For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ലേലം വരെ കാക്കരുത്!! ഇവരെ വാങ്ങിയാല്‍ റോയല്‍സ് കിടുവാകും, ലിസ്റ്റില്‍ ആരെല്ലാം?

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറെ നിരാശാജനകമായ സീസണായിരുന്നു ഇത്തവണത്തേത്. 2024ല്‍ രണ്ടാം ക്വാളിഫയറില്‍ വീണ അവരില്‍ നിന്നും മികച്ചൊരു പ്രകടനം തന്നെ ആരാധകര്‍ ഉറപ്പായും പ്രതീക്ഷിച്ചിരുന്നു. പക്ഷെ സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി സമ്പൂര്‍ണ പരാജയമായി മാറി. 10 ടീമുകളുടെ ലീഗില്‍ ഒമ്പതാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ റോയല്‍സിനായുള്ളൂ.

ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണമാണ് റോയല്‍സിനു ജയിക്കാനായത്. അനായാസം വിജയിക്കാവുന്ന ചില മല്‍സരങ്ങളില്‍ പടിക്കല്‍ കലമുടയ്ക്കുകയും ചെയ്തു. ലേലത്തിനു മുമ്പ് ചില കളിക്കാരെ നിലനിര്‍ത്തുന്നതില്‍ സംഭവിച്ച പാളിച്ചകളും ലേലത്തില്‍ പകരക്കാരെ കൊണ്ടുവരാന്‍ സാധിക്കാതെ പോയതുമെല്ലാം റോയല്‍സിനു വലിയ ക്ഷീണമായി മാറി.

ഈ സീസണിലെ പോരായ്മകള്‍ പരിഹരിച്ച് അടുത്ത സീസണില്‍ ശക്തമായൊരു തിരിച്ചുവരവായിരിക്കും റോയല്‍സ് ലക്ഷ്യമിടുന്നത്. അതിനു വേണ്ടി ചില പോരായ്കള്‍ അവര്‍ തീര്‍ച്ചയായും പരിഹരിക്കുകയും വേണം. ഇതിനായി അടുത്ത ലേലത്തിനു മുമ്പുള്ള ട്രേഡ് വിന്‍ഡോയില്‍ മറ്റു ഫ്രാഞ്ചൈസികളിലെ ചില കളിക്കാരെ വാങ്ങാന്‍ റോയല്‍സ് കരുക്കള്‍ നീക്കേണ്ടത് ആവശ്യമാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

R ASHWIN

ആര്‍ അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള തങ്ങളുടെ മുന്‍ താരം കൂടിയായ ഇന്ത്യന്‍ സ്റ്റാര്‍ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനാണ്് ഈ ലിസ്റ്റിലെ ആദ്യത്തെയാല്‍. 2022 മുതല്‍ 2024 വരെ റോയല്‍സിന്റെ കൂടാരത്തിലായിരുന്നു അദ്ദേഹം. സഞ്ജു സാംസണ്‍ വളരെ നന്നായിട്ടു തന്നെ അശ്വിനെ ഉപയോഗിക്കുകയും ചെയ്തു. പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ റോയല്‍സ് കൈവിട്ടതോടെ മുന്‍ ഫ്രാഞ്ചൈസിയായ സിഎസ്‌കെ സ്വന്തമാക്കുകയായിരുന്നു.

പക്ഷെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറി. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 9.18 ഇക്കോണമി റേറ്റില്‍ വെറും ഏഴു വിക്കറ്റുകളാണ് അശ്വിനു വീഴ്ത്താനായത്.

അടുത്ത സീസണില്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ തന്നെയായിരിക്കും ഇനി സിഎസ്‌കെയുടെ പ്ലാന്‍. അതുകൊണ്ടു തന്നെ ട്രേഡ് വിന്‍ഡോയില്‍ അശ്വിനെ തിരികെ വാങ്ങാന്‍ റോയല്‍സിനു ശ്രമിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് അവര്‍ക്കു തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുകയും ചെയ്യും.

അസ്മത്തുള്ള ഒമര്‍സായ്

പഞ്ചാബ് കിങ്‌സില്‍ നിന്നും അഫ്ഗാനിസ്താന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയാണ് രാജസ്ഥാന്‍ റോയല്‍സ് നോട്ടമിടേണ്ട രണ്ടാമത്തെ താരം. പഞ്ചാബ് ടീമില്‍ ഇത്തവണ അദ്ദേഹം വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാല്‍ റോയല്‍സില്‍ ബാറ്റിങിലും ബൗളിങിലും മുതല്‍ക്കൂട്ടായി മാറാന്‍ ഒമര്‍സായിക്കു കഴിഞ്ഞേക്കും.

പവര്‍പ്ലേയിലും ഡെത്ത് ഓവറിലുമടക്കം കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ബാറ്റിങില്‍ മധ്യനിരയില്‍ അടുത്ത സീസണില്‍ ഒമര്‍സായിയെ റോയല്‍സിനു പരീക്ഷിക്കാവുന്നതാണ്. സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ് അദ്ദേഹം.

KAGISO RABADA

കാഗിസോ റബാഡ

രാജസ്ഥാന്‍ റോയല്‍സിനെ ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവുമധികം കുഴപ്പിച്ച പ്രശ്‌നങ്ങളിലൊന്ന് പേസ് ബൗളിങിലെ മൂര്‍ച്ചക്കുറവായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ മാത്രമായിരുന്നു ടീമിന്റെ ഏക ആശ്രയം. അതുകൊണ്ടു തന്നെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും സൗത്താഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയെ വാങ്ങാന്‍ ട്രേഡ് വിന്‍ഡോയില്‍ റോയല്‍സ് ശ്രമിക്കേണ്ടതുണ്ട്.

ജിടിക്കൊപ്പം ഇത്തവണ അദ്ദേഹം വന്‍ പരാജയായിരുന്നു. നാലു മല്‍സരങ്ങളില്‍ മാത്രം കളിച്ച റബാഡയ്ക്കു വെറും രണ്ടു വിക്കറ്റുകളാണ് വീഴ്ത്താനായത്. ഒരുപാട് റണ്‍സും താരം വാരിക്കോരി നല്‍കി.

അടുത്ത സീസണില്‍ റബാഡയെ ജിടി നിലനിര്‍ത്തുമോയെന്നതും സംശയമാണ്. അതിനാല്‍ അദ്ദേഹത്തിനായി റോയല്‍സിനു നീക്കം നടത്താവുന്നതാണ്. പകരം വെസ്റ്റ് ഇന്‍ഡീസ് ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ ജിടിക്കു വിട്ടുകൊടുക്കുകയും ചെയ്യാം.

Story first published: Thursday, June 12, 2025, 17:25 [IST]
Other articles published on Jun 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+