For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ബെഞ്ചിലിരിക്കാൻ താല്പര്യമില്ല! മുംബൈക്ക് അർജുന്റെ മറുപടി; സച്ചിനുമായുള്ള താരതമ്യങ്ങളിൽ പറയാനുള്ളത്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ എന്ന നിലയിൽ എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അർജുൻ ടെണ്ടുൽക്കർ. എന്നാൽ തന്റെ കരിയറിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പിതാവുമായുള്ള താരതമ്യങ്ങളെക്കുറിച്ചും അർജുൻ ഇപ്പോൾ നടത്തിയ തുറന്നുപറച്ചിലുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാവുകയാണ്. ഐപിഎൽ 2026-ൽ ലക്നൗ സൂപ്പർ ജയന്റ്സ് (LSG) താരമായ അർജുൻ, സച്ചിന്റെ മകൻ എന്ന നിലയിലുള്ള സമ്മർദ്ദത്തെ എങ്ങനെ നേരിടുന്നു എന്ന് വെളിപ്പെടുത്തി.

IPL 2026: രാഹുലിന് പിന്നാലെ പന്തിനും ഗോയങ്കയുടെ 'കൊട്ട്'!; ലക്നൗ ഉടമയ്ക്ക് നേരെ ആരാധക രോഷം, പുകയുന്ന വിവാദം
"ആരെയും ഒന്നും തെളിയിക്കാനില്ല; ഞാൻ കളിക്കുന്നത് എനിക്ക് വേണ്ടി!"

ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അർജുൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സച്ചിന്റെ പേര് കൂടെയുള്ളത് ഒരു അനുഗ്രഹമാണോ അതോ വെല്ലുവിളിയാണോ എന്ന ചോദ്യത്തിന് അർജുൻ നൽകിയ മറുപടി ശ്രദ്ധേയമാണ്. "മറ്റുള്ളവരുടെ താരതമ്യങ്ങളിലോ പുറത്തുനിന്നുള്ള ശബ്ദങ്ങളിലോ ഞാൻ ശ്രദ്ധിക്കാറില്ല. ഞാൻ ക്രിക്കറ്റ് കളിക്കുന്നത് എന്റെ പാഷന് വേണ്ടിയാണ്, അല്ലാതെ ആർക്കും മുന്നിലും ഒന്നും തെളിയിക്കാൻ വേണ്ടിയല്ല. കഠിനാധ്വാനം ചെയ്യുക, കളി ആസ്വദിക്കുക എന്ന പ്രക്രിയയിൽ മാത്രമാണ് എന്റെ ശ്രദ്ധ," അർജുൻ പറഞ്ഞു.

arjuntendulkar

താൻ തിരഞ്ഞെടുക്കാത്ത താരതമ്യങ്ങൾ തന്നെ വേട്ടയാടുമ്പോഴും അതിനെ മാനസികമായി എങ്ങനെ നേരിടുന്നു എന്നതിനും അർജുന് കൃത്യമായ മറുപടിയുണ്ട്. തന്റെ കഠിനാധ്വാനത്തിൽ വിശ്വസിക്കുകയും കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്യുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഈ 26-കാരൻ ഉറപ്പിച്ചു പറയുന്നു.

മുംബൈ ഇന്ത്യൻസിലെ അവഗണന; തുറന്നടിച്ച് അർജുൻ!

2021 മുതൽ 2025 വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നിട്ടും അർജുന് വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. മികച്ച സ്വിംഗ് ബൗളിംഗ് പുറത്തെടുത്തിട്ടും മുംബൈ ടീം തന്നെ ബെഞ്ചിലിരുത്തിയതിനെക്കുറിച്ച് അർജുൻ തന്റെ വിഷമം പങ്കുവെച്ചു. കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, "അങ്ങനെ ആർക്കാണ് തോന്നാത്തത്? ആരും ബെഞ്ചിലിരിക്കാൻ ആഗ്രഹിക്കില്ല. പക്ഷേ നമുക്ക് ചെയ്യാൻ കഴിയുന്നത് കഠിനാധ്വാനം തുടരുക എന്നത് മാത്രമാണ്. അവസരം ലഭിക്കുമ്പോൾ അത് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കും," എന്നായിരുന്നു അർജുന്റെ മറുപടി.

IPL 2026: റിഷഭ് ഓപ്പണറോ? എന്തൊരു അബദ്ധം!! എല്‍എസ്ജിയെ പഞ്ഞിക്കിട്ട് ചൗള
30 ലക്ഷം രൂപയ്ക്കാണ് അർജുൻ ഇത്തവണ ലക്നൗ സൂപ്പർ ജയന്റ്സിലെത്തിയത്. മുംബൈയിൽ നിന്ന് വ്യത്യസ്തമായി ലക്നൗവിൽ തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി അർജുന്റെ ഈ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ആദ്യ മത്സരത്തിൽ അവസരം ലഭിച്ചില്ലെങ്കിലും വരാനിരിക്കുന്ന പോരാട്ടങ്ങളിൽ താൻ കഴിവ് തെളിയിക്കും എന്ന് അർജുൻ പ്രതീക്ഷിക്കുന്നു. വലിയൊരു ടൂർണമെന്റിന്റെ ഭാ​ഗമാകുമ്പോൾ ഏതെങ്കിലും ഒരു മത്സരത്തിലെങ്കിലും തനിക്ക് മുൻതൂക്കം ലഭിക്കുമെന്നും അർജുൻ കരുതുന്നു. ഉടമ സഞ്ജീവ് ഗോയങ്കയുടെ 'ക്ലാസുകൾക്കിടയിൽ' അർജുന് ടീമിൽ ഇടം ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Story first published: Thursday, April 2, 2026, 9:45 [IST]
Other articles published on Apr 2, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+