Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈ ജയത്തിന് പിന്നില്‍ അശ്വിന്‍!! ആ ഉപദേശം കൃത്യമായി ചെയ്തു, വൈറലായി വീഡിയോ

അഹമ്മദാബാദ്: കാത്തു കാത്തിരുന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. തുടര്‍ച്ചയായ നാലു തോല്‍വികളുടെ ക്ഷീണം തീര്‍ത്താണ് ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ ഗ്രൗണ്ടില്‍ മുംബൈ തരിപ്പണമാക്കി. ലീഗിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്നും എംഐ ഒറ്റയടിക്കു ഏഴംസ്ഥാനത്തേക്കും ഉയര്‍ന്നു.

99 റണ്‍സിന്റെ ആധികാരിക വിജയമാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. എംഐ നല്‍കിയ 200 റണ്‍സെന്ന ലക്ഷ്യം ജിടിക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. 15.5 ഓവറില്‍ വെറും 100 റണ്‍സിനു അവര്‍ കൂടാരവും കയറി. സീസണിലെ ഏറ്റവും മികച്ച ബൗളിങ് ്പ്രകടനമായിരുന്നു എംഐ ഈ കളിയില്‍ പുറത്തെടുത്തത്.

R ASHWIN

അതിനിടെ മുംബൈയുടെ ഈ ഗംഭീര വിജയത്തിനും പിന്നും തിരിച്ചുവരവിനും പിന്നില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിനാണോയെന്ന സംശയങ്ങളാണ് ഉയരുന്നത്. കാരണം കളിക്കുമുമ്പ് തന്നെ അദ്ദേഹം നല്‍കിയ ചില ഉപദേശങ്ങള്‍ അതു പോലെ ചെയ്താണ് മുംബൈ ഇറങ്ങിയതെന്നു കാണാം. ടീമില്‍ വരുത്തിയ ആ മാറ്റങ്ങള്‍ വലിയ വിജയമാവുകയും ചെയ്തു.

അശ്വിന്റെ ഉപദേശമെന്ത്?

മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുളള മല്‍സരത്തിനു തലേ ദിവസം സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു എംഐ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ആര്‍ അശ്വിന്‍ പറഞ്ഞത്.

ടീമില്‍ ചില അഴിച്ചുപണികള്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. അതേ പോലെ തന്നെയാണ് ജിടിക്കെതിരായ കളിയില്‍ എംഐ ഇറങ്ങുകയും ചെയ്തത്. അശ്വിന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

'ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നാളത്തെ മല്‍സരത്തില്‍ അശ്വനി കുമാറിനെ മുംബൈ ഇന്ത്യന്‍സിന്റെ ടീമിലേക്കു കൊണ്ടുവരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൂടാതെ മിച്ചെല്‍ സാന്റ്‌നര്‍, അല്ലാ ഗസന്‍ഫര്‍ എന്നീ രണ്ടു പേരെയും ഒരുമിച്ച് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും വേണം. ബൗളിങില്‍ കുറച്ചു കൂടി എനര്‍ജി കൊണ്ടു വരണം.

ന്യൂബോള്‍ എറിയാന്‍ ജസ്പ്രീത് ബുംറയെയും ഹാര്‍ദിക് പാണ്ഡ്യയെയും ഉപയോഗിക്കൂ. അശ്വനിയും രണ്ടു സ്പിന്നമാരും കളിക്കട്ടെ. അവരെ പിന്തുണയ്ക്കണം. മുംബൈയ്ക്കു ബൗളിങ് ഇനിയും ശരിയാക്കിയെടുക്കാന്‍ കഴിയും. കാരണം അവരുടെ ടീമിലും ബാറ്റിങിലുമെല്ലാം കരുത്തുണ്ട്'- ഇങ്ങനെയായിരുന്നു അശ്വിന്റെ വാക്കുകള്‍.

എംഐ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അശ്വിന്‍. വീഡിയോ കാണാം

ജിടിയുമായി നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മുംബൈ ടീം അക്ഷരാര്‍ഥത്തില്‍ ഇതു തന്നെയാണ് ചെയ്തത്. അശ്വിന്റെ ഉപദേശം അതേ പടി അനുസരിച്ചതു പോലെയായായിരുന്നു അവരുടെ നീക്കങ്ങള്‍. സീസണിലാദ്യമായി അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസറായ അശ്വനിയെ മുംബൈ കളിപ്പിച്ചു.

ASHWANI KUMAR

കൂടാതെ സാന്ററെയും ഗസന്‍ഫറിനെയും ഒരുമിച്ച് പരീക്ഷിക്കുകയും ചെയ്തു. ഇതുകൊണ്ടും തീര്‍ന്നില്ല. സീസണിലാദ്യമായി ന്യൂബോള്‍ എറിയാന്‍ ബുംറയെത്തുന്നതിനും മല്‍സരം സാക്ഷിയായി. രണ്ടാം ഓവര്‍ എറിഞ്ഞത് ഹാദിക് തന്നെ.

ഈ മാറ്റങ്ങളെല്ലാം എംഐയുടെ വിജയത്തില്‍ നിര്‍ണായകമായി മാറി. സീസണിലെ ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും ഒരു വിക്കറ്റ് പോലുമെടുത്തിട്ടില്ലാത്ത ബുറ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സായ് സുദര്‍ശനെ മടക്കി. രണ്ടാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ജോസ് ബട്‌ലറിനെ (5) ഹാര്‍ദിക് വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ജിടിയുടെ മുനയൊടിഞ്ഞു.

അതിനു ശേഷം അശ്വനിയുടെ ഊഴമായിരുന്നു. നാലു വിക്കറ്റുകളുമായി അദ്ദഹേം ജിടി ബാറ്റിങ് നിരയുടെ നടുവൊടിച്ചു. സാന്റ്‌നറെയും ഗസന്‍ഫറെയും ഒരുമിച്ച് പരീക്ഷിച്ചതും മാസ്റ്റര്‍ സ്‌ട്രോക്കായി മാറി. രണ്ടു വീതം വിക്കറ്റുകള്‍ ഇരുവരും നേടുകയും ചെയ്തു.

Story first published: Tuesday, April 21, 2026, 11:30 [IST]
Other articles published on Apr 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+