Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും ഇഷാനും കിടു, പക്ഷെ അവനെപ്പോലെ കളിക്കൂ, പന്തിന് ഇന്ത്യന്‍ ടീമിലെത്താം!!

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷനായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഐപിഎല്ലിലൂടെ എങ്ങനെ തിരിച്ചുവരവ് നടത്താമെന്നു ഉപദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. അതു കടുപ്പമാണെങ്കിലും റിഷഭിനു തന്റെ ബാറ്റിങ് സമീപനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കരിയര്‍ തിരിച്ചുപിടിക്കാമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

2024ലെ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റിഷഭ്. സൗത്താഫ്രിക്കയുമായുള്ള ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും കളിക്കുകയും ചെയ്തു. പക്ഷെ 2024നു ശേഷം ദേശീയ ടീമിനായി ഒരു ടി20യില്‍ പോലും റിഷഭ് കളിച്ചിട്ടുമില്ല.

RISHABH PANT

റിഷഭിനു കടുപ്പം

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ടി20 ടീമിലേക്കു മടങ്ങിയെത്തുക റിഷഭ് പന്തിനു ഏറെ കടുപ്പം തന്നെ ആയിരിക്കുമെന്നാണ് മൈക്കല്‍ വോനിന്റെ അഭിപ്രായം. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ നിരീക്ഷണം.

'ലഖ്‌നൗ സൂപ്പര്‍ ജന്റ്‌സില്‍ ഇനി ഓപ്പണിങ് റോളാണെങ്കില്‍ റിഷഭ് പന്തിനു കൂടുതല്‍ ധൈര്യം ലഭിച്ചേക്കും. മാത്രമല്ല കൂടുതല്‍ അപകടകാരിയാവുകയും ചെയ്യും. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ തുടങ്ങിയ കിടിലന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യക്കുണ്ട്.

അതുകൊണ്ടു തന്നെ ഇന്ത്യയുടെ ടി20 ടീമിലേക്കു തിരിച്ചുവരവ് നടത്തുക റിഷഭിന് എളുപ്പമായിരിക്കില്ല. ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള വലിയൊരു വേദിയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നതന്നെും വോന്‍ വിശദമാക്കി.

ഞാനാണ് റിഷഭ് പന്തിന്റെ സ്ഥാനത്തെങ്കില്‍ വൈഭവ് സൂര്യവംശിയിയുടെ ബാറ്റിങാിരിക്കും കാണുക. കാരണം റിഷഭ് ബാറ്റ് ചെയ്യുമ്പോള്‍ വളരെയധികം ഫ്രീയായി ബോളുകളെ ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചു പറത്തുന്ന ഒരാളെയാണ് എനിക്കു ഓര്‍മ വരിക. വൈഭവിന്റെ അതേ ശൈലിയിലായിരിക്കണം റിഷഭും ബാറ്റ് ചെയ്യേണ്ടതെന്നും വോന്‍ ഉപദേശിക്കുന്നു.

ഐപിഎല്ലില്‍ ഇത്തവണ ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഓപ്പണിങില്‍ ഇറങ്ങിയ റിഷഭിന്റെ തീരുമാനം അമ്പെ പാളിയിരുന്നു. ഒമ്പതു ബോളില്‍ നേടാവായത് വെറും ഏഴു റണ്‍സ് മാത്രമാണ്. നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവകയും ചെയ്തു.

കരിയറില്‍ അദ്ദേഹം ഓപ്പണിങില്‍ കളിച്ച ആറാമത്തെ ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഓപ്പണറായി റിഷഭ് നേടിയിട്ടുള്ളൂ. ശേഷിച്ച അഞ്ചിന്നിങ്‌സുകളിലും ഫ്‌ളോപ്പാവുകയും ചെയ്തു.

RISHABH PANT

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റിഷഭിന്റെ പ്രകടനം പരിതാപകരമായിരുന്നു. 14 മല്‍സരങ്ങളില്‍ 25 താഴെയായിരുന്നു ശരാശരി. റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള അവസാന ലീഗ് മല്‍സരത്തിലെ സെഞ്ച്വറിയാണ് വന്‍ നാണക്കേടില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചത്.

അതേസമയം, മൈക്കല്‍ വോനിനൊപ്പം ക്രിക്ക്ബ്‌സിന്റെ ഷോയില്‍ പങ്കെടുത്ത സഹീര്‍ ഖാന്‍ നല്‍കിയ ഉപദേശം ബാറ്റിങ് പൊസിഷനില്‍ സ്ഥിരത പുലര്‍ത്തമെന്നായിരുന്നു. ഐപിഎല്ലിലും ഈ ഫോര്‍മാറ്റിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചയാളാണ് റിഷഭ് പന്ത്.

പക്ഷെ ഓവറോള്‍ നോക്കിയാല്‍ താന്‍ ബാറ്റ് ചെയ്യുന്ന പൊസിഷനില്‍ അദ്ദഹം സ്ഥിരത കൊണ്ടുവരേണ്ടത് ആവശ്യമാണ്. കാരണം ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ റിഷഭിനു കഴിയും. ഇതു അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 2, 2026, 16:44 [IST]
Other articles published on Apr 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+