IPL 2026: ബാറ്റ് മാറ്റിവെച്ച് കോലി പന്തെടുത്തു; വിറപ്പിച്ച് ആ തീപ്പൊരി ബൗണ്‍സര്‍! നെറ്റ്‌സില്‍ കൂട്ടച്ചിരി
വർഷങ്ങളേറെയായി, വിരാട് കോഹ്‍ലി എന്ന താരം ക്രിക്കറ്റ് ആരാധകരെ ഉന്മാദത്തിലാഴ്ത്താൻ തുടങ്ങിയിട്ട്. തന്റെ അതിമനോഹരമായ ബാറ്റിങ് ശൈലി കൊണ്ട് വിരാട് മൈതാനത്ത് കാണിക്കാത്ത മായാജാലങ്ങൾ ഇല്ലെന്ന് തന്നെ പറയാം. എന്നൽ ഇപ്പോഴിതാ, ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) പരിശീലനത്തിനിടെ സൂപ്പർ താരം വിരാട് കോഹ്‌ലി ബാറ്റിംഗിന് പകരം പന്തുകൊണ്ട് വിസ്മയിപ്പിക്കുന്ന കാഴ്ച ഇപ്പോൾ ട്രെൻഡിങ്ങാണ്. വലംകൈയ്യൻ മീഡിയം പേസ് ബൗളർ കൂടിയായ കോഹ്‌ലി, നെറ്റ്സിൽ തന്റെ ഓപ്പണിംഗ് പാർട്ണറായ ഫിൽ സാൾട്ടിന് പന്തെറിഞ്ഞു കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പത്ത് വർഷം മുമ്പാണ് കോഹ്‌ലി അവസാനമായി ഐപിഎല്ലിൽ പന്തെറിഞ്ഞത്. വരാനിരിക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ ശനിയാഴ്ച (മാർച്ച് 28) സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുന്ന സാൾട്ടിനെ താളം കണ്ടെത്താൻ സഹായിക്കുകയായിരുന്നു കോഹ്‌ലി. സാൾട്ടിന്റെ ബാറ്റിംഗിനെ പ്രശംസിച്ച കോഹ്‌ലി, താൻ കുറച്ച് ബൗൺസറുകൾ എറിയണോ എന്ന് ചോദിക്കുകയും തൊട്ടുപിന്നാലെ ഒരു തകർപ്പൻ ബൗൺസർ എറിയുകയും ചെയ്തു. ഇംഗ്ലണ്ട് താരമായ സാൾട്ട് കഷ്ടിച്ചാണ് ഈ പന്തിൽ നിന്ന് ഒഴിഞ്ഞുമാറിയത്.

നിലവിൽ ആർസിബി നേരിടുന്ന ബൗളിംഗ് പ്രതിസന്ധി പരിഗണിക്കുമ്പോൾ കോഹ്‌ലിയുടെ ഈ ബൗളിംഗ് കഴിവ് ടീമിന് ഗുണകരമായേക്കാം. പരിക്കിനെത്തുടർന്ന് ജോഷ് ഹേസൽവുഡിന്റെ സേവനം ആദ്യ ഘട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് ലഭിക്കില്ല. ലങ്കൻ താരം നുവാൻ തുഷാരയ്ക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതുവരെ എൻഒസി (NOC) ലഭിച്ചിട്ടില്ല. കൂടാതെ, വ്യക്തിപരമായ കാരണങ്ങളാൽ ഇടംകൈയ്യൻ പേസർ യാഷ് ദയാൽ ഈ സീസണിൽ ഉടനീളം കളിക്കില്ല.
2023-ൽ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു വിരാട് കോഹ്‌ലിയുടെ അവസാന ബൗളിംഗ് പ്രകടനം
വിരാട് കോഹ്‌ലി അവസാനമായി ഒരു മത്സരത്തിൽ പന്തെറിഞ്ഞത് ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെയായിരുന്നു, എന്നാൽ അത് ഇന്ത്യൻ ടീമിന് വേണ്ടിയായിരുന്നു. 2023 ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യ 410 റൺസ് അടിച്ചുകൂട്ടിയതിന് പിന്നാലെ അന്നത്തെ നായകൻ രോഹിത് ശർമ്മയാണ് കോഹ്‌ലിയെ പന്തേൽപ്പിച്ചത്. മൂന്ന് ഓവർ എറിഞ്ഞ കോഹ്‌ലി 13 റൺസ് മാത്രം വിട്ടുകൊടുത്ത് ഡച്ച് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്‌സിന്റെ വിക്കറ്റും വീഴ്ത്തി. അന്ന് ഗാലറിയിൽ നിന്ന് "കോഹ്‌ലിക്ക് ബൗളിംഗ് നൽകൂ" എന്ന മുദ്രാവാക്യങ്ങൾ ആവേശത്തോടെ ഉയർന്നിരുന്നു.
യുവരാജിന്റെ ഏഴയലത്ത് എത്തില്ല! അഭിഷേകിനെ റീൽസ് താരമെന്ന് കളിയാക്കി യോഗ്രാജ് സിങ്, വൻ വിമർശനം
ബൗളിങ്ങളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടെങ്കിലും ബാറ്റിങ്ങിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ആർസിബി ഡബിൾ സ്ട്രോങ്ങാണ്. ഫിൽ സാൾട്ടും വിരാട് കോഹ്‍ലിയും ചേർന്ന് നയിക്കുന്ന ബാറ്റിങ് നിര എന്തിനും പോന്നതാണ്. ഡൊമസ്റ്റിക് മത്സരങ്ങളിൽ മിന്നും ഫോമിൽ ബാറ്റ് ചെയ്യുന്ന ദേവ്ദത്ത് പടിക്കൽ, നായകൻ രജത് പട്ടീധാർ എന്നിവരും ആർസിബി ക്യാമ്പിൽ പ്രതീക്ഷകൾ നൽകുന്ന താരങ്ങളാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications