Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

RCB vs GT Final: പട നയിച്ച് കിങ്, ഈ സാലയും ആര്‍സിബി തന്നെ!!! വമ്പന്‍ റെക്കോര്‍ഡ്

അഹമ്മദാബാദ്: ഈ ഐപിഎല്‍ സീസണിലെ ഏറ്റവും ബെസ്റ്റ് തങ്ങള്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് ട്രോഫിയില്‍ മുത്തമിട്ടിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു. കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്‌സിന് കൊടുക്കാതെറ റാഞ്ചിയെടുത്ത കന്നി ട്രോഫി രജത് പാട്ടിദാറും സംഘവും ഇത്തവണയും കാത്തുസൂക്ഷിക്കുകയായിരുന്നു.

ഇതോടെ തുടരെ രണ്ടു തവണ ചാംപ്യന്‍മാരായ ടീമെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരുടെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും ആര്‍സിബിയെത്തി

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ കലാശപ്പോരില്‍ ഹോം ടീം കൂടിയായ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു ആര്‍സിബിയുടെ കിരീടധാരണം. 156 റസിന്റെ ചെറിയ ലക്ഷ്യമാണ് ആര്‍സിബിക്കു ജിടി നല്‍കിയത്. തുടക്കത്തില്‍ തന്നെ രണ്ട്- മൂന്ന് വിക്കറ്റുകളെടുത്താല്‍ മാത്രമേ ജിടിക്കു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുള്ളൂ.

VIRAT KOHLI

എന്നാല്‍ ആദ്യ വിക്കറ്റില്‍ വെറും 27 ബോളില്‍ 62 റണ്‍സ് ആര്‍സിബി വാരിക്കൂട്ടിയപ്പോള്‍ ജിടിയുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. വെങ്കടേഷ് അയ്യരുടെ വെടിക്കെട്ടാണ് (16 ബോളില്‍ 32) ജിടിയെ വിറപ്പിച്ചത്. നാലു ഫോറും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടും. വെങ്കടേഷും ദേവ്ദത്ത് പടിക്കലും (1) വെറും ഒരു റണ്‍സിന്റെ വ്യത്യാസത്തില്‍ മടങ്ങിയപ്പോള്‍ ജിടിക്കു ചെറിയ പ്രതീക്ഷ വന്നു.

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

Asian Games 2026: സൂര്യയും ഗില്ലുമില്ല!! സഞ്ജുവും വൈഭവും ടീമില്‍, റിഷഭിനും ഇടം; 30 അംഗ സാധ്യതാ ടീം

തുടര്‍ന്ന് ചേസ് മാസ്റ്റര്‍ വിരാട് കോലിയുടെ (75*) ഊഴമായിരുന്നു. അദ്ദേഹം ഗംഭീര ഇന്നിങ്‌സുമായി പട നയിച്ചപ്പോള്‍ രണ്ടോവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റിന് ആര്‍സിബി വിജയത്തിലേക്കു കുതിച്ചെത്തി. 42 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടാതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

രക്ഷകനായി വാഷിങ്ടണ്‍

സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സിനെ അക്ഷരാര്‍ഥത്തില്‍ വരിഞ്ഞുകെട്ടുകയായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. എട്ടു വിക്കറ്റ് നഷ്ടത്തില്‍ വെറും 155 റണ്‍സില്‍ അവരെ പൂട്ടിയപ്പോള്‍ തന്നെ ആര്‍സിബി ഫേവറിറ്റുകളായി മാറിരുന്നു.

വാഷിങ്ടണ്‍ സുന്ദര്‍ (50*) പൊരുതി നേടിയ അപരാജിത ഫിഫ്റ്റിയാണ് അവരുടെ മാനംകാത്തത്. 37 ബോളില്‍ അഞ്ചു ഫോറുള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. വാഷിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും ജിടി ബാറ്റിങ് ലൈനപ്പില്‍ 20ന് മുകളില്‍ സ്്‌കോര്‍ ചെയ്യാനായില്ല.

നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലര്‍ (19), അര്‍ഷദ് ഖാന്‍ (15), സായ്് സുദര്‍ശന്‍ (12), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (10) എന്നിവരാണ് രണ്ട്ക്കത്തിലെത്തിയ മറ്റുള്ളവര്‍. ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും ജിടി ഇന്നിങ്‌സില്‍ കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ ആര്‍സിബി വിക്കറ്റുകള്‍ പിഴുതു കൊണ്ടിരുന്നു.

WASHIINGTON

15 ഓവറാവുമ്പോള്‍ ജിടി അഞ്ചിനു 99 റണ്‍സിലേക്കു വീണിരുന്നു. അവസാന അഞ്ചോവറില്‍ നേടിയ 50 റണ്‍സാണ് ആര്‍സിബിയെ 150 കടക്കാന്‍ സഹായിച്ചത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍- സിന്ധു ജോടി 26 ബോളില്‍ നേടിയ 29 റണ്‍സാണ് ജിടി ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. ഏഴാം വിക്കറ്റില്‍ ഹോള്‍ഡര്‍- വാഷിങ്ടണ്‍ സഖ്യം 14 ബോളില്‍ 27 റണ്‍സുമെടുത്തു.

വെറും അഞ്ചു ബൗളര്‍മാരെ മാത്രമേ ആര്‍സിബി ഈ കളിയില്‍ പരീക്ഷിച്ചുള്ളൂ. ഇതില്‍ നാലു പേര്‍ക്കും വിക്കറ്റും ലഭിച്ചു. റാസിഖ് സലാം ദര്‍ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും രണ്ടു വിക്കറ്റ് വീതവും പങ്കിട്ടു.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് ലഭിച്ച ആര്‍സിബി നായകന്‍ രജത് പാട്ടിദാര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ആര്‍സിബി നിലനിര്‍ത്തിയപ്പോള്‍ ജിടിയില്‍ ഒരു മാറ്റം വരുത്തി. സ്പിന്നര്‍ സായ് കിഷോറിനു പകരം പേസര്‍ അര്‍ഷദ് ഖാനെ അവര്‍ ടീമിലേക്കു തിരികെ കൊണ്ടുവന്നു.

നേരത്തേ ആദ്യ ക്വാളിഫയറില്‍ ജിടിയെ നിലംതൊടീക്കാതെ കെട്ടുകെട്ടിച്ചാണ് തുടരെ രണ്ടാം ഫൈനലിലേക്കു കുതിച്ചത്. 92 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് അവര്‍ ആഘോഷിച്ചത്. ഫൈനലിനായുള്ള ആദ്യ ശ്രമത്തില്‍ കാലിടറിയ ജിടി രണ്ടാം ശ്രമത്തില്‍ അതു നേടിയെടുത്തു. എലിമിനേറ്റര്‍ വിജയികളായ രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം ക്വാളിഫയറില്‍ ഏഴു വിക്കറ്റിനു തുരത്തിയാണ് അവര്‍ കരുത്തുകാട്ടിയത്.

നേരത്തേ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തായിരുന്നു ആര്‍സിബിയുടെയും ജിടിയുടെയും പ്ലേഓഫ് പ്രവേശനം. ലീഗ് ഘട്ടത്തില്‍ ഹോം- എവേ രീതികളിലായി രണ്ടു തവണ ഇരുടീമുകളും ശക്തി പരീക്ഷിച്ചിരുന്നു. അന്നു ആര്‍സിബിയും ജിടിയും ഓരോ ജയം വീതം പങ്കിടുകയുമായിരുന്നു. ആദ്യപാദത്തില്‍ ആര്‍സിബി അഞ്ചു വിക്കറ്റിന്റെ ജയം ആഘോഷിച്ചപ്പോള്‍ രണ്ടാംപാദത്തില്‍ ജിടി നാലു വിക്കറ്റിനും കണക്കുതീര്‍ത്തു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ഡഫി, ജോഷ് ഹേസല്‍വുഡ്, റാസിഖ് സലാം ദാര്‍.

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷദ് ഖാന്‍, മുഹമ്മദ് സിറാജ്.

Story first published: Sunday, May 31, 2026, 16:52 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+