Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചങ്കൂറ്റമുണ്ടോ മുംബൈയ്ക്ക്? ഈ മൂന്നു ബോള്‍ഡ് കോള്‍ എടുക്കൂ!! രക്ഷപ്പെടാം

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും നിരാശാജനകമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ തവണ പ്ലേഓഫില്‍ അടിതെറ്റിയ എംഐ ഇത്തവണ അതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു പ്രതീക്ഷിത്തപ്പെട്ടിരുന്നത്.

പക്ഷെ മുംബൈയുടെ പ്രകടനം മുകളിലേക്കല്ല, നേരെ താഴേക്കാണ് കൂപ്പുകുത്തിയത്. സീസണില്‍ ഇതിനകം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും തോറ്റ അവര്‍ക്കു ജയിക്കാനായത് ആദ്യ കളിയില്‍ മാത്രം. പോയിന്റ് പട്ടികയില്‍ മുംബൈ ഇപ്പോള്‍ ഒമ്പതാമതുമാണ്.

JASPRIT BUMRAH

സീസണില്‍ ഇനി ശേഷിച്ച ഒമ്പതു മല്‍സരങ്ങളില്‍ ഏഴെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫ് ഉറപ്പുള്ളൂ. അതിനാല്‍ ബാക്കിയുള്ള ഓരോ മല്‍സരവും അവര്‍ക്കു ഏറെ നിര്‍ണായകമാണെന്നു തന്നെ പറയാം.

പക്ഷെ ഇപ്പോഴത്തെ ബാറ്റിങ്, ബൗളിങ് ലൈനപ്പ് വച്ച് മുംബൈയ്ക്കു തിരിച്ചുവരാന്‍ സാധിക്കുമോയെന്നതും സംശയമാണ്. എന്നാല്‍ വളരെ ബോള്‍ഡായ മൂന്നു ബോള്‍ഡ് കോളുകളെടുത്താല്‍ എംഐയ്ക്കു രക്ഷപ്പെടാം. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ബുംറയ്ക്കു ബ്രേക്ക്

മുംബൈ ഇന്ത്യന്‍സ് ആദ്യമെടുക്കേണ്ട കോള്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഒരു ബ്രേക്ക് നല്‍കുകയെന്നതാണ്. കാരണം കരിയറില്‍ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്.

സീസണില്‍ ഇതിനകം കളിച്ച അഞ്ചു മല്‍സരങ്ങളിലും ഒരു വിക്കറ്റ് പോലും ബുംറയ്ക്കു വീഴ്ത്താനായില്ലെന്നത് ഒരേ സമയം അദ്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണ്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ ശാരീരികവും മാനസികമായുമെല്ലാം മുംബൈയെ ഏറെ തളര്‍ത്തിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ പുതിയ ഊര്‍ജവുമായി തിരിച്ചുവരാന്‍ ബുംറയ്ക്കു ഇപ്പോള്‍ ആവശ്യം ഒരു ഇടവേള തന്നെയാണ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ആദ്യ മൂന്നു മാച്ചിലും വന്‍ ഫ്‌ളോപ്പായ ശേഷം ഒരാഴ്ചയോളം മല്‍സരമില്ലാതെ ബ്രേക്കെടുത്ത് നാട്ടിലേക്കു മടങ്ങിയ സഞ്ജു സാംസണ്‍ രണ്ടാം വരവില്‍ മിന്നിക്കുന്നത് കണ്ടു കഴിഞ്ഞു. സമാനമായൊരു ബ്രേക്കാണ് ബുംറയ്ക്കും ഇപ്പോള്‍ വേണ്ടത്.

അതിനാല്‍ മുംബൈയുടെ അടുത്ത് മൂന്ന്- നാല് മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തിനു ബ്രേക്ക് നല്‍കി കുടുംബത്തോടൊപ്പം അല്‍പ്പസമയം ചെലവിടാന്‍ അനുവദിക്കുകയാണ് വേണ്ടത്. രണ്ടാം വരവില്‍ യഥാര്‍ഥ ബുംറയെ നമുക്കു കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല.

ഹാര്‍ദിക്കിനെ മാറ്റണം

നായകസ്ഥാനത്തു നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഉടന്‍ മാറ്റുകയെന്നതാണ് മുംബൈ ഇന്ത്യന്‍സ് എടുക്കേണ്ട രണ്ടാമത്തെ ബോള്‍ഡ് കോള്‍. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനോ, ധൈര്യം പകരാനോ അദ്ദേഹത്തിനു സാധിക്കുന്നില്ല.

മാത്രമല്ല കളിക്കളത്തില്‍ വളരെ നെഗറ്റീവായ ശരീരഭാഷയുമാണ് ഇപ്പോള്‍ ഹാര്‍ദിക്കിനുള്ളത്. ടീം പ്രതിസന്ധിയിലാവുമ്പോള്‍ ചൂതാട്ടങ്ങള്‍ നടത്താനോ, കളിയിലേക്കു തിരികെ വരാനോയുള്ള ശ്രമങ്ങളൊന്നും അദ്ദേഹത്തില്‍ നിന്നും കാണുന്നില്ല.

ടീമിന്റെ ദയനീയ പ്രകടനം കാരണമുള്ള സമ്മര്‍ദ്ദം ഹാര്‍ദിക്കിന്റെ ബാറ്റിങിനെയും ബൗളിങിനെയുമെല്ലാം സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നാലു ഇന്നിങ്‌സുകളില്‍ നിന്നും വെറും 81 റണ്‍സും രണ്ടു വിക്കറ്റുകളും മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

HARDIK PANDYA MI

ഈ സീസണില്‍ മുംബൈ മുന്നേറണമെങ്കില്‍ രണ്ടിലും ഹാര്‍ദിക്കിന്റെ മികച്ച പ്രകടനങ്ങള്‍ ടീമിനു ആവശ്യമാണ്. ഇതിനായി ക്യാപ്റ്റന്‍സിയുടെ അമിത ഭാരം അദ്ദേഹത്തില്‍ നിന്നും ആദ്യം എടുത്തു മാറ്റേണ്ടതും പ്രധാനമാണ്.

സൂര്യ പുറത്തിരിക്കട്ടെ

സ്റ്റാര്‍ ബാറ്ററും ഇന്ത്യന്‍ ടി20 ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കുകയെന്നതാണ് മുംബൈ ഇന്ത്യന്‍സ് എടുക്കേണ്ട മൂന്നാമത്തെ ബോള്‍ഡ് കോള്‍. ഫോം കണ്ടെത്താനവാതെ വലയുകയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സ്‌കൈ.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 51 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഇത്രയും അനുഭവ സമ്പത്തുള്ള സൂര്യയെപ്പോലെയൊരു ബാറ്ററില്‍ നിന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അതിനാല്‍ അദ്ദേഹത്തെ ഇലവനില്‍ നിന്നൊഴിവാക്കുകയല്ലാതെ മുംബൈയ്ക്കു മുന്നില്‍ മറ്റു വഴികളുമില്ല.

Story first published: Friday, April 17, 2026, 15:04 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+