Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പന്തിന്റെ പഴയ കളികൾ ലക്നൗവിൽ നടക്കില്ല...! പീറ്റേഴ്സന്റെ കടന്നാക്രമണം!

ഐപിഎൽ 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിലെ പരാജയതത്തിന് ശേഷം ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ആർസിബി താരം കെവിൻ പീറ്റേഴ്സൺ. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായിരുന്ന പീറ്റേഴ്സൺ, പന്തിന്റെ ബാറ്റിംഗ് പൊസിഷനിലെ അനാവശ്യ പരീക്ഷണങ്ങളെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലെ വീഴ്ചകളെയുമാണ് ചോദ്യം ചെയ്തത്. ലക്നൗവും ഡൽഹിയും തമ്മിലുള്ള പോരാട്ടത്തിന് മുന്നോടിയായി ജിയോ ഹോട്ട്സ്റ്റാറിലായിരുന്നു പീറ്റേഴ്സന്റെ ഈ 'വെടിപൊട്ടിക്കൽ'.

IPL 2026: ബെഞ്ചിലിരിക്കാൻ താല്പര്യമില്ല! മുംബൈക്ക് അർജുന്റെ മറുപടി; സച്ചിനുമായുള്ള താരതമ്യങ്ങളിൽ പറയാനുള്ളത്
"ഏഴാം നമ്പറിൽ ഇറങ്ങാനല്ല ഇത്രയും തുക നൽകുന്നത്!"

കഴിഞ്ഞ സീസണിൽ ഏക്ന സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരത്തിൽ ഋഷഭ് പന്ത് സ്വയം ഏഴാം നമ്പറിലേക്ക് ഇറങ്ങിയതിനെ പീറ്റേഴ്സൺ പരിഹസിച്ചു. അന്ന് ആയുഷ് ബദോനി, അബ്ദുൾ സമദ്, ഡേവിഡ് മില്ലർ എന്നിവരെ തനിക്ക് മുന്നേ ബാറ്റിംഗിന് അയച്ച പന്ത്, ഇന്നിംഗ്സിലെ അവസാന രണ്ട് പന്തുകൾ മാത്രം ബാക്കിനിൽക്കെയാണ് ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ താരം പുറത്താവുകയും ചെയ്തു.

kevinpetersonrishabhpant

"ഋഷഭ് പന്തിനെപ്പോലൊരു ലോകോത്തര താരം അഞ്ചും ആറും ഏഴും നമ്പറുകളിൽ ബാറ്റ് ചെയ്യേണ്ടവനല്ല. ടി20 ക്രിക്കറ്റിൽ അയാൾ ടോപ്പ് ഓർഡറിൽ ഇറങ്ങി കളി നിയന്ത്രിക്കണം. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി താഴേക്ക് ഇറങ്ങുന്നത് ഒരു നായകന് ചേർന്നതല്ല. ടീമിനെ മുന്നിൽ നിന്ന് നയിച്ച് ജയിപ്പിക്കാനാണ് അയാൾ ശ്രമിക്കേണ്ടത്. ഇത് വെറും പണത്തിന് വേണ്ടിയുള്ള കളിയല്ല, ഉത്തരവാദിത്തത്തിന്റെ കാര്യമാണ്," പീറ്റേഴ്സൺ തുറന്നടിച്ചു.

ലക്നൗവിൽ പുതിയ മാറ്റങ്ങൾ; പന്ത് ഉണരുമോ?

ഇത്തവണ ലക്നൗ സൂപ്പർ ജയന്റ്സ് തങ്ങളുടെ ലോഗോയും ജേഴ്‌സി നിറവും മാറ്റി പുതിയ ഊർജ്ജത്തിലാണ് എത്തിയിരിക്കുന്നത്. പരിക്കുകൾ അലട്ടിയ കഴിഞ്ഞ സീസണുകൾക്ക് ശേഷം ശക്തമായ തിരിച്ചുവരവിനാണ് പന്ത് ശ്രമിക്കുന്നത്. യുവരാജ് സിംഗിനൊപ്പം പരിശീലനം നടത്തിയ പന്ത്, പീറ്റേഴ്സന്റെ വിമർശനങ്ങൾക്ക് മറുപടി നൽകുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ടോസ് നേടുകയും ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ആൻറിച്ച് നോർക്കിയ എന്നിവരെയാണ് ഋഷഭ് പന്ത് വിദേശ താരങ്ങളായി പ്രഖ്യാപിച്ചത്. എന്നാൽ, അതിലൊന്നും എൽഎസ്ജി രക്ഷപ്പെടില്ല എന്ന രീതിയിലായിരുന്നു ഇന്നലത്തെ അവരുടെ പെർഫോമൻസ്.

IPL 2026: രാഹുലിന് പിന്നാലെ പന്തിനും ഗോയങ്കയുടെ 'കൊട്ട്'!; ലക്നൗ ഉടമയ്ക്ക് നേരെ ആരാധക രോഷം, പുകയുന്ന വിവാദം
"ഇതുപോലൊരു വിക്കറ്റിൽ ടോസ് വലിയ കാര്യമല്ല, മഞ്ഞ് (dew) ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ലാത്തതിനാൽ വലിയ മാറ്റങ്ങളൊന്നും സംഭവിക്കില്ല. ഇത് പൂർണ്ണമായും പുതിയൊരു തുടക്കമാണ് - ഞങ്ങൾ ഞങ്ങളുടെ നിറവും ലോഗോയും മാറ്റിയിട്ടുണ്ട്. നെഗറ്റീവ് ചിന്തകളൊന്നുമില്ല, ഞങ്ങൾ നല്ല ആത്മവിശ്വാസത്തിലാണ്, കളത്തിലിറങ്ങാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ പരിക്കിന്റെ ആശങ്കകളുണ്ടായിരുന്നു, എന്നാൽ ഒരു ക്യാപ്റ്റൻ എന്ന നിലയിൽ നിങ്ങൾക്ക് അവയെക്കുറിച്ച് അധികം ആലോചിച്ചിരിക്കാൻ കഴിയില്ല," ടോസ് സമയത്ത് പന്ത് പറഞ്ഞു.

Story first published: Thursday, April 2, 2026, 10:39 [IST]
Other articles published on Apr 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+