Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനായി റോയല്‍സ് ആവശ്യപ്പെടുക 2 പേരെ? ഇവരെ വിടാന്‍ ചെന്നൈ റെഡി!! സൂപ്പര്‍ താരവും

ഐപിഎല്‍ ട്രേഡിങ് വിന്‍ഡോയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണാണ്. തന്നെ വില്‍ക്കുകയോ, റിലീസ് ചെയ്യുകയോ വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം റോയല്‍സിനെ സമീപിച്ചതോടെ പല ഫ്രാഞ്ചൈികളും റാഞ്ചാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇവരില്‍ ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ്.

തന്റെ ആരാധനാ പാത്രം കൂടിയായ എംഎസ് ധോണിയുടെ പകരക്കാരനായി ചെന്നൈയുടെ വിക്കറ്റ് കീപ്പിങ് റോള്‍ ഏറ്റെടുക്കുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിരിക്കും. പക്ഷെ എവിടേക്കു മാറാനാണ് ആഗ്രഹമെന്നു അദ്ദേഹം ഇനിയും തുറന്നു പറഞ്ഞിട്ടില്ല.

ഡിസംബറിലെ ലേലം വരെ കാക്കാതെ ഐപിഎല്‍ ട്രേഡിങ് വിന്‍ഡോയില്‍ തന്നെ സഞ്ജുനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ നീക്കം കാരണം ലേലത്തില്‍ അദ്ദേഹത്തെ റാഞ്ചുകയെന്നത് കൂടുതല്‍ ദുഷ്‌കരമായിരിക്കും. അതിനിടെ സഞ്ജുവിനെ വിട്ടുനല്‍കാന്‍ ചെന്നൈയില്‍ നിന്നും പകരം രണ്ടു കളിക്കാരെ റോയല്‍സ് ആവശ്യപ്പെട്ടേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ കൈമാറാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയെന്നു നോക്കാം.

ASHWIN

ചെന്നൈ ഇവരെ വിട്ടേക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടുകൊടുക്കാന്‍ തയ്യാറുള്ള ഒരാള്‍ ഇന്ത്യയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും സൂപ്പര്‍ താരവുമായ ആര്‍ അശ്വിനാണ്. മറ്റൊരാള്‍ ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും റോയല്‍സ് ആവശ്യപ്പെടുമെന്നു സൂചനയുണ്ടെങ്കിലും ചെന്നൈ അതിനു തയ്യാറായേക്കില്ല.

കഴിഞ്ഞ മെഗാ ലേലത്തില്‍ 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ തിരികെ കൊണ്ടു വന്നത്. പക്ഷെ തന്റെ ആദ്യ തട്ടകത്തിലേക്കുള്ള രണ്ടാം വരവില്‍ അദ്ദേഹത്തിനു യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ടീം മാനേജ്‌മെന്റിനും അശ്വിനിലുള്ള വിശാസം നഷ്ടമായി. വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ചെന്നൈ കളിപ്പിച്ചുള്ളൂ. 9.13 എന്ന മോശം ഇക്കോണമി റേറ്റില്‍ വീഴ്ത്തിയതാവട്ടെ ഏഴു വിക്കറ്റുകളുമാണ്.

ടീമിനു ബാധ്യതയായി മാറിക്കഴിഞ്ഞ അശ്വിനെ വിറ്റൊഴിവാക്കാനോ, റിലീസ് ചെയ്യാനോയാണ് ചെന്നൈയുടെ പ്ലാന്‍. സഞ്ജു സാംസണിനു രാജസ്ഥാന്‍ റോയല്‍സിനു അവര്‍ ആദ്യം വിട്ടുനല്‍കാന്‍ തയ്യാറാവുക അദ്ദേഹത്തെ തന്നെയാണ്. 2022 മുതല്‍ 24 വരെ നേരത്തേ റോയല്‍സിനായി കളിക്കുകയും മികച്ച പ്രകടനങ്ങള്‍ നട്ത്തുകയും ചെയ്തിട്ടുള്ള താരമാണ് അശ്വിന്‍. അതുകൊണ്ടു തന്നെ റോയല്‍സിലേക്കൊരു രണ്ടാം വരവ് അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടാവും.

അതേസമയം, മഹീഷ് തീക്ഷണയടങ്ങുന്ന റോയല്‍സിന്റെ സ്പിന്‍ നിര കഴിഞ്ഞ സീസണില്‍ ശോകമായിരുന്നു. അശ്വിനെ തിരികെയെത്തിക്കാനായാല്‍ സ്പിന്‍ വിഭാഗം കൂടുതല്‍ ശക്തമാക്കാന്‍ റോയല്‍സിനു കഴിയും. അതിനാല്‍ അദ്ദേഹത്തെ ഓഫര്‍ ചെയ്താല്‍ റോയല്‍സ് അംഗീകരിക്കാനുമിടയുണ്ട്.

SAM CURRAN

കഴിഞ്ഞ ലേലത്തില്‍ 2.4 കോടിക്കാണ് കെറനെ സിഎസ്‌കെ വാങ്ങിയത്. അശ്വിനെപ്പോലെ മഞ്ഞക്കുപ്പായത്തിലേക്കു അദ്ദേഹത്തിന്റെയും രണ്ടാം വരവായിരുന്നു. ബാറ്റിങില്‍ ശ്രദ്ധേയമായ ചില സംഭാവനകള്‍ നല്‍കിയെങ്കിലും ബൗളിങില്‍ കറന്‍െ നിരാശപ്പെടുത്തി. ടീം അദ്ദേഹത്തിലേല്‍പ്പിച്ച ആദ്യ ദൗത്യം ബൗളിങ് തന്നെയാണ്. രണ്ടാമത്തേതായി മാത്രമേ ബാറ്റിങുള്ളൂ.

അഞ്ചു മല്‍സരങ്ങളിലാണ് കറെനു കളിക്കാന്‍ അവസരം ലഭിച്ചത്. 135.71 സ്‌ട്രൈക്ക് റേറ്റില്‍ 114 റണ്‍സ് സ്‌കോര്‍ ചെയ്ത അദ്ദേഹം 12നുത്ത് ഇക്കോണമി റേറ്റില്‍ വീഴ്ത്തിയതാവട്ടെ ഒരു വിക്കറ്റ് മാത്രമാണ്. എന്നാല്‍ റോയല്‍സിനു കറെന്‍ മുതല്‍ക്കൂട്ടായി മാറിയേക്കും.

ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിദേശ ഓള്‍റൗണ്ടറുടെ കുറവ് കഴിഞ്ഞ സീസണില്‍ അവര്‍ക്കുണ്ടായിരുന്നു. കറെനെ എത്തിക്കാനായാല്‍ ഈ കുറവ് നികത്താന്‍ റോയല്‍സിനു സാധിക്കും.

Story first published: Friday, August 8, 2025, 17:26 [IST]
Other articles published on Aug 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+