For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഐപിഎല്ലിന്റെ കാലം കഴിഞ്ഞു, ഇനി പിഎസ്എല്‍ എല്ലാവരും കാണും; ഹസന്‍ അലി പറയുന്നു

കറാച്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ലീഗുകളിലൊന്നാണ് ഐപിഎല്‍. ആരാധക പിന്തുണകൊണ്ടും താരങ്ങളുടെ സാന്നിധ്യംകൊണ്ടും സാമ്പത്തിക ലാഭംകൊണ്ടുമെല്ലാം ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഐപിഎല്ലുള്ളത്. 10 ടീമുകള്‍ പങ്കെടുക്കുന്ന ഐപിഎല്ലില്‍ വലിയ വ്യൂവര്‍ഷിപ്പുമുണ്ട്. എല്ലാംകൊണ്ടും അത്യുന്നതങ്ങളിലാണ് ഇപ്പോള്‍ ഐപിഎല്‍ ഉള്ളതെന്ന് പറയാം. ഐപിഎല്ലിന് ശേഷം ഇതേ മാതൃകയില്‍ പല ക്രിക്കറ്റ് ടൂര്‍ണമെന്റുകളും വന്നിട്ടുണ്ട്.

എന്നാല്‍ ഇവക്കൊന്നും ഐപിഎല്ലിന്റെ ഏഴയലത്ത് പോലും എത്താനായില്ലെന്നതാണ് വസ്തുത. ഐപിഎല്ലിന്റെ മാതൃകയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊണ്ടുവന്ന ടൂര്‍ണമെന്റാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍). പാകിസ്താന്‍ താരങ്ങള്‍ക്കൊപ്പം വളരെ ചുരുക്കം വിദേശ താരങ്ങള്‍ മാത്രമാണ് ഐപിഎല്‍ കളിക്കുന്നത്. ഇതില്‍ പ്രമുഖരായ വിദേശ താരങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. ആരാധക പിന്തുണയിലും സാമ്പത്തിക മേഖലയിലും ഐപിഎല്ലിനെക്കാള്‍ വളരെ പിന്നിലാണ് പിഎസ്എല്‍.

താരങ്ങളുടെ പ്രതിഫലം നോക്കുമ്പോള്‍ വലിയ വ്യത്യാസം കാണാനാവും. ഐപിഎല്ലില്‍ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം 15 കോടിക്ക് മുകളിലാണെങ്കില്‍ പിഎസ്എല്ലില്‍ ഇത് ഒന്നരക്കോടി മാത്രമാണ്. ഇപ്പോഴിതാ ഇനി ആരും ഐപിഎല്‍ കാണില്ലെന്നും എല്ലാവരും പിഎസ്എല്‍ കാണുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്താന്‍ പേസറായ ഹസന്‍ അലി.

ആരാധകര്‍ നല്ല ക്രിക്കറ്റിനൊപ്പം

നല്ല ക്രിക്കറ്റ് കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ എവിടെയാണോ മികച്ച ക്രിക്കറ്റുള്ളത് ഇത് കാണാന്‍ ആരാധകരുണ്ടാവും. പിഎസ്എല്ലില്‍ മികച്ച ക്രിക്കറ്റ് കാഴ്ചവെച്ചാല്‍ എല്ലാവരും ഐപിഎല്‍ വിട്ട് പിഎസ്എല്‍ കാണാന്‍ വരുമെന്നാണ് ഹസന്‍ അലി പറയുന്നത്. പാകിസ്താന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ അഞ്ച് ദിവസംകൊണ്ടാണ് പാകിസ്താന്‍ പുറത്തായത്.

സമീപകാലത്ത് കളിച്ച എല്ലാ മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാകിസ്താന്‍ നടത്തിയത്. ഇതിനേയും ഹസന്‍ അലി വിമര്‍ശിച്ചു. ദേശീയ ടീമിന്റെ പ്രകടനം മോശമായാല്‍ ഫ്രാഞ്ചൈസി ലീഗിനും പിന്തുണ കുറയുമെന്നാണ് ഹസന്‍ അലി ഓര്‍മ്മിപ്പിക്കുന്നത്. പാകിസ്താന്‍ മികച്ച പ്രകടനം നടത്തിയാല്‍ പിഎസ്എല്ലിന്റെ നിലവാരം സ്വാഭാവികമായും ഉയരുമെന്നാണ് ഹസന്‍ പറയുന്നത്. എന്നാല്‍ നിലവിലെ പ്രകടനങ്ങള്‍ വളരെ മോശമാണ്.

ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങള്‍ വന്നിട്ടുണ്ട്. അവര്‍ക്ക് അല്‍പ്പം സമയം നല്‍കണം. ടീം മാനേജ്‌മെന്റിനും സമയം ആവശ്യമാണ്. എവിടെയൊക്കെയാണോ പിഴക്കുന്നത് അവിടെയെല്ലാം മെച്ചപ്പെടുത്തേണ്ടതായുണ്ട്. പാകിസ്താന് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് ഹസന്‍ അലി പറയുന്നത്. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിന് ഐപിഎല്ലിന്റെ നിലവാരത്തിലേക്കെത്താന്‍ ഒരിക്കലും സാധിക്കില്ലെന്ന് നിസംശയം പറയാം. ബിബിഎല്‍ പോലും ഐപിഎല്ലിന് പിന്നിലാണെന്നതാണ് വസ്തുത.

ipl 2025

ഐപിഎല്‍ എന്തുകൊണ്ട് ഇത്രയും ഹിറ്റായി?

2008ലെ ടി20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഐപിഎല്‍ വരുന്നത്. അതിവേഗ ക്രിക്കറ്റിനെ ആഗ്രഹിക്കുന്ന പുതിയ കാലത്തിലേക്ക് ഏറ്റവും ആദ്യം എത്തിയ ഫ്രാഞ്ചൈസി ലീഗിലെ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഐസിസിയില്‍ ബിസിസി ഐക്കുള്ള സ്വാധീനമാണ് ഇത്രയും വേഗം ഐപിഎല്‍ ഹിറ്റാക്കിയതെന്ന് പറയാം. ലോക ക്രിക്കറ്റിലെ പ്രധാന താരങ്ങളെയെല്ലാം ഐപിഎല്ലിലേക്ക് കൊണ്ടുവന്നതോടെ ആരാധക പിന്തുണ ഉയര്‍ന്നു.

ഇപ്പോള്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. യുവതാരങ്ങള്‍ക്ക് മികവ് കാട്ടി വളര്‍ന്നുവരാനുള്ള വഴിയായി ഇപ്പോള്‍ ഐപിഎല്‍ മാറുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് ഇപ്പോള്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിലടക്കം ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുന്നുണ്ട്. വിദേശ ടീമിന്റെ സെലക്ടര്‍മാര്‍ പോലും ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുന്നു. ഐപിഎല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാനാണ് കൂടുതല്‍ സാധ്യതയെന്ന് നിസംശയം പറയാം.

Story first published: Wednesday, April 9, 2025, 17:01 [IST]
Other articles published on Apr 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+