IPL 2026: വൈഭവും സഞ്ജുവും സാള്‍ട്ടുമല്ല, ടി20യില്‍ ഏറ്റവും അപകടകാരി അവന്‍!! ഡുപ്ലെസി പറയുന്നു
ടി20 ക്രിക്കറ്റില്‍ ഇപ്പോള്‍ വെടിക്കെട്ട് ബാറ്റര്‍മാര്‍ക്കു യാതാരു പഞ്ഞവുമില്ലെന്നു കാണാന്‍ സാധിക്കും. ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചു കൊണ്ട് തുടങ്ങാന്‍ സാധിക്കുന്ന, പവര്‍പ്ലേയില്‍ തന്നെ എതിരാളികളില്‍ നിന്നും മല്‍സരം തട്ടിയെടുക്കാന്‍ ശേഷിയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരയെല്ലാം ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം നമുക്കു കാണാം.
ഇക്കൂട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ടി20 ബാറ്റര്‍ ആരാണ്? ആരെയും കുഴപ്പിക്കുന്ന ചോദ്യം തന്നെയാണ്. എന്നാല്‍ ഇയൊരു ചോദ്യത്തിനു തന്റെ ഉത്തരം എന്തായിരിക്കുമെന്നു പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഫാഫ് ഡുപ്ലെസി.

ആരാണ് നമ്പര്‍ വണ്‍?
ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ വന്നപ്പോഴായിരുന്നു ലോക ടി20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററെ ഫാഫ് ഡുപ്ലെസി തിരഞ്ഞെടുത്തത്. രണ്ടു കളിക്കാരെ വീതം ഓപ്ഷനുകളായി നല്‍കിയ ശേഷം അതില്‍ നിന്നുമാണ് ഘട്ടം ഘട്ടമായി അദ്ദേഹം നമ്പര്‍ വണ്ണിലേക്കു എത്തിയത്.
ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റണ്‍മെഷീനുമായ അഭിഷേക് ശര്‍മ, അഫ്ഗാനിസ്താന്റെ അറ്റാക്കിങ് വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബാസുമായിരുന്നു ഡുപ്ലെസിക്കു നല്‍കിയ ആദ്യത്തെ ഓപ്ഷന്‍. ഇതില്‍ അഭിഷേകിനെയാണ് അദ്ദേഹം തിരഞ്ഞെടുത്ത്.
അടുത്തത് അഭിഷേക്, ഓസ്‌ട്രേലിയയുടെ മുന്‍ ഇടിവെട്ട് ഓപ്പണ്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരായിരുന്നു. ഇതില്‍ ഇന്ത്യന്‍ താരത്തിനായിരുന്നു ഡുപ്ലെസിയുടെ വോട്ട്. അഭിഷേകിന്റെ അടുത്ത എതിരാളി സൗത്താഫ്രിക്കന്‍ ഓപ്പണറും കീപ്പര്‍ ബാറ്ററുമായ ക്വിന്‍ണ്‍ ഡികോക്കായിരുന്നു. ഇതിലും അഭിഷേക് തന്നെ ജയിച്ചു.
ഇന്ത്യയുടെ മുന്‍ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുമായിരുന്നു അടുത്ത ഓപ്ഷന്‍. കോലിയെ തള്ളിയ ഡുപ്ലെസി ഇന്ത്യന്‍ യുവതാരത്തെ തന്നെ തിരഞ്ഞടെുത്തു. ഇതിനു പിറകെ ഒരുപാട് ഓപ്ഷനുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്കു വന്നു.
ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചെല്‍ മാര്‍ഷ്, ന്യൂസിലാന്‍ഡ് ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ട്, പാകിസ്താന്റെ സഹിബ്‌സാദ ഫര്‍ഹാന്‍, ശ്രീലങ്കയുടെ പതും നിസങ്ക, സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവരും ഓപ്ഷനുകളായി എത്തി. അവിടെയല്ലാം ഉത്തരം അഭിഷേക് എന്നു തന്നെ ആയിരുന്നു.
മലയാളി സൂപ്പര്‍ താരവും കഴിഞ്ഞ ടി20 ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണായിരുന്നു അടുത്ത ഓപ്ഷന്‍. അവിടെയും ഡുപ്ലെസി ബെസ്റ്റായ ചൂണ്ടിക്കാട്ടിയത് അഭിഷേകിനെയാണ്.

തുടര്‍ന്ന് പഞ്ചാബ് കിങ്‌സിന്റെ വമ്പനടിക്കാരന്‍ പ്രിയാന്‍ഷ് ആര്യ, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇന്ത്യയുടെ ശുഭ്മന്‍ ഗില്‍, പഞ്ചാബിന്റെ പ്രഭ്‌സിമ്രന്‍ സിങ്, രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍, ന്യൂസിലാന്‍ഡിന്റെ ഫിന്‍ അലെന്‍ എന്നിവരും വ്‌ന്നെങ്കിലും ഡുപ്ലെസി കേമനായി ചൂണ്ടിക്കാട്ടിയത് അഭിഷേകിനെയാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡെന്നു വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാന്‍ റോയല്‍സ് കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയായിരുന്നു അവസാനത്തെ ഓപ്ഷന്‍. പക്ഷെ അവിടെയും ഡുപ്ലെസിക്കു സംശയമില്ലായിരുന്നു. അഭിഷേകിനെയാണ് വൈഭവിനേക്കാള്‍ അപകടകാരിയായി ഡുപ്ലെസി തിരഞ്ഞെടുത്തത്.
അതേസമയം, ഈ സീസണിലെ ഐപിഎല്ലിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ ഇപ്പോളത്തെ അവകാശി കൂടിയാണ് അഭിഷേക്. ഏഴിന്നിങ്‌സുകളില്‍ നിന്നും 53.8 ശരാശരിയില്‍ 215.33 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 323 റണ്‍സാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications