For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റസ്സലും മാക്‌സിയുമില്ല, അവന് ജാക്‌പോട്ട് ഉറപ്പ്!! അശ്വിന്റെ വമ്പന്‍ പ്രവചനം

ഐപിഎല്ലിന്റെ മിനി താരലേലത്തില്‍ വന്‍ തുക ലഭിക്കാനിടയുള്ള താരത്തെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ഈ മാസം 16നു അബുദാബിയിലാണ് മിനി താരലേലം നടക്കാനിരിക്കുന്നത്. ആയിരത്തിനു മുകളില്‍ ലേലത്തിനായി രജിസ്റ്ററും ചെയ്തു കഴിഞ്ഞു.

അടുത്ത സീസണിലേക്കു പല ടീമുകളും ഭൂരിഭാഗം കളിക്കാരെയും നിലനിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പല ഫ്രാഞ്ചൈസികളുടെയും പഴ്‌സില്‍ വലിയ ബാലന്‍സും ശേഷിക്കുന്നില്ല. അതിനാല്‍ കഴിഞ്ഞ മെഗാ ലേലത്തിലേതു പോലെ വലിയ തുക താരങ്ങള്‍ക്കു ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

CAMERON GREEN

അവനു ജാക്ക്‌പോട്ട്

വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും പിന്‍മാറിയിരുന്നു. ഇതു ലേലത്തില്‍ ചില താരങ്ങള്‍ക്കു ഏറെ ഗുണം ചെയ്യുമെന്നണ് ആര്‍ അശ്വിന്റെ അഭിപ്രായം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഡ്‌നി ഹാര്‍ബറിനടുത്ത് ഒരു അഞ്ച്- ആറ് ഏക്കറുകള്‍ ബുക്ക് ചെയ്തു വയ്ക്കാന്‍ കാമറൂണ്‍ ഗ്രീനിനോടു പറഞ്ഞേക്കൂ. അദ്ദേഹം ഇത്തവണത്തെ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ആന്ദ്രെ റസ്സലോ, ഗ്ലെന്‍ മാക്‌സ്വെല്ലോ ലേലത്തിന്റെ ഭാഗമല്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇആരാധകര്‍ മാക്‌സ്വെല്ലിനെ ആറാം നമ്പറില്‍ ഉള്‍പ്പെടുത്തുകയും അദ്ദേഹത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലുമായിരുന്നു. പക്ഷെ ഇപ്പോള്‍ ആ അവസരം ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ടു തന്നെ കാമറൂണ്‍ ഗ്രീനിനും ലിയാം ലിവിങ്സ്റ്റണിനും വലിയ ജാക്‌പോട്ടാണ് ലേലത്തില്‍ ലഭിക്കാന്‍ പോവുന്നതെന്നും അശ്വിന്‍ വ്യക്തമാക്കി.

റസ്സല്‍, മാക്‌സെല്‍ എന്നിവരെക്കൂടാതെ മറ്റു വിദേശ സൂപ്പര്‍ താരങ്ങളായ സൗത്താഫ്രിക്കയുടെ ഫാഫ് ഡുപ്ലെസി, ഇംഗ്ലണ്ടിന്റെ മോയിന്‍ അലി എന്നിവരും ലേത്തില്‍ നിന്നും പിന്‍മറിയിക്കുകയാണ്.

ഗ്രീന്‍ മിന്നുന്ന ഫോമില്‍

പരിക്കുകാരണം വിശ്രമത്തിലായതിനാല്‍ കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ നിന്നും കാമറൂണ്‍ ഗ്രീന്‍ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പരിക്കുമാറി കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ശേഷം അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്. ഈ വര്‍ഷം കളിച്ച എട്ടു ടി20കളില്‍ 43 ശരാശരിയും 169നടുത്ത് സ്‌ട്രൈക്ക് റേറ്റും ഗ്രീനിനുണ്ട്.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലൂടെ അദ്ദേഹം ബൗളിങ് വീണ്ടും ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ ഗ്രീന്‍ പന്തെറിയുകയും ചെയ്തു. ഐപിഎല്ലില്‍ ഇതിനകം വെറും രണ്ടു സീസണുകള്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. മികച്ച ഇംപാക്ടുണ്ടാക്കാന്‍ ഓസീസ് ഓള്‍റൗണ്ടര്‍ക്കു സാധിക്കുകയും ചെയ്തു.

CAMERON GREEN

2023ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഐപിഎല്ലില്‍ ഗ്രീന്‍ അരങ്ങേറിയത്. തകര്‍പ്പന്‍ പ്രകടനവുമായി ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക നിര്‍ണയക പങ്കുവഹിക്കുകയും ചെയ്തു. 16 മല്‍സരങ്ങളില്‍ നിന്നും 50.22 ശരാശരിയില്‍ 160.28 സ്‌ട്രൈക്ക് റേറ്റില്‍ 452 റണ്‍സാണ് ഗ്രീന്‍ അടിച്ചെടുത്തത്. കന്നി സെഞ്ച്വറിയും ആദ്യ സീസണില്‍ തന്നെ അദ്ദേഹം നേടുകയും ചെയ്തു.

എന്നാല്‍ സീസണിനു ശേഷമുള്ള ട്രേഡ് വിന്‍ഡോയില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗ്രീനിനെ ആര്‍സിബിക്കു മുംബൈ വില്‍ക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തിരികെ വാങ്ങാന്‍ പഴ്‌സിലേക്കു പണമെത്തിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

2024ലെ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പവും ഗ്രീന്‍ ഫോം തുടര്‍ന്നു. ബാറ്റിങിനേക്കാള്‍ ബൗളിങിലായിരുന്നു താരം കസറിയത്. 13 മല്‍സരങ്ങളില്‍ നിന്നും 255 റണ്‍സെടുത്ത ഗ്രീന്‍ 10 വിക്കറ്റുകളും സ്വന്തം പേരിലാക്കിയിരുന്നു.

Story first published: Wednesday, December 3, 2025, 14:17 [IST]
Other articles published on Dec 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+