Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഓപ്പണിങില്‍ റുതു & രഹാനെ, സൂര്യ 3ല്‍, നയിക്കാന്‍ ഹാര്‍ദിക്!! സീസണിലെ 'ദുരന്ത 11'

19ാം ഐപിഎല്‍ സീസണ്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. അവസാന റൗണ്ട് ലീഗ് ഘട്ട മല്‍സരങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്ലേഓഫിലെ നാലു ടീമുകളില്‍ മൂന്നിനെയും വ്യക്തമായിക്കഴിഞ്ഞു. അവസാനത്തേത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരം വരുംദിവസങ്ങളില്‍ ലഭിക്കുകയും ചെയ്യും.

ഈ സീസണില്‍ ഇതുവരെ പിന്നിട്ടു കഴിഞ്ഞ 66 മല്‍സരങ്ങളെടുത്താല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ വന്‍ ഫ്‌ളോപ്പായി മാറിയ ചില വമ്പന്‍ താരങ്ങളെ നമുക്കു കാണാന്‍ സാധിക്കും.

RUTURAJ GAIKWAD

വന്‍ തുക ശമ്പളം വാങ്ങിയിട്ടും അതിനോടു നീതി പുലര്‍ത്താന്‍ ഇവര്‍ക്കായിില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ തരത്തില്‍ തീര്‍ത്തും നിറംമങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ദുരന്ത ഇലവനനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരെല്ലാമായിരിക്കും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

ഇലവനില്‍ ആരെല്ലാം?

വന്‍ ഫ്‌ളോപ്പുകളുടെ ഐപിഎല്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപറ്റന്‍ അജിങ്ക്യ രഹാനെയുമാണ്. രണ്ടു പേരും ബാറ്റിങില്‍ ഒരുപോലെ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍സി ഇല്ലായിരുന്നെങ്കില്‍ ഇരുവരും ഇലവനില്‍ പോലും സ്ഥാനമര്‍ഹിക്കുന്നില്ല.

14 ഇന്നിങ്ങ്‌സുകളില്‍ നിന്നും 123.44 എന്ന ദയനീയ ശരാശരിയില്‍ വെറും 337 റണ്‍സാണ് റുതുരാജിനു സ്‌കോര്‍ ചെയ്യാനായത്. രണ്ടു ഫിഫ്ഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ. ഇത്തവണ സിഎസ്‌കെ പ്ലേഓഫ് കാണാതെ പുറത്തായതിനു പ്രധാന കാരണക്കാരില്‍ ഒരാളും റുതുരാജാണ്.

രഹാനെയുടെ കാര്യമെടുത്താല്‍ ക്യാപ്റ്റന്‍സിയില്‍ തിളങ്ങിയെങ്കിലും ബാറ്റിങില്‍ നനഞ്ഞ പടക്കമായി തീര്‍ന്നു. 13 ഇന്നിങ്‌സുകളിലായി 130 സ്‌ട്രൈക്ക് റേറ്റില്‍ 272 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്‌കോറാണ് ഇതിലുള്‍പ്പെടുന്നത്.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

ഫ്‌ളോപ്പ് ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്, സിഎസ്‌കെയുടെ ഡെവാള്‍ഡ് ബ്രെവിസ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് എന്നിവരാണ്. എംഐയ്ക്കായി സൂര്യ വന്‍ ദുരന്തമായി മാറിയ സീസണാണിത്. 12 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റിയടക്കം 210 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

വലിയ പ്രതീക്ഷയുണ്ടായിരുന്ന ബേബി എബിയെന്നു വിളിപ്പേരുള്ള ബ്രെവിസിന് ബാറ്റിങില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. 11 മല്‍സരങ്ങളിലായി എട്ടിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 127 പ്രഹരശേഷിയില്‍ നേടാനായത് 151 റണ്‍സ് മാത്രം. ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെടുന്നില്ലെന്നതാണ് പരിതാപകരമായ കാര്യം.

27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്ന റിഷഭ് ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ പരാജയമായി തീര്‍ന്നു. 12 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് 286 റണ്‍സാണ്. ഒരൊറ്റ ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ.

ഫ്‌ളോപ്പ് ഇലവനിലെ ഓള്‍റൗണ്ടര്‍മാരെ നോക്കിയാല്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ആര്‍സിബിയുടെ റൊമാരിയോ ഷെപ്പര്‍ഡ്, ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍, പഞ്ചാബിന്റെ മാര്‍ക്കോ യാന്‍സണ്‍ എന്നിവരാണുള്ളത്.

HARDIK SURYA

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒമ്പതു മാച്ചുകളില്‍ മാത്രമേ ഹാര്‍ദിക് ഇത്തവണ കളിച്ചിട്ടുള്ളൂ. 128 സ്‌ട്രൈക്ക് റേറ്റില്‍ 172 റണ്‍സാണ് ആകെ സമ്പാദ്യം. ബൗളിങിലാവട്ടെ 11.32 ഇക്കോണി റേറ്റില്‍ വീഴ്ത്തിയത് നാലു വിക്കറ്റ് മാത്രം.

അക്ഷറിനു 10 ഇന്നിങ്‌സുകളില്‍ നിന്നും 134 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. ബൗളിങില്‍ ലഭിച്ചത് 10 വിക്കറ്റുകളുമാണ്. എല്‍എസ്ജിയുടെ ദിഗ്വേഷ് റാട്ടിയാണ് ഫ്‌ളോപ്പ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

പേസ് നിരയില്‍ ഡിസിയുടെ ടി നടരാജനും ജസ്പ്രീത് ബുംറയുമാണ്. മുംബായ്ക്കായി 13 മാച്ചുകളില്‍ പന്തെറിഞ്ഞ ബുംറയ്ക്കു ലഭിച്ചത് വെറും നാലു വിക്കറ്റാണെന്നതാണ് ഏറെ ഷോക്കിങായ കാര്യം.

ഈ ഐപിഎല്ലിലെ ഏറ്റവും മോശം 11

റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ഡെവാള്‍ഡ് ബ്രെവിസ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റൊമാരിയോ ഷെപ്പേര്‍ഡ്, അക്ഷര്‍ പട്ടേല്‍, മാര്‍ക്കോ യാന്‍സണ്‍, ദിഗ്വേഷ് റാട്ടി, ടി നടരാജന്‍, ജസ്പ്രീത് ബുംറ.

Story first published: Friday, May 22, 2026, 17:04 [IST]
Other articles published on May 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+