Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: റുതു, മാത്രെ, ഇപ്പോള്‍ സഞ്ജുവും! ഇനി വേണ്ടത് ഒറ്റക്കാര്യം, കിരീടമുറപ്പെന്ന് അശ്വിന്‍

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീട സാധ്യതകളെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ആറാം കിരീടമെന്ന റെക്കോര്‍ഡ് ലക്ഷ്യം മോഹിച്ചായിരിക്കും റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ ചെന്നൈയുടെ മഞ്ഞപ്പടയിറങ്ങുക.

കഴിഞ്ഞ കുറച്ചു സീസണുകളായി ഐപിഎല്ലില്‍ ചെന്നൈയുടെ പ്രകടനം പരിതാപകരമാണ്. അവസാന എഡിഷനില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലേക്കും അവര്‍ കൂപ്പുകുത്തി. ടൂര്‍ണമെന്റി്‌ന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നാണക്കേട് ചെന്നൈക്കു നേരിട്ടത്.

RUTURAJ GAIKWAD

ചെന്നൈക്ക് കിരീടമുറപ്പ്

മികച്ച ഇന്ത്യന്‍ താരങ്ങളടങ്ങുന്ന അതിക്തമായ ബാറ്റിങ് ലൈനപ്പാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുതിയ സീസണിലുള്ളത്. കഴിഞ്ഞ സീസണിന്റെ പകുതിയോടെ ഇഞ്ചുറി റീപ്ലേസ്‌മെന്റായ എത്തിയ സൗത്താഫ്രിക്കന്‍ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസ്, ഇന്ത്യന്‍ ജൂനിയര്‍ ടീം ക്യാപ്റ്റന്‍ ആയുഷ് മാത്രെ എന്നിവര്‍ സിഎസ്‌കെയുടെ സ്ഥിരം താരങ്ങളായി മാറിക്കഴിഞ്ഞു.

കൂടാതെ ട്രേഡ് വിന്‍ഡോയിലെ സര്‍പ്രൈസ് നീക്കത്തിലൂെട രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെയും അവര്‍ സ്വന്തമാക്കുകയും ചെയ്തു. ഇതോടെയാണ് ചെന്നൈ വീണ്ടുമൊരു കിരീടവും സ്വപ്‌നം കാണാന്‍ തുടങ്ങിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് െൈലനപ്പിന് അസാധാരണ പവറുണ്ടെന്നാണ് മുന്‍ താരം കൂടിയായ ആര്‍ അശ്വിന്റെ അഭിപ്രായം. റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, സഞ്ജു സാംസണ്‍ ഈ മൂന്നു പേര്‍ക്ക് കൂടി അടുത്ത എഡിഷനില്‍ 1000 റണ്‍സ് കുറിക്കാനായാല്‍ സിഎസ്‌കെ ആറാം കിരീടമുയര്‍ത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് അശ്വിന്റെ വമ്പന്‍ പ്രവചനം.

അതേസമയം, സിഎസ്‌കെയ്ക്കായി ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് റുതുരാജ്. പരിക്കുകള്‍ അലട്ടിയ കഴിഞ്ഞ സീസണില്‍ മാത്രമാണ് അദ്ദേഹം നിരാശപ്പെടുത്തിയത്. വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കഴിഞ്ഞ തവണ റുതു കളിച്ചുള്ളൂ. നേടിയത് 122 റണ്‍സുമാണ്.

എന്നാല്‍ അതിനു മുമ്പുള്ള നാലു സീസണുകളെടുത്താല്‍ മൂന്നു തവണയും 500 പ്ലസ് റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടയത്. റുതുരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു 2021ലേത്. 16 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കം 635 റണ്‍സായിരുന്നു റുതുരാജിന്റെ സമ്പാദ്യം.

SANJU SAMSON

പക്ഷെ 2022ല്‍ പ്രകടനത്തില്‍ ചെറിയ ഇടിവുണ്ടായി. 14 കളിയില്‍ മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം നേടിയത് 368 റണ്‍സാണ്. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു സീസണുകളിലും അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തു.

2023ല്‍ 16 കളിയില്‍ നിന്നു റുതുരാജ് നേടിയത് 590 റണ്‍സാണ്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 24ല്‍ വീണ്ടും 550പ്ലസ് റണ്‍സിനു മുകളില്‍ അദ്ദേഹം അടിച്ചെടുത്തു. 14 കളിയിലെ സമ്പാദ്യം 583 റണ്‍സാണ്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റിയുമടക്കാണിത്.

അതേസമയം, സഞ്ജുവിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ ഏറ്റവും മികച്ച പ്രകടനം കണ്ടത് 2024ലായിരുന്നു. 16 കളിയില്‍ അഞ്ചു ഫിഫ്റ്റികളടക്കം 531 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. ഒരു സീസണില്‍ സഞ്ജു 500ന് മുകളില്‍ നേടിയതും അഞ്ചു ഫിഫ്റ്റികള്‍ കുറിച്ചതും ആദ്യമായിരുന്നു. സമാനമായ പ്രകടനമായിരിക്കും ചെന്നൈക്കൊപ്പമുള്ള ആദ്യ സീസണില്‍ അദ്ദേഹം ലക്ഷ്യമിടുക.

Story first published: Tuesday, January 13, 2026, 6:53 [IST]
Other articles published on Jan 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+