന്നു. 10 ബോളില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് തപ്പിത്തടഞ്ഞ അദ്ദേഹത്തെ ഇഷാന്‍ മലിങ്കയാണ് പിടികൂടിയത്.

തുടര്‍ന്നാണ് നാലാം നമ്പറില്‍ കാമറൂണ്‍ ഗ്രീന്‍ ബാറ്റിങിനായി ക്രീസിലെത്തിയത്. ഈ സമയത്തു 13 ബോളില്‍ 29 റണ്‍സുമായി ആംഗ്രിഷ് രഘുവംശിയായിരുന്നു ക്രീസില്‍. ആറാം ഓവര്‍ എറിയാനെത്തിയത് ഇഷാന്‍ മലിങ്കയാണ്. വൈഡുമായാണ് അദ്ദേഹം തുടങ്ങിയത്. അടുത്ത ബോളില്‍ രഘുവംശി സിംഗിളുമെടുത്തു. വീണ്ടുമൊരു വൈഡ്.

കാമറൂണ്‍ ഗ്രീനിന്റെ റണ്ണൗട്ട് വീഡിയോ കാണാം

രണ്ടാമത്തെ ബോളില്‍ സിംഗിളുമായി ഗ്രീന്‍ അക്കൗണ്ട് തുറന്നു. ലോങ് ഓണിലേക്കായിരുന്നു അദ്ദേഹം ഷോട്ട് കളിച്ചത്. അടുത്ത ബോളില്‍ മറ്റൊരു വൈഡ്. മൂന്നാമത്തെ ബോളില്‍ രഘുവംശിക്കു സിംഗിളൊന്നും നേടാനായില്ല. തുടര്‍ന്നുള്ള രണ്ടു ബോളില്‍ രഘുവംശിയും ഗ്രീനും ഓരോ സിംഗിളുകളെടുത്തു.

അവസാനത്തെ ബോളിലായിരുന്നു ഗ്രീനിന്റെ നാടകീയ റണ്ണൗട്ട്. സ്‌ട്രൈക്ക് നേരിട്ട രഘുവംശി നേരെ ബൗളറായ മലിങ്കയ്ക്കു നേരെയാണ് കളിച്ചത്. വേഗത കുറഞ്ഞ താഴ്ന്ന ബോള്‍ മലിങ്ക കാല്‍ കൊണ്ട് തടഞ്ഞതോടെ അതു പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയതുമില്ല.

GREEEN RUN OUT

ഇതു കണ്ട ഗ്രീന്‍ സിംഗിളെടുക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു. പക്ഷെ മറുഭാഗത്തു ആദ്യമൊന്നു ശങ്കിച്ച ശേഷം രഘുവംശി സിംഗിളിനായി ഓടിയതോടെ ഗ്രീനും മറുഭാഗത്തു ഓടി. എന്നാല്‍ ഇതിനിടെ കാല്‍കൊണ്ട് തടുത്തിട്ട ബോള്‍ മലിങ്ക പെട്ടെന്നു പിടിച്ചെുത്ത ശേഷം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ ബേല്‍സും തെറിപ്പിച്ചു.

അപ്പോള്‍ രഘുവംശി ക്രീസില്‍ എത്തുകയും ചെയ്തിരുന്നില്ല. ഇതോടെ നിരാശനായ രഘുവംശി ഗ്രീനിനോടു അതൃപ്തി പ്രകടിപ്പിച്ച് ക്രീസ് വിട്ടെങ്കിലും തേര്‍ഡ് അംപയര്‍ റീപ്ലേ പുനപ്പരിശോധിക്കുകയായിരുന്നു. അപ്പോഴായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്.

സിംഗിളിനായി ഓടവെ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു കുതിച്ച രഘുവംശിയെ ഗ്രീന്‍ ക്രോസ് ചെയ്തിരുന്നില്ലെന്നു വശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. അതുകൊണ്ടു തന്നെ സ്വന്തം എന്‍ഡിലെ ബേല്‍സ് വീണ ഗ്രീനാണ് റണ്ണൗട്ടായതെന്നും തേര്‍ഡ് അംപയര്‍ വിധിക്കുകയായിരുന്നു. നിരാശയോടൊപ്പം ഞെട്ടലോടെ രണ്ടു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത ഗ്രീനിന് മടണ്ടേിയും വ്ന്നു.

Story first published: Friday, April 3, 2026, 7:13 [IST]
Other articles published on Apr 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+