Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റിഷഭ് ഓപ്പണറോ? എന്തൊരു അബദ്ധം!! എല്‍എസ്ജിയെ പഞ്ഞിക്കിട്ട് ചൗള

ലഖ്‌നൗ: ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റെസ് ടീം ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ മാറ്റത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പിയൂഷ് ചൗള. ഹോംഗ്രൗണ്ടായ ഏകാന സ്‌റ്റേഡിയത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് എല്‍എസ്ജിക്കു നേരിട്ടത്.

19 ഓവര്‍ പോലും പൂര്‍ത്തിയാക്കാനാതെ വെറും 141 റണ്‍സിനാണ് റിഷഭ് പന്ത് നയിച്ച ടീം ഓള്‍ഔട്ടായത്. എല്‍എസ്ജി ബാറ്റിങ് നിരയില്‍ 30ന് മുകളില്‍ സകോര്‍ ചെയ്യാനായത് വെറും രണ്ടു പേര്‍ക്കു മാത്രമാണ്. 36 റണ്‍സോടെ അബ്ദുള്‍ സമദ് ടോപ്‌സ്‌കോററായപ്പോള്‍ ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് 35 റണ്‍സും നേടി.

RISHABH PANT

റിഷഭിന് എന്തിന് ഓപ്പണിങ്?

ഇന്ത്യന്‍ വിക്കറ്റ് കപ്പര്‍ ബാറ്ററും ക്യാപ്റ്റനുമായ റിഷഭ് പന്തിനെ ഓപ്പണറായി പരീക്ഷിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ തീരുമാനത്തെയാണ് പിയൂഷ് ചൗള രൂക്ഷമായി വിമര്‍ശിച്ചത്. ജിയോ ഹോട്‌സാറ്റാറിലെ കമന്ററിക്കിടെയാണ് എല്‍എസ്ജി എന്തിനാണ് ഇത്തരമൊരു ചൂതാട്ടം നടത്തിയതെന്നു അദ്ദേഹം ചോദിച്ചത്.

മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ സാബ കരീമാണ് കമന്ററി ബോക്‌സില്‍ വച്ച് റിഷഭിനെ ഓപ്പണിങില്‍ പരീക്ഷിച്ച എല്‍എസ്ജിയുടെ തീരുമാനത്തെക്കുറിച്ച് ചൗളയോടു ചോദിച്ചത്. അതിരൂക്ഷമായാണ് ഈ നീക്കത്തെ അദ്ദേഹം കുറപ്പെടുത്തിയത്.

'സത്യസന്ധമായി പറഞ്ഞാല്‍ ഈ തീരുമാനം മനസിലാക്കുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. കളഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി ഓപ്പണിങില്‍ വളരെ നല്ല പ്രകടനമാണ് എയ്ഡന്‍ മാര്‍ക്രവും മിച്ചെല്‍ മാര്‍ഷും കാഴ്ചവച്ചത്. ടീമിനു വളരെ സ്ഥിരതയാര്‍ന്ന തുടക്കങ്ങള്‍ അവര്‍ നല്‍കുകയും ചെയ്തു. അതേസമയം, റിഷഭ് പന്തിനാവട്ടെ ബാറ്റിങില്‍ അത്ര നല്ലൊരു സീസണുമായിരുന്നില്ല'- ചൗള തുറന്നടിച്ചു.

എയ്ഡന്‍ മാര്‍ക്രം കഴിഞ്ഞ സീസണില്‍ ഓപ്പണറായി വളരെ മികച്ച ഫോമിലായിരുന്നു. 50 ശരാശരിയില്‍ 150 പ്ലസ് സ്‌ട്രൈക്ക് റേറ്റോടെ 590 റണ്‍സും സ്‌കോര്‍ ചെയ്തു. വളരെ ശക്തമായൊരു ഓപ്പണിങ് ജോടിയെ എല്‍എസ്ജി തകര്‍ത്തത് ആശ്ചര്യപ്പെടുത്തുന്നതായും ചൗള ചൂണ്ടിക്കാട്ടി.

RISHABH PANT

ദുരന്തമായി റിഷഭ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മിച്ചെല്‍ മാര്‍ഷിനോടൊപ്പമാണ് റിഷഭ് പന്ത് ഓപ്പണറായി കളിക്കാനിറങ്ങിയത്. പക്ഷെ ഈ പരീക്ഷണം അമ്പെ പാളി. വെറും ഒമ്പതു ബോളാണ് റിഷഭ് ക്രീസില്‍ നിന്നത്. ഒരു ഫോറടക്കം നേടിയതാവട്ടെ ഏഴു റണ്‍സ് മാത്രം. 77.78 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റിലാണിത്.

മിച്ചെല്‍ മാര്‍ഷിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് ബൗളറായ മുകേഷ് കുമാറിന്റെ കൈയില്‍ തട്ടിയ ശേഷം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ സ്റ്റംപില്‍ പതിച്ചപ്പോള്‍ റിഷഭ് റണ്ണൗട്ടാവുകയായിരുന്നു.

അതേസമയം ഐപിഎല്ലില്‍ ഇന്നത്തെ മല്‍സരമടക്കം ആറിന്നിങ്‌സുകളിലണ് റിഷഭ് ഓപ്പണറായി കളിച്ചിട്ടുള്ളത്. ഇവയില്‍ തിളങ്ങിയതാവട്ടെ ഒന്നില്‍ മാത്രവുമാണ്. 69 (40 ബോള്‍), 2 (8), 32 (26), 1 (2), 21 (18) എന്നിങ്ങനെയാണ് നേരത്തേ ഓപ്പണറായപ്പോഴുള്ള അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

Story first published: Thursday, April 2, 2026, 0:03 [IST]
Other articles published on Apr 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+