Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിന്റെ മോഹം നടക്കില്ല!! അഗാര്‍ക്കറിന് ശ്രേയസ് മതി; ടീം ഇന്ത്യയില്‍ വമ്പന്‍ മാറ്റം ഉടന്‍

ഇന്ത്യന്‍ ടി20 ടീമില്‍ വമ്പന്‍ മാറ്റത്തിനു വഴിയൊരുങ്ങുന്നു. നിലവില്‍ ടി20 ടീമിന്റെ ഭാഗം പോലുമല്ലാത്ത സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ നായകന്റെ റോളില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ശ്രേയസായിരിക്കും ടീമിന്റെ പുതിയ നായകസ്ഥാനത്തേക്കു ഫേവറിറ്റെന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്,

മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ക്യാപ്റ്റന്റെ റോളിലേക്കു ശ്രേയസിനോടാണ് കൂടുതല്‍ താല്‍പ്പര്യമെന്നാണ് വിവരം. ഇതോടെ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാവുകയെന്ന ശുഭ്മന്‍ ഗില്ലിന്റെ മോഹം നടക്കില്ലെന്നും ഉറപ്പായിരിക്കുകയാണ്. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ അദ്ദേഹം ടി20യിലും വൈകാതെ നായകസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.

SHREYAS IYER

ശ്രേയസിന്റെ ക്യാപ്റ്റന്‍സി

ഐപിഎല്ലിലെ ഗംഭീര ക്യാപ്റ്റന്‍സി പരിഗണിച്ചാണ് സൂര്യകുമാര്‍ യാദവിനു ശേശം ഇന്ത്യയുടെ അടുത്ത നായകനായി ശ്രേയസ് അയ്യരെ കൊണ്ടു വരാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നത്. ഐപിഎല്ലില്‍ മൂന്നു വ്യത്യസ്ത ഫ്രാഞ്ചൈസികളെ മികച്ച രീതിയില്‍ നയിച്ച് ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ച ക്യാപ്റ്റനാണ് ശ്രേയസ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് 2020ല്‍ ഐപിഎല്ലില്‍ ഫൈനല്‍ വരെയെത്തിയത് അദ്ദേഹത്തിനു കീഴിലാണ്. അന്നു പക്ഷെ മുംബൈ ഇന്ത്യന്‍സിനോടു കപ്പിനരികെ കാലിടറുകയായിരുന്നു. ഡിസി വിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിസലേക്കു വന്നപ്പോഴും ശ്രേയസ് കസറി. 2024ല്‍ ടീം മൂന്നാം ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ടത് അദ്ദേഹത്തിന്റെ കരിയറിലെ പൊന്‍തൂവലാണ്.

കെകെആര്‍ വിട്ട് കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്‌സിലേക്കു മാറിയ ശേഷം അവിടെയും ശ്രേയസ് പടയോട്ടം തുടരുകയാണ്. നായകനായി ആദ്യ സീസണില്‍ അദ്ദേഹം ടീമിനെ റണ്ണറപ്പാക്കി മാറ്റുകയും ചെയ്തും. ഈ സീസണിലും ശ്രേയസിനു കീഴില്‍ ഉജ്ജ്വല പ്രകടനമാണ് പഞ്ചാബ് നടത്തുന്നത്. സീസണില്‍ തോല്‍വിയറിയാത്ത ഏക ടീമായ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുണ്ട്.

ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങിലും ടീമിനെ മുന്നില്‍ നിന്നും നയിച്ച് കസറുകയാണ് ശ്രേയസ്. നാലിന്നിങ്‌സുകളില്‍ നിന്നും 187.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 203 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

കഴിഞ്ഞ സീസണിലും പഞ്ചാബിനായി ബാറ്റിങില്‍ മിന്നുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവച്ചത്. 17 മല്‍സരങ്ങളില്‍ നിന്നും 604 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണാക പങ്കു വഹിക്കുകയും ചെയ്തു.

ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ക്യാപ്റ്റനായി നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രേയസിനായിട്ടുണ്ട്. 2024ലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മുംബൈ ജേതാക്കളായത് അദ്ദേഹത്തിനു കീഴിലാണ്.

സൂര്യ പുറത്തേക്ക്

ഈ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയെങ്കിലും സൂര്യകുമാര്‍ യാദവിനെ ദീര്‍ഘകാലത്തേക്കു നായകസ്ഥാനത്തു നിര്‍ത്താന്‍ ബിസിസിഐയ്ക്കു താല്‍പ്പര്യമില്ല. കാരണം 2028ലെ അടുത്ത ടി20 ലോകകപ്പ് ആവുമ്പോഴേക്കും സ്‌കൈയ്ക്കു 38 വയസ്സാവും. അതേ വര്‍ഷം ഒളിംപിക്‌സിലും ക്രിക്കറ്റില്‍ ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ട്.

SURYAKUMAR YADAV

പ്രായം മാത്രമല്ല, മോശം ഫോമും സൂര്യയുടെ ക്യാപ്റ്റന്‍സിക്കു ഇളക്കം തട്ടിച്ചു കഴിഞ്ഞു. ടി20 ലോകകപപില്‍ ബാറ്റിങില്‍ നനഞ്ഞ പടക്കമായിരുന്ന അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്.

ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം സൂര്യയുടെ ടി20 ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ബിസിസിഐയുടെ നിര്‍ണായക കോളുണ്ടാവുമെന്നാണ് വിവരം. അദ്ദേഹത്തെ നായകസ്ഥാനത്തു നീക്കിയാല്‍ പകരം ചുമതല ശ്രേയസ് അയ്യര്‍ക്കു നല്‍കാനാണ് ബിസിസിഐക്കു താല്‍പ്പര്യം.

2023 ഡിസംബറിനു ശേഷം അദ്ദേഹം ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടില്ല. 2024, 26 എന്നിങ്ങനെ രണ്ടു ടി20 ലോകപ്പുകള്‍ നഷ്ടമാവുകയും ചെയ്തു. എന്നാല്‍ 2028ലെ അടുത്ത ടൂര്‍ണമെന്റില്‍ ശ്രേയസിനു കീഴിലായിരിക്കും ഇന്ത്യ കളിച്ചേക്കുക.

'ശ്രേയസ് അയ്യര്‍ അവസാനമായി ഇന്ത്യക്കു വേണ്ടി ടി20 മത്സരം കളിച്ചത് 2023ലാണ്. നിലവിലെ ടീമില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടില്ല. അദ്ദേഹത്തെ തിരികെ കൊണ്ടുവന്ന് ഉടന്‍ തന്നെ നായകസ്ഥാനം നല്‍കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.

2027ലെ ഏകദിന ലോകകപ്പിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇത് സെലക്ടര്‍മാര്‍ക്ക് ടി20 നേതൃത്വ മാറ്റത്തിനു് പദ്ധതിയിടാന്‍ അവസരം നല്‍കിയിട്ടുണ്ട്,'- ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Story first published: Sunday, April 19, 2026, 12:15 [IST]
Other articles published on Apr 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+