ഡിസംബറില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മിനി താരലേലത്തില്‍ അഞ്ചു തവണ ചാംപ്യന്മാരും തന്റെ മുന്‍ ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങേണ്ട താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ആര്‍ അശ്വിന്‍. അടുത്ത മാസം 15നാവും താരലേലം നടന്നേക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
അശ്വിന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരിക്കുകയാണ്. സ്റ്റാര്‍ ഓൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനെയും രാജസ്ഥാന്‍ റോയല്‍സിനു കൈമാറാനും ചെന്നൈ തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇവരുടെയെല്ലാം പകരക്കാരെ അവര്‍ക്കു ടീമിലേക്കു കൊണ്ടു വരേണ്ടതും പ്രധാനമാണ്.

ആരെയെല്ലാം വേണം
അടുത്ത മിനി താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉറപ്പായും വാങ്ങേണ്ട മൂന്നു താരങ്ങളുടെ പേരാണ് ആര്‍ അശ്വിന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യനിരയും ബൗളിങുമാണ് ചെന്നൈ പ്രധാനമായും ശക്തിപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറയുന്നു.
ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ പല കോണുകളിലും നടക്കുന്നതായി എനിക്കറിയാം. പക്ഷെ പ്രധാനമായും രണ്ടു താരങ്ങളെയാലും ലേലത്തില്‍ സിഎസ്‌കെ നോട്ടമിട്ടേക്കുകയെന്നാണ് എനിക്കു തോന്നുന്നത്.
ഇതില്‍ ഒരാള്‍ സൗത്താഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലറായിരിക്കും. അദ്ദേഹത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റിലീസ് ചെയ്യുകയാണെങ്കില്‍ സിഎസ്‌കെ രംഗത്തുണ്ടാവും. മില്ലറെ കൂടാതെ അവര്‍ ലേലത്തില്‍ നോട്ടമിട്ടേക്കാവുന്ന അടുത്തയാള്‍ മുഹമ്മദ് ഷമിയാണ്.
അദ്ദേഹത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിടാന്‍ തന്നെയാണ് സാധ്യത. ഈ രണ്ടു പേര്‍ക്കു വേണ്ടിയും ഉറപ്പായും രംഗത്തിങ്ങുന്ന ചെന്നൈ ചിലപ്പോള്‍ രാഹുല്‍ ചാഹറിനു വേണ്ടിയും ശ്രമിച്ചേക്കുമെന്നും അശ്വിന്‍ വ്യക്തമാക്കി.

ഈ മൂന്നു താരങ്ങള്‍ക്കും കഴിഞ്ഞ ഐപിഎല്‍ സീസണ്‍ അത്ര മികച്ചതായിരുന്നില്ല, ഇവരെല്ലാം കഴിഞ്ഞ മെഗാ ലേലത്തിലാണ് പുതിയ ടീമുകളോടൊപ്പം ചേര്‍ന്നത്. മില്ലറിനും ഷമിക്കും കുറച്ചു മല്‍സരങ്ങള്‍ കളിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ചാഹറിനെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറക്കിയു്ള്ളൂ. ഇതില്‍ ബൗള്‍ ചെയ്തതാവട്ടെ ഒരേയൊരു ഓവര്‍ മാത്രമാണ്.
ഫിനിഷിങ് ശ്രദ്ധിക്കൂ
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണിനെ കൊണ്ടു വരുന്നുണ്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫിനിഷിങ് വിഭാഗം ദുര്‍ബലമാണെന്നും അതില്‍ ശ്രദ്ധിക്കൂയെന്നും ആര്‍ അശ്വിന്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞ തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ചെയ്തത് സിഎസ്‌കെയ്ക്കു മാതൃകയാക്കാമെന്നും അദ്ദേഹം പറയുന്നു.
സഞ്ജു സാംസണിനെ കകൊണ്ടു വരുന്നത് സിഎസ്‌കെയെ സംബന്ധിച്ച് നല്ലതു തന്നെ. ബ്രാന്‍ഡ് ഐഡന്റിക്കൊപ്പം അടുത്ത ക്യാപ്റ്റനെയും ടോപ് ഓര്‍ഡര്‍ ബാറ്ററായ വിക്കറ്റ് കീപ്പറെയുമെല്ലാം അവര്‍ക്കു ലഭിക്കുകയാണ്. പല റോളുകളിലും സഞ്ജു ഫിറ്റായിരിക്കും. പക്ഷെ ടീമിന്റെ അവസ്ഥയെന്താണ്, അവര്‍ക്കു എന്താണ് ആവശ്യം?
അവര്‍ക്കൊരു പവര്‍ ഹിറ്ററെയും ഫിനിഷറെയും നിര്‍ബന്ധമായും വേണം. ആര്‍സിബി ഒരു മൂലയില്‍ നിന്നു ചിരിക്കുന്നുണ്ടാവും. കാരണം അടിസ്ഥാന വിലയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ അവര്‍ക്കു ടിം ഡേവിഡിനെയും റൊമാരിയോ ഷെപ്പേര്‍ഡിനെയും ലഭിച്ചതെന്നും അശ്വിന്‍ വിലയിരുത്തി. അതേസമയം, ചെന്നൈയെ സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ തീര്‍ത്തും ദയീനമായിരുന്നു. ചരിത്രത്തില്‍ ആദ്യമായി അവസാന സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.