Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ലക്നൗവിൽ പന്ത് ഒരു തടവുപുള്ളി; ആകാശ് ചോപ്രയുടെ തുറന്നുപറച്ചിൽ, ദ്രാവിഡിനും അതൃപ്തി?

ലക്നൗ സൂപ്പർ ജയന്റ്‌സിന്റെ (LSG) നായകനായി റിഷഭ് പന്ത് മറ്റൊരു ഐപിഎൽ സീസണിന് കൂടി തയ്യാറെടുക്കുകയാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം എന്ന നിലയിൽ ഒരൊറ്റ വെടിക്കു രണ്ട് പക്ഷി എന്ന പോലെ രണ്ട് ലക്ഷ്യങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. ടീമിനെ കിരീടത്തിലേക്ക് നയിക്കുക എന്നത് നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കടമയാണെങ്കിൽ, ബാറ്റർ എന്ന നിലയിൽ തന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കുക എന്നത് വ്യക്തിപരമായ വെല്ലുവിളിയാണ്.

IPL 2026: ബാറ്റ് മാറ്റിവെച്ച് കോലി പന്തെടുത്തു; വിറപ്പിച്ച് ആ തീപ്പൊരി ബൗണ്‍സര്‍! നെറ്റ്‌സില്‍ കൂട്ടച്ചിരി
ഐപിഎൽ 2026-ന് തൊട്ടുമുമ്പ് ലക്നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പന്ത് തന്റെ 'അൺഓർത്തഡോക്സ്' ശൈലിയുടെയും സ്വന്തം പ്രശസ്തിയുടെയും തടവുകാരനാണെന്നും ഇതാണ് താരത്തിന് തിരിച്ചടിയാകുന്നതെന്നും ചോപ്ര നിരീക്ഷിച്ചു. ഐപിഎല്ലിലെ ഏറ്റവും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയ താരത്തിന് ഇത്തവണ തന്റെ ഫോം തെളിയിക്കേണ്ടത് അനിവാര്യമാണ്.

aakashchopraandrishabhpantipl

"സ്വന്തം ശൈലി പന്തിന് വില്ലനാകുന്നു!"

ബാറ്റിംഗിൽ പന്ത് പുലർത്തുന്ന അമിത ആക്രമണശൈലി പലപ്പോഴും പരാജയപ്പെടുന്നതിനെയാണ് ചോപ്ര വിരൽ ചൂണ്ടുന്നത്. "റിഷഭ് പന്ത് നേരിടുന്ന വിമർശനങ്ങൾ ന്യായമാണ്. സാഹചര്യത്തിനനുസരിച്ച് നിലയുറപ്പിച്ചു കളിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. കഴിഞ്ഞ സീസണിലും ഫോം വീണ്ടെടുക്കാൻ അവസരമുണ്ടായിട്ടും അനാവശ്യ ഷോട്ടുകൾ കളിച്ച് അദ്ദേഹം വിക്കറ്റ് കളഞ്ഞു," ചോപ്ര ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു. ടി20 ലോകകപ്പ് ജേതാവായ ടീമിലുണ്ടായിട്ടും ഇപ്പോൾ ഇന്ത്യൻ ടീമിൽ നിന്ന് പന്ത് പൂർണ്ണമായും പുറത്താണെന്ന കാര്യവും ചോപ്ര ഓർമ്മിപ്പിച്ചു.

രാഹുൽ ദ്രാവിഡും പന്തിന്റെ ശൈലിയും!

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് പോലും പന്തിന്റെ ബാറ്റിംഗ് സമീപനത്തിൽ അതൃപ്തിയുണ്ടായിരുന്നുവെന്ന് ചോപ്ര വെളിപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റിൽ പന്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ച് ദ്രാവിഡ് പലതവണ സംസാരിച്ചിരുന്നു. മിക്കവരും കാണുന്നതുപോലെയല്ല പന്ത് ക്രിക്കറ്റിനെ കാണുന്നത്. ആ വ്യത്യസ്തത ചിലപ്പോൾ ഗുണകരമാകുമ്പോൾ മറ്റു ചിലപ്പോൾ ടീമിന് വലിയ ബാധ്യതയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

IPL 2026: സഞ്ജുവിനൊപ്പം കളിച്ചിരുന്ന താരം, ഇന്ന് ആർസിബി ഉടമ, തിരിച്ചുവരവെന്നാൽ ആര്യമാന്റേത് പോലാവണം
യുവരാജ് സിംഗിന്റെ കൈകളിലേക്ക്!

തന്റെ കരിയറിലെ പ്രതിസന്ധി മറികടക്കാൻ മുൻ താരം യുവരാജ് സിംഗിന്റെ സഹായം തേടാൻ പന്ത് തീരുമാനിച്ചിരിക്കുകയാണ്. അഭിഷേക് ശർമ്മയെയും പ്രഭ്സിമ്രാൻ സിംഗിനെയും പോലുള്ള യുവതാരങ്ങളെ പരിശീലിപ്പിക്കുന്ന യുവിക്ക് പന്തിന്റെ ബാറ്റിംഗിലും മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ചോപ്ര പ്രത്യാശ പ്രകടിപ്പിച്ചു. 2025 നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റിലാണ് പന്ത് അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്.

ഐപിഎൽ 2026-ൽ ലക്നൗവിനെ നയിക്കുമ്പോൾ പന്തിന്റെ ബാറ്റിംഗിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ പരിക്കിന്റെ പിടിയിൽ നിന്നും തിരിച്ചുവന്ന റിഷഭ് പന്തിന് ആദ്യ മത്സരം മുതൽ പാളിയിരുന്നു. അവസാന മത്സരത്തിൽ മനോഹരമായ സെഞ്ച്വറി നേടിയെങ്കിലും അതല്ലാതെ റിഷഭിന്റെ കീശയിൽ മികച്ച ഒരു ഇന്നിങ്സ് പോലുമില്ല.

Story first published: Wednesday, March 25, 2026, 19:12 [IST]
Other articles published on Mar 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+