Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോഹിത്തല്ല, ഇംപാക്ട് സബ് അവന്‍!! മുംബൈക്ക് ഈ 11, തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. മിനി താരലേലത്തിനു മുന്നോടിയായി നിലനില്‍ത്തിയ കളിക്കാരു െലിസ്റ്റ് എംഐ പുറത്തു വിട്ടു കഴിഞ്ഞു. കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയ അവര്‍ ടീമിനൊപ്പം വലിയ ഭാവിയില്ലാത്തവരെ മാത്രമേ കൈവിട്ടിട്ടുള്ളൂ,

അടുത്ത ലേലത്തിനു മുമ്പ് പഴ്‌സില്‍ ഏറ്റവും കുറച്ചു പണമുള്ള ടീം കൂടിയാണ് മുംബൈ. വെറും 2.75 കോടി രൂപ മാത്രമേ ഇനി അവരുടെ പക്കല്‍ ബാക്കിയുള്ളൂ. അതിനാല്‍ ലേലത്തില്‍ മൂല്യം കുറഞ്ഞ ചില താരങ്ങളെ മാത്രമാവും മുംബൈ നോട്ടമിട്ടേക്കുക.

IRFAN PATHAN

മുംബൈയുടേത് സൂപ്പര്‍ ടീം

പുതിയ സീസണിനു മുമ്പുള്ള ടീമുകളെയെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവും കെട്ടുറപ്പും ബാലന്‍സുള്ള സംഘമാണ് മുംബൈ ഇന്ത്യന്‍സിന്റേതെന്നു ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ലേലത്തില്‍ ചില ഫിനിഷിങ് ടച്ചുകള്‍ മാത്രമേ ഇനി മുംബൈ ടീമില്‍ ആവശ്യമുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം യൂട്യൂബ് ചാനലില്‍ മുംബൈ സ്‌ക്വാഡിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു സമാനമായ സാഹചര്യമാണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിലുമുള്ളത്. അവരുടെ ടീം പൂര്‍ണമായി സെറ്റായിക്കഴിഞ്ഞു. എല്ലാ ഏരിയയും കവര്‍ ചെയ്തിട്ടുമുണ്ട്.

പഴ്‌സില്‍ ഇത്രയും ചെറിയ തുക വച്ച് ലേലത്തില്‍ മുംബൈ എന്താണ് ചെയ്യാന്‍ പോവുന്നതെന്നു നിങ്ങള്‍ വണ്ടറടിക്കുന്നുമുണ്ടാവും. പക്ഷെ അവര്‍ എല്ലായ്പ്പോഴും തൊപ്പിയില്‍ നിന്നും ഒരു മുയലിനെ പുറത്തെടുക്കും. അതൊരു മാജിക്കാണ്. എല്ലാവരെയും സര്‍പ്രൈസ് ചെയ്യാന്‍ സാധിക്കുന്ന ഒരു താരത്തെ മുംബൈ കണ്ടെത്തുകയും ചെയ്യുമെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

മുംബൈ 11ല്‍ ഇവര്‍

മുംബൈ ഇന്ത്യന്‍സിന്റെ പ്ലെയിങ് ഇലവവില്‍ ഇര്‍ഫാന്‍ പഠാന്‍ കൊണ്ടുവന്ന ഏറ്റവും വലിയ സര്‍പ്രൈസ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇംപാക്ട് പ്ലെയറാക്കി മാറ്റിയെന്നതാണ്. കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മല്‍സസരങ്ങളിലും ഈ റോളില്‍ കളിച്ചത് മുന്‍ ക്യാപ്റ്റുനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയായിരുന്നു.

ബാറ്റിങില്‍ മാത്രമേ ഹിറ്റ്മാന്‍ കളിച്ചിരുന്നുള്ളൂ. പിന്നീട് അദ്ദേഹത്തെ പിന്‍വലിച്ച് ഇംപാക്ട് പ്ലെയറായി ബൗളറെ കൊണ്ടു വരികയെന്ന തന്ത്രമാണ് മുംബൈ പരീക്ഷിച്ചത്. ഈ ഗെയിം പ്ലാന്‍ അവര്‍ക്കു ഗുണവും ചെയ്്തിട്ടുള്ളതയി കാണാം.

രോഹിത്തും സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റയാന്‍ റിക്കെല്‍റ്റനുമാണ് ഇര്‍ഫാന്‍ തിരഞ്ഞെടുത്ത മുംബൈയുടെ ഓപ്പണിങ് ജോടികള്‍. കഴിഞ്ഞ തവണ ക്ലിക്കായ ഓപ്പണിങ് കോമ്പിനേഷന്‍ കൂടിയാണിത്. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാമനായി വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവും കളിക്കും. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് തൊട്ടു പിറകെ ക്രീസിലെത്തുക.

MI

അതിനു ശേഷം ട്രേഡിങ് വിന്‍ഡോയില്‍ മുംബൈ വാങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡാണുള്ളത്. പിന്നാലെ ഫിനിഷിങിനു നമാന്‍ ധിറുണ്ടാവും. അടുത്തത് രണ്ടും ഓള്‍റൗണ്ടര്‍മാരാണ്.

ട്രേഡിങ് വിന്‍ഡോയില്‍ മുംബൈ റാഞ്ചിയ ശര്‍ദ്ദുല്‍ ടാക്കൂറാണ് ഇതിലൊരാള്‍. അടുത്തതായി ന്യൂസിലാന്‍ഡിന്റെ മിച്ചെല്‍ സാന്റ്‌നര്‍, സൗത്താഫ്രിക്കയുടെ കോര്‍ബിന്‍ ബോഷ് എന്നിവരിലൊരാളെ ഇറക്കാമെന്നും ഇര്‍ഫാന്‍ നിര്‍ദേശിക്കുന്നു,

യുവ സിന്നറായ മായങ്ക് മാര്‍ക്കാണ്ഡെയാണ് പത്താമന്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും ട്രേഡിങ് വിന്‍ഡോയില്‍ മുംബൈ വാങ്ങിയ താരമാണ് അദ്ദേഹം. പതിനൊന്നാമായി ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെയും ഇര്‍ഫാന്‍ ഉള്‍പ്പെടുത്തി. ഇംപാക്ട് പ്ലെയറായി ബുംറ 12ാമനാവുകയും ചെയ്തു.

ഇര്‍ഫാന്റെ മുംബൈ 11

രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, നമന്‍ ധിര്‍, ശര്‍ദുല്‍ ടാക്കൂര്‍, മിച്ചെല്‍ സാന്റ്‌നര്‍ / കോര്‍ബിന്‍ ബോഷ്, മായങ്ക് മാര്‍ക്കാണ്ഡെ, ട്രെന്റ് ബോട്ട്.

ഇംപാക്ട് പ്ലെയര്‍- ജ,സ്പ്രീത് ബുംറ.

Story first published: Tuesday, November 18, 2025, 16:14 [IST]
Other articles published on Nov 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+